Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: രഹാനെ പുറത്തേക്ക്, കെകെആറിനെ രക്ഷിക്കാന്‍ സഞ്ജു!! കൂടുമാറ്റം ഉറപ്പിച്ച് ഫാന്‍സ്

ഐപിഎല്ലിന്റെ ഈ സീസണില്‍ ഏറ്റവുമധികം നിരാശപ്പെടുത്തിയ ടീമുകളെയെടുത്താല്‍ അക്കൂട്ടത്തില്‍ നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ ഉറപ്പായും നമുക്കു കാണാം. കിരീടം നിലനിര്‍ത്താനുറച്ച് ഇത്തവണയിറങ്ങിയ അവര്‍ പ്ലേഓഫ് പോലും കാണാതെയാണ് ടൂര്‍ണമെന്റില്‍ നിന്നും പുറത്തായത്. 13 മല്‍സരങ്ങളില്‍ വെറും ആറെണ്ണത്തില്‍ മാത്രമേ കെകെആറിനു ജയിക്കാനായിരുന്നുള്ളൂ.

സീസണിനു ശേഷം കെകെആര്‍ ടീമില്‍ വലിയ രീതിയിലുള്ള അഴിച്ചുപണി തന്നെ സംഭവിക്കുമെന്നുറപ്പായിരിക്കുകയാണ്. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയെ ഉള്‍പ്പെടെ ഈ അവര്‍ ഒഴിവാക്കുമെന്നാണ് പുറത്തുവ രുന്ന സൂചനകള്‍.

രഹാനെയില്ലെങ്കില്‍പുതിയ നായകനായി ആരു വരുമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. അതിനിടെ തങ്ങളുടെ മുന്‍ താരം കൂടിയായ സഞ്ജു സാംസണിനെ പുതിയ നായകനായി കൊണ്ടു വരണമെന്നു സോഷ്യല്‍ മീഡിയയില്‍ ആവശ്യപ്പെട്ടിരിക്കുകയാണ് കെകെആറിന്റെ ആരാധകര്‍.

SANJU SAMSON

നായനകനായി സഞ്ജു മതി

സോഷ്യല്‍ മീഡിയയില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ് സഞ്ജു സാംസണ്‍. പുതിയ ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമായി അടുത്ത സീസണില്‍ അദ്ദേഹത്തെ ഉറപ്പായും ടീമിലെത്തിക്കണമെന്നാണ് അവരുടെ ആവശ്യം.

അജിങ്ക്യ രഹാനെയ്ക്കു കീഴില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു ഐപിഎല്ലില്‍ വലിയ ഭാവിയില്ലെന്നു ഈ സീസണ്‍ തെളിയിച്ചു കഴിഞ്ഞു. അടുത്ത സീസണില്‍ കൂടി അദ്ദേഹത്തിനു നായകസ്ഥാനം നല്‍കി കെകെആര്‍ അബദ്ധം കാണിക്കരുത്. രാജസ്ഥാന്‍ റോയല്‍സുമായി പിണങ്ങി നില്‍ക്കുന്ന സഞ്ജു സാംസണിനെ അടുത്ത സീസണില്‍ ടീമിലെത്തിക്കാന്‍ ശ്രമിക്കണമന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

ഈ സീസണിനു ശേഷം രാജസ്ഥാന്‍ റോയല്‍സില്‍ സഞ്ജു സാംസണ്‍ തുടരില്ലെന്നുറപ്പായിരിക്കുകയാണ്. മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തില്‍ വിള്ളല്‍ വീണതായാണ് വിവരം അതുകൊണ്ടു തന്നെ ടീമില്‍ ഇനിയും തുടരാന്‍ സഞ്ജുവിനു താല്‍പ്പര്യം കാണില്ല. അദ്ദേഹം റോയല്‍സ് വിട്ടാല്‍ കെകെആര്‍ ഉറപ്പായും ടീമിലെത്തിക്കാന്‍ ശ്രമിക്കണം. ക്യാപ്റ്റന്‍സിക്കൊപ്പം ഓപ്പണിങ്, വിക്കറ്റ്കീപ്പിങ് എന്നിവയെല്ലാം സഞ്ജുവിനു മികച്ച രീതിയില്‍ നിര്‍വഹിക്കാന്‍ സാധിക്കുമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

ശ്രേയസ് അയ്യര്‍ ഒഴിഞ്ഞിട്ട കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ നായകസ്ഥാനമേറ്റെടുക്കാന്‍ ഏറ്റവും അനുയോജ്യനായ താരം സഞ്ജു സാംസണാണ്. എത്ര വലിയ ഓഫറുകള്‍ വന്നാലും രാജസ്ഥാന്‍ റോയല്‍സ് താന്‍ വിടില്ലെന്ന തീരുമാനമാണ് അദ്ദേഹം നേരത്തേ എടുത്തിരുന്നത്.എന്നാല്‍ ഈ സീസണില്‍ മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡുമായുള്ള ബന്ധം മോശമായതോടെ സഞ്ജു പഴയ നിലപാട് മാറ്റിയേക്കും. കെകെആറിനു ഇതു സുവര്‍ണാവസരമാണ്. അദ്ദേഹത്തെ അടുത്ത ലേലത്തില്‍ ടീമിലേക്കു കൊണ്ടു വരണമെന്നും ആരാധര്‍ ആവശ്യപ്പെടുന്നു.

24 കോടിയോളം വിലയുള്ള വെങ്കടേഷ് അയ്യരെ ഈ സീസണ്‍ കഴിഞ്ഞാല്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഒഴിവാക്കണം. ഈ തുക അടുത്ത ലേലത്തില്‍ സഞ്ജു സാംസണിനു വേണ്ടി മാറ്റിവയ്ക്കുകയും വേണം. അടുത്ത സീസണിലും അദ്ദേഹം രാജസ്ഥാന്‍ റോല്‍സില്‍ തുടരാനുള്ള സാധ്യത തീരെ കുറവാണ്. ഒരു മല്‍സരം പോലും കളിച്ചില്ലെങ്കിലും 2012ല്‍ കെകെആറിനൊപ്പമാണ് ഐപിഎല്ലില്‍ സഞ്ജു തുടങ്ങിയത്. രണ്ടാം വരവില്‍ ക്യാപ്റ്റന്‍സിയാണ് അദ്ദേഹത്തെ കാത്തിരിക്കുന്നതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

SANJU SAMSON

റോയല്‍സ് വിടുമോ സഞ്ജു?

അടുത്ത സീസണിനും രാജസ്ഥാന്‍ റോയല്‍സിനൊപ്പം സഞ്ജു സാംസണ്‍ തുടരുമോയെന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. രാഹുല്‍ ദ്രാവിഡ് തന്നെ മുഖ്യ കോച്ചായി തുടര്‍ന്നാല്‍ അദ്ദേഹം ടീം വിടാനുള്ള സാധ്യത കൂടുതലാണ്. ഈ സീസണില്‍ ഇവര്‍ക്കിടയില്‍ ഭിന്നതകളുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളും വന്നിരുന്നു.

സഞ്ജു ടീം വിട്ടാലും നിലവിലെ സാഹചര്യത്തില്‍ അതു റോയല്‍സിനു വലിയ തിരിച്ചടി ആയേക്കില്ല. കാരണം നായകസ്ഥാനത്തേക്കു റിയാന്‍ പരാഗിനെ അവര്‍ വളര്‍ത്തി കൊണ്ടിരിക്കുകയാണ്. വിക്കറ്റ് കീപ്പര്‍മാരായി ധ്രുവ് ജുറേലും അടുത്തിടെ പകരക്കാരനായി എത്തിയ സൗത്താഫ്രിക്കന്‍ താരം ലുവാന്‍ ഡ്രെ പ്രെട്ടോറിയസും റോയല്‍സിനാപ്പമുണ്ട്.

Story first published: Tuesday, May 20, 2025, 11:21 [IST]
Other articles published on May 20, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+