Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഒരു ടീം നിറയെ ഫ്രോഡുകള്‍!! സഞ്ജുവിന്റെ 2 'ശത്രുക്കളും', തിരഞ്ഞെടുത്ത് ഐസ്‌ലാന്‍ഡ്

ഐപിഎല്ലിന്റെ ഈ സീസണില്‍ വിവിധ ടീമുകള്‍ക്കൊപ്പം വന്‍ ഫ്‌ളോപ്പായി മാറിയിട്ടുള്ള കൡക്കാരെ മാത്രം ഉള്‍പ്പെടുത്തി ഒരു ടീമിനെ തിരഞ്ഞടുത്തിരിക്കുകയാണ് ഐസ്‌ലാന്‍ഡ് ക്രിക്കറ്റ് (Iceland Cricket). ഐപിഎല്ലിലെ ഫ്രോഡുകളുടെയും തട്ടിപ്പുകാരുടെയും ടീമിനെ തലക്കെട്ടോടെയെയാണ് സോഷ്യല്‍ മീഡിയയില്‍ അവര്‍ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

ഇതാദ്യമായല്ല ഈ തരത്തിലുള്ള രസകമായ പോസ്റ്റുമായി ഐസ്‌ലാന്‍ഡ് ക്രിക്കറ്റ് ശ്രദ്ധിക്കപ്പെടുന്നത. നേരത്തേയും സമാനമായ ചില പോസ്റ്റുകളുായി അവര്‍ ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുന്നു.

ബാറ്റിങിലും ബൗളിങിലുമൊന്നും യാതൊരു ഇംപാക്ടും സൃഷ്ടിക്കാന്‍ സാധിക്കാതെ ടീമിനു ബാധ്യതയായി മാറിയിട്ടുള്ള കളിക്കാരാണ് ഫ്രോഡകളുടെ ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഈ ടീമിനെ നയിക്കുന്നതാവട്ടെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റനും ഇന്ത്യന്‍ വിക്കറ്റ് കീപ്പറുമായ റിഷഭ് പന്താണ്. 11 പേരുള്‍പ്പെടുന്ന ടീമിനെ മാത്രമല്ല ഇംപാക്ട് പ്ലെയറെയും ഐസ്‌ലാന്‍ഡ് ക്രിക്കറ്റ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

RACHIN TRIPATHI

കൂടുതലും സിഎസ്‌കെക്കാര്‍

ഐസ്‌ലാന്‍ഡ് ക്രിക്കറ്റ് തിരഞ്ഞെടുത്തിട്ടുള്ള ഫ്രോഡുകളുടെയും തട്ടിപ്പുകാരുടെയും ഐപിഎല്‍ 2025ലെ ടീമില്‍ ഏറ്റവുമധികം താരങ്ങളുളളത് അഞ്ചു തവണ ചാംപ്യന്‍മാരും ഇപ്പോള്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരുമായ ചെന്നൈ സൂപ്പര്‍ കിങ്‌സിലാണ്. അവരുടെ അഞ്ചു കളിക്കാര്‍ ഈ ടീമില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ രണ്ടു കളിക്കാര്‍ ടീമിന്റെ ഭാഗമായപ്പോള്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ്, പഞ്ചാബ് കിങ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമുകളിലെ ഓരോ താരങ്ങള്‍ വീതവും ഇടം നേടി.

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായ റിഷഭ് പന്തിനൊപ്പം (27 കോടി) മറ്റൊരു വിലപിടിപ്പുള്ള താരമായ വെങ്കടേഷ് അയ്യരും (23.75 കോടി) ടീമിന്റെ ഭാഗമാണ്. ടീമിന്റെ നായകനും വിക്കറ്റ് കീപ്പറുമെല്ലാം എല്‍എസ്ജി ക്യാപ്റ്റന്‍ കൂടിയായ റിഷഭാണ്.

ടീമില്‍ ആരെല്ലാം?

ഫ്രോഡുകളുടെ ഐപിഎല്‍ ടീമിന്റെ മുന്‍നിരയില്‍ ഓപ്പണിങ് റോളിലുള്ളത് ചെന്നൈ സൂപ്പര്‍ കിങ്‌സ് ജോടികളായ രാഹുല്‍ ത്രിപാഠിയും രചിന്‍ രവീന്ദ്രയുമാണ്. മൂന്നാം നമ്പറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇഷാന്‍ കിഷനും കളിക്കും.

സിഎസ്‌കെയ്ക്കു വേണ്ടി ദയനീയ പ്രകടനമാണ് രചിനും രവീന്ദ്രയും കാഴ്ചവച്ചത്. ബാറ്റിങില്‍ തുടരെ ഫ്‌ളോപ്പായി കൊണ്ടിരുന്നതോടെ പിന്നീട് ഇരുവരെയും പ്ലെയിങ് ഇലവനില്‍ നിന്നും സിഎസ്‌കെ പുറത്താക്കുകയും ചെയ്തിരുന്നു.

RISHABH PANT

ഇഷാനാവട്ടെ ആദ്യ കളിയില്‍ സെഞ്ച്വറിയോടെ തുടങ്ങിയെങ്കിലും പിന്നീടുള്ള മല്‍സരങ്ങളില്ലൊം തുടകെ ഫ്‌ളോപ്പാവുകയായിരുന്നു. എങ്കിലും അദ്ദേഹത്തിനു ഇപ്പോഴും ടീമില്‍ അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. ഇഷാന് ശേഷം ടീമിലെ നാലാമന്‍ റിഷഭ് പന്താണ്. 27 കോടിക്കു എല്‍എസ്ജിയിലെത്തിയ അദ്ദേഹം ബാറ്റിങില്‍ വന്‍ ദുരന്തമാണ്, 150 റണ്‍സ് പോലും ഇനിയും തികയ്ക്കാന്‍ അദ്ദേഹത്തിനായിട്ടില്ല.

നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരാണ് ടീമിലെ അഞ്ചാമന്‍. മോഹവിലയ്ക്കു ലേലത്തില്‍ തിരികെ വാങ്ങിയ അദ്ദേഹത്തിനു യാതൊരു ചലനവും ഇത്തവണ സൃഷ്ടിക്കാനായിട്ടില്ല. വെങ്കടേഷിനു ശേഷം ആറാമന്‍ പഞ്ചാബ് കിങ്‌സിന്റെ ഓസ്ട്രലേിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലാണ്.

ടീമില്‍ ഏഴ്, എട്ട് സ്ഥാനങ്ങളില്‍ ആര്‍സിബിയുടെ ലിയാം ലിവിങ്ണ്‍, ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ദീപക് ഹൂഡ എന്നിവരും ഇടം നേടി. ബൗളിങ് നിരയില്‍ സിഎസ്‌കെയുടെ വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍, പേസര്‍ മതീശ പതിരാന എന്നിവര്‍ക്കൊപ്പം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ മുഹമ്മദ് ഷമിയുമുണ്ട്. ഇംപാക്ട് പ്ലെയര്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ മുകേഷ് കുമാറാണ്.

ഐസ്‌ലാന്‍ഡ് ക്രിക്കറ്റ് തിരഞ്ഞെടുത്ത 11

രാഹുല്‍ ത്രിപാഠി, രചിന്‍ രവീന്ദ്ര, ഇഷാന്‍ കിഷന്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, ഗ്ലെന്‍ മാക്‌സ്വെല്‍, ലിയാം ലിവിങ്സ്റ്റണ്‍, ദീപക് ഹൂഡ, ആര്‍ അശ്വിന്‍, മതീശ പതിരാന, മുഹമ്മദ് ഷമി.

ഇംപാക്ട് പ്ലെയര്‍- മുകേഷ് കുമാര്‍.

Story first published: Tuesday, May 6, 2025, 16:30 [IST]
Other articles published on May 6, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+