Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ആരും അത് പ്രതീക്ഷിക്കേണ്ട, രോഹിത് ശര്‍മ മുംബൈ വിടില്ല! കാരണം അശ്വിന്‍ പറയുന്നു

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ വരാന്‍ പോവുകയാണ്. ഇതിന് മുന്നോടിയായുള്ള മെഗാ താരലേലത്തിനായുള്ള പദ്ധതികളിലേക്ക് ടീമുകള്‍ കടന്നിരിക്കുകയാണ്. പല വമ്പന്‍ കൂടുമാറ്റങ്ങളുടേയും റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് തുടങ്ങിയ വമ്പന്മാരെല്ലാം വലിയ അഴിച്ചുപണിക്ക് തയ്യാറെടുക്കുകയാണെന്നാണ് സൂചന. മുംബൈ ഇന്ത്യന്‍സില്‍ നിന്ന് സൂപ്പര്‍ താരങ്ങളുടെ വലിയ കൊഴിഞ്ഞുപോക്ക് ഉണ്ടായേക്കുമെന്നാണ് സൂചന.

അവസാന സീസണില്‍ നായകനായ രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ ക്യാപ്റ്റന്‍ സ്ഥാനത്തേക്കെത്തിച്ചിരുന്നു. ഇതിന് പിന്നാലെ ടീമില്‍ ഭിന്നതയുണ്ടാവുകയും മുംബൈ അവസാന സ്ഥാനത്തേക്ക് കൂപ്പുകുത്തുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ മെഗാ താരലേലത്തിന് മുമ്പ് രോഹിത് ശര്‍മ മുംബൈ വിടുമെന്ന റിപ്പോര്‍ട്ട് സജീവമാണ്. ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് രോഹിത് കൂടുമാറുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

എന്നാല്‍ രോഹിത് ശര്‍മ മുംബൈ വിടില്ലെന്നും അതിന്റെ കാരണവും ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ഇന്ത്യന്‍ ഓള്‍റൗണ്ടറായ ആര്‍ അശ്വിന്‍. യുട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് അശ്വിന്‍ രോഹിത്തിന്റെ ഭാവിയെക്കുറിച്ച് പ്രതികരിച്ചത്. 'രോഹിത് ശര്‍മയെപ്പോലെ ചിന്തിച്ചാലും കാര്യമില്ല. എനിക്ക് ഈ തലവേദനയുടെ ആവശ്യമില്ല. ഞാന്‍ ഇന്ത്യയുടെ നായകനായിരുന്നു. ഞാന്‍ മുംബൈയെ നിരവധി തവണ നയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ നായകനല്ലെങ്കിലും മുംബൈയില്‍ സന്തോഷത്തോടെ തുടരാം.

കൂടുതല്‍ താരങ്ങളും ഇങ്ങനെയാവും ചിന്തിക്കുക. ഒരു ഘട്ടം കഴിഞ്ഞാല്‍ പണം ഇത്തരത്തിലുള്ള താരങ്ങള്‍ക്ക് ഒരു പ്രശ്‌നമാവില്ല. അതാണ് വസ്തുത' അശ്വിന്‍ പറഞ്ഞു. രോഹിത് ശര്‍മ മുംബൈ ഇന്ത്യന്‍സില്‍ തുടരുന്നതിന് തടസമാവുക പ്രതിഫലമാവില്ല. രോഹിത് മുംബൈ തുടരുന്നത് ടീമിനെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് എത്തിച്ചേക്കും. കാരണം ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കി മുന്നോട്ട് പോകാനാണ് മുംബൈ ആലോചിക്കുന്നത്.

rohit sharma hardik pandya ipl 2025

ഹാര്‍ദിക്കിന് നായകനെന്ന നിലയില്‍ സ്വതന്ത്ര്യമായി ചിന്തിക്കാനും പ്രവര്‍ത്തിക്കാനും രോഹിത് ശര്‍മ ടീമിലുള്ളത് തടസമാവും. അതുകൊണ്ടുതന്നെ രോഹിത് ടീം വിടുന്നതാണ് മുംബൈ മാനേജ്‌മെന്റിന് നല്ലത്. അല്ലാത്ത പക്ഷം അവസാന സീസണിലേതുപോലെ ടീമിനുള്ളില്‍ ഭിന്നതയുണ്ടാവാനാണ് സാധ്യത. രോഹിത് ശര്‍മയുടെ സമീപകാല ബാറ്റിങ് പ്രകടനങ്ങളെല്ലാം മോശമാണ്. അതുകൊണ്ടുതന്നെ മുംബൈ നിലനിര്‍ത്താന്‍ വലിയ താല്‍പര്യം കാട്ടിയേക്കില്ല.

എന്നാല്‍ ഇന്ത്യയെ ടി20 ലോകകപ്പില്‍ കിരീടം ചൂടിച്ചാണ് രോഹിത് ശര്‍മയുടെ വരവ്. അതുകൊണ്ടുതന്നെ എളുപ്പത്തില്‍ അദ്ദേഹത്തെ മാറ്റിനിര്‍ത്താനാവില്ല. രോഹിത് ശര്‍മ മെഗാ ലേലത്തിലേക്കെത്തിയാല്‍ ഒപ്പം കൂട്ടാന്‍ പല ടീമുകളും തയ്യാറായേക്കും. ഡല്‍ഹി, ലഖ്‌നൗ ടീമുകളാണ് രോഹിത്തിനെ നോട്ടമിടുന്നതെന്നാണ് വിവരം. 20 കോടിയിലധികം രോഹിത്തിന് നല്‍കാന്‍ ഈ ടീമുകള്‍ തയ്യാറെടുക്കുന്നു എന്നാണ് വിവരം. അതുകൊണ്ടുതന്നെ രോഹിത്തിന്റെ കൂടുമാറ്റ സാധ്യതകളും തള്ളിക്കളയാനാവില്ല.

രോഹിത് ശര്‍മ മുംബൈ വിട്ടാല്‍ മറ്റ് ചില സൂപ്പര്‍ താരങ്ങളും മുംബൈ വിട്ടേക്കും. സൂര്യകുമാര്‍ യാദവ് മുംബൈ വിട്ട് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്കെത്തുമെന്നാണ് വിവരം. സൂര്യ കളിച്ച് വളര്‍ന്നത് കെകെആറിലൂടെയാണ്. നിലവില്‍ ഇന്ത്യയുടെ ടി20 നായകനാണ് സൂര്യകുമാര്‍ യാദവ്. അതുകൊണ്ടുതന്നെ സൂര്യക്ക് നായകസ്ഥാനമടക്കം നല്‍കാന്‍ കെകെആര്‍ പദ്ധതിയിടുന്നതായാണ് വിവരം. സൂര്യകുമാര്‍ മുംബൈയുടെ നായകസ്ഥാനം പ്രതീക്ഷിച്ചിരുന്നു,

എന്നാല്‍ ഇതിനെ മറികടന്നാണ് ഹാര്‍ദിക് മുംബൈയുടെ നായകസ്ഥാനത്തേക്കെത്തിയത്. ഇതില്‍ സൂര്യക്ക് അതൃപ്തിയുണ്ട്. സൂര്യകുമാര്‍ മുംബൈ വിട്ടാല്‍ ടീമിനത് നികത്താനാവാത്ത വിടവാകും. ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ്, രോഹിത് ശര്‍മ എന്നിവരിലാണ് മുംബൈയുടെ കെട്ടുറപ്പ്. ഈ കൂട്ടുകെട്ട് പൊളിഞ്ഞാല്‍ മുംബൈയുടെ പ്രകടനം വീണ്ടും താഴോട്ട് പോകാനുള്ള സാധ്യതയാണ് കൂടുതല്‍. അതുകൊണ്ടുതന്നെ മുംബൈ ടീം മാനേജ്‌മെന്റിന് കാര്യങ്ങള്‍ കടുപ്പമാണെന്ന് പറയാം.

Story first published: Wednesday, August 28, 2024, 21:56 [IST]
Other articles published on Aug 28, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+