Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: പ്രീതി എല്ലാം ഉറപ്പിച്ചു, പോണ്ടിങ് പഞ്ചാബിനെ കിരീടത്തിലെത്തിക്കും! മാസ്റ്റര്‍ പ്ലാനിതാ

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം വരാന്‍ പോവുകയാണ്. ഇത്തവണ സൂപ്പര്‍ താരങ്ങളുടെ നീണ്ട നിര തന്നെ മെഗാ ലേലത്തിലുള്ളതിനാല്‍ പോരാട്ടം കടുക്കുമെന്ന കാര്യം ഉറപ്പാണ്. റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ജോസ് ബട്‌ലര്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ക്കെല്ലാം വേണ്ടി കോടികള്‍ ഇറക്കാന്‍ ടീമുകള്‍ തയ്യാറായി ഇരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇത്തവണ വാശിയേറിയ ലേലമാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അവസാന സീസണിലെ പിഴവുകള്‍ നികത്തി കപ്പിലേക്കെത്താനുള്ള തയ്യാറെടുപ്പിലാണ് ടീമുകള്‍. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നീ ചാമ്പ്യന്‍ നിര ആറാം കിരീടമാണ് ലക്ഷ്യമിടുന്നത്. ഇത്തവണ ആരാവും കിരീടം നേടുകയെന്നത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി മുന്നോട്ട് പോവുകയാണ്. പല പ്രവചനങ്ങളും ഇതിനോടകം എത്തുന്നുമുണ്ട്. എന്നാല്‍ ഇത്തവണ പുതിയൊരു ടീമാവും ചാമ്പ്യന്മാരാവാന്‍ സാധ്യത കൂടുതല്‍. ഇത് പഞ്ചാബ് കിങ്‌സാവാനാണ് സാധ്യത കൂടുതല്‍. ഇതിന് ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് അറിയാം.

പഞ്ചാബിന്റെ പേഴ്‌സില്‍ കൂടുതല്‍ പണം

ഇത്തവണത്തെ മെഗാ ലേലത്തിന് മുമ്പ് ഏറ്റവും കുറച്ച് താരങ്ങളെ നിലനിര്‍ത്തിയ ടീമാണ് പഞ്ചാബ് കിങ്‌സ്. രണ്ട് താരങ്ങളെ മാത്രം നിലനിര്‍ത്തിയ പഞ്ചാബിന്റെ പേഴ്‌സിലാണ് കൂടുതല്‍ തുക ബാക്കിയുള്ളത്. അതുകൊണ്ടുതന്നെ ഏറ്റവും മികച്ച ടീമിനെ സൃഷ്ടിച്ചെടുക്കാന്‍ പഞ്ചാബിന് സാധിക്കും. പഞ്ചാബിന്റെ പേഴ്‌സില്‍ നിലവില്‍ 110.5 കോടി രൂപയുണ്ട്. അതുകൊണ്ടുതന്നെ നോട്ടമിടുന്ന താരങ്ങളെയെല്ലാം ഒപ്പം കൂട്ടാന്‍ പഞ്ചാബിന് സാധിക്കും.

ഇതാണ് പഞ്ചാബിനെ ഇത്തവണ ഏറ്റവും കരുത്തരാക്കി മാറ്റുന്നത്. മറ്റെല്ലാ ടീമുകള്‍ക്കും വലിയ വെല്ലുവിളിയാണ് പഞ്ചാബ്. ആരും പ്രതീക്ഷിക്കാത്ത നീക്കമാണ് പഞ്ചാബ് നടത്തിയിരിക്കുന്നത്. അര്‍ഷ്ദീപ് സിങ്, കഗിസോ റബാദ എന്നിവരെയെല്ലാം പഞ്ചാബ് വിട്ടുകളഞ്ഞുവെന്നതാണ് ഏവരേയും അമ്പരിപ്പിച്ചത്. വലിയ പൊളിച്ചെഴുത്താണ് പഞ്ചാബിന്റെ ലക്ഷ്യം. അതുകൊണ്ടുതന്നെ ടീം കിരീടത്തിലേക്കെത്താനുള്ള സാധ്യത കൂടുതലാണെന്ന് തന്നെ പറയാം.

rishabh pant

റിക്കി പോണ്ടിങ്ങിനെപ്പോലൊരു സൂപ്പര്‍ കോച്ച്

പഞ്ചാബ് കിങ്‌സിന്റെ കിരീട സാധ്യത ഉയര്‍ത്തുന്ന മറ്റൊരു കാര്യം റിക്കി പോണ്ടിങ്ങിനെപ്പോലൊരു സൂപ്പര്‍ പരിശീലകന്റെ സാന്നിധ്യമാണ്. ഡല്‍ഹി ക്യാപിറ്റല്‍സ് പരിശീലകനായിരുന്ന പോണ്ടിങ് ഈ സ്ഥാനമൊഴിഞ്ഞാണ് പഞ്ചാബ് കിങ്‌സിലേക്കെത്തിയത്. പ്രീതി സിന്ദ ഉള്‍പ്പെട്ട പരിശീലക സംഘം പോണ്ടിങ്ങിന് പൂര്‍ണ്ണ സ്വാതന്ത്ര്യമാണ് നല്‍കിയിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഇത്തവണ വലിയ പൊളിച്ചെഴുത്തിലേക്ക് പഞ്ചാബ് നീങ്ങിയിരിക്കുന്നത്.

പോണ്ടിങ് മുംബൈ ഇന്ത്യന്‍സിനെ ചാമ്പ്യന്മാരാക്കിയ കോച്ചാണ്. എന്നാല്‍ ഡല്‍ഹിയെ കിരീടത്തിലേക്കെത്തിക്കാന്‍ അദ്ദേഹത്തിനായില്ല. ഇത്തവണ പഞ്ചാബ് കിങ്‌സിലേക്കെത്തുമ്പോള്‍ പോണ്ടിങ് അത്ഭുതം സൃഷ്ടിക്കാന്‍ സാധ്യത കൂടുതലാണ്. പരിശീലകന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കുന്ന ടീമാണ് പഞ്ചാബ്. അതുകൊണ്ടുതന്നെ പോണ്ടിങ്ങിന് ഇത്തവണ പഞ്ചാബിനെ കിരീടത്തിലേക്കെത്തിക്കാന്‍ സാധിക്കുമെന്ന് തന്നെ കരുതാം.

പഞ്ചാബ് നോട്ടമിടുന്നത് ഇവരെ

പഞ്ചാബ് കിങ്‌സ് ഇത്തവണ വ്യക്തമായ പദ്ധതികളോടെയാണ് ഇറങ്ങുന്നത്. നായകസ്ഥാനത്തേക്ക് റിഷഭ് പന്തിനെ എത്തിക്കാനാണ് പഞ്ചാബിന്റെ പദ്ധതി. റെക്കോഡ് തുകയ്ക്ക് റിഷഭിനെ വാങ്ങാന്‍ പഞ്ചാബിന് സാധിക്കും. ജോസ് ബട്‌ലര്‍, മിച്ചല്‍ സ്റ്റാര്‍ക്ക് തുടങ്ങിയ വമ്പന്മാരെയും ഡല്‍ഹി നോട്ടമിടുന്നുണ്ട്. പേഴ്‌സില്‍ കൂടുതല്‍ തുകയുള്ളതിനാല്‍ ആഗ്രഹിക്കുന്ന ഏത് താരത്തേയും സ്വന്തമാക്കാന്‍ പഞ്ചാബിന് സാധിക്കും.

അതുകൊണ്ടുതന്നെ ഇത്തവണ കിരീടത്തിലേക്കെത്താന്‍ സാധിക്കുന്ന തരത്തില്‍ മികച്ച ടീമിനെ സൃഷ്ടിച്ചെടുക്കാന്‍ പഞ്ചാബിന് സാധിക്കും. ഏറ്റവും ശക്തമായ താരനിരയെ സൃഷ്ടിക്കാന്‍ പോണ്ടിങ്ങിന് സാധിക്കും. അതുകൊണ്ടുതന്നെ പഞ്ചാബ് കന്നി കിരീടത്തിലേക്കെത്താന്‍ സാധ്യത കൂടുതലാണെന്ന് തന്നെ പറയാം.

Story first published: Wednesday, November 20, 2024, 19:30 [IST]
Other articles published on Nov 20, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+