Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

20ാം ഓവറില്‍ ഹേസല്‍വുഡ് 'ചതിച്ചു'!! ഇല്ലെങ്കില്‍ 6 ആയേനെ, തോല്‍വിയെപ്പറ്റി ശശാങ്ക്

ഐപിഎല്‍ ഫൈനലില്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരേയുള്ള നിരാശാജനകമായ തോല്‍ലവിയെക്കുറിച്ച് ആദ്യമായി മനസ്സ് തുറക്കുകയാണ് പഞ്ചാബ് കിങസ് ഫിനിഷറായ ശശാങ്ക് സിങ്. അവസാന ബോൡലേക്കു നീണ്ട ത്രില്ലിങ് ഫൈനലില്‍ പഞ്ചാബ് ആറു റണ്‍സിനു പൊരുതി വീണപ്പോള്‍ 31 ബോളില്‍ നിന്നും 61 റണ്‍സുമായി ശശാങ്ക് പുറത്താവാതെ ക്രീസിലുണ്ടായിരുന്നു.

ഒരു ബോള്‍ കൂടി ലഭിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ സിക്‌സറുമായി അദ്ദേഹം കളി ടൈയാക്കി സൂപ്പര്‍ ഓവറിലെത്തിക്കുകയും ചെയ്‌തേനെ. ഓസ്‌ട്രേലിയന്‍ പേസര്‍ കൂടിയായ ജോഷ് ഹേസല്‍വുഡെറിഞ്ഞ അവസാന ഓവറില്‍ 28 റണ്‍സാണ് പഞ്ചാബിനു ജയിക്കാന്‍ വേണ്ടിയിരുന്നത്. പക്ഷെ 22 റണ്‍സ് കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നു.

സ്‌ട്രൈക്ക് നേരിട്ട ശശാങ്കിനു ആദ്യത്തെ രണ്ടു ബോളിലും റണ്ണൊന്നും ലഭിച്ചില്ല. തുടര്‍ന്നുള്ള ബോളുകളില്‍ 6, 4, 6, 6 എന്നിങ്ങനെ വമ്പന്‍ ഷോട്ടുകളും അദ്ദേഹം പായിച്ചു. പഞ്ചാബിനെ ജയിപ്പിക്കാന്‍ കഴിയുമെന്നു തനിക്കു ഉറച്ച വിശ്വാസമുണ്ടായിരുന്നതായും പക്ഷെ ഹേസല്‍വുഡിന്റെ ഒരു തന്ത്രം എല്ലാ കണക്കൂകൂട്ടലുകളും തെറ്റിച്ചതായും ശശാങ്ക് വെളിപ്പെടുത്തി.

SHASHANK SINGH

കൃത്യമായ പ്ലാന്‍

ആര്‍സിബിക്കെതിരേ റണ്‍ചേസില്‍ അവസാനത്തെ രണ്ടോവറുകളില്‍ എത്ര റണ്ണെടുക്കണമെന്ന കാര്യത്തില്‍ തനിക്കു കൃത്യമായ പ്ലാനുകളുണ്ടായിരുന്നതായി ശശാങ്ക് സിങ് വെളിപ്പെടുത്തി. ഇന്ത്യന്‍ എക്‌സ്പ്രസിനോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അവസാനത്തെ രണ്ടോവറുകൡലേക്കു ഞാന്‍ കണക്കുകൂട്ടല്‍ നടത്തിയിരുന്നു. ഭുവി (ഭുവനേശ്വര്‍ കുമാര്‍) യോര്‍ക്കറുകളെറിയാന്‍ ഇഷ്ടപ്പെടുന്നയാളാണ്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഓവറില്‍ (19ാം ഓവര്‍) കുറഞ്ഞത് 16-17 റണ്‍സെങ്കിലും നേടാന്‍ ഞാന്‍ പ്ലാന്‍ ചെയ്തിരുന്നു.

അവസാനത്തെ ഓവറില്‍ ആറു ബോളില്‍ 24 റണ്‍സെന്നതായിരിക്കും ലക്ഷ്യമെന്നും ഞാന്‍ മനസ്സില്‍ കണക്കുകൂട്ടി. പക്ഷെ ഭുവിയുടെ ഓവറില്‍ എനിക്കു 13 റണ്‍സ് മാത്രമേ കിട്ടിയുള്ളൂ. അതിനാല്‍ തന്നെ അവസാന ഓവറില്‍ ജയിക്കാനാവശ്യമായ റണ്‍സ് 30 ആയി (28 റണ്‍സ്) മാറുകയും ചെയ്തുവെന്നും ശശാങ്ക് വ്യക്തമാക്കി.

പ്രതീക്ഷിക്കാത്ത ബൗളിങ്

നിര്‍ണായകമായ അവസാനത്തെ ഓവറില്‍ ജോഷ് ഹേസല്‍വുഡ് ഏതു തരത്തിള്ള ബോളുകളാണ് എറിയുകയെന്നു ധാരണയുണ്ടായിരുന്നതായും അതിനു അനുസരിച്ച് തന്നെയാണ് ക്രീസില്‍ നിലയുറപ്പിച്ചതെന്നും ശശാങ്ക് സിങ് തുറന്നു പറഞ്ഞു.

ഹേസല്‍വുഡില്‍ നിന്നും ഓവറിലെ ആദ്യത്തെ ബോള്‍ യോര്‍ക്കറായിരിക്കുമെന്നു മനസ്സില്‍ ഉറപ്പിച്ച ഞാന്‍ അതിനു തയ്യാറായിട്ടാണ് നിന്നത്. യോര്‍ക്കറെങ്കില്‍ എങ്ങനെ ഷോട്ട് കളിക്കാമെന്ന കണക്കുകൂട്ടലില്‍ ഞാന്‍ പൊസിഷനും ക്രമീകരിച്ചിരുന്നു. പക്ഷെ വന്നത് ഫുള്‍ ടോസായിരുന്നു. ഞാന്‍ അതു ഒട്ടും പ്രതീക്ഷിച്ചതല്ല. എന്റെ കാല്‍ത്തുടയിലെ പാഡിനു നേരെയാണ് ബോള്‍ വന്നത്.

JOSH HAZLEWOOD

ആ ബോള്‍ ഞാന്‍ കണക്ട് ചെയ്തിരുന്നെങ്കില്‍ ഉറപ്പായും സിക്‌സറില്‍ എത്തുമായിരുന്നുവെന്നു ഇപ്പോള്‍ എനിക്കു തോന്നുന്നു. കാരണം ഫൈന്‍ ലെഗ് ഫീല്‍ഡര്‍ അപ്പോള്‍ അടുത്തായിരുന്നു. ഹേസല്‍വുഡില്‍ നിന്നും ഒരു വൈഡും ഞാന്‍ പ്രതീക്ഷിച്ചു.

പക്ഷെ അതും ഈ ഓവറില്‍ വന്നില്ല. അവസാന ബോളില്‍ ജയിക്കാന്‍ 12 റണ്‍സ് ആവശ്യമാണെന്നു സ്‌കോര്‍ ബോര്‍ഡില്‍ കണ്ടതോടെ എല്ലാം അവസാനിച്ചെന്നു തനിക്കു മനസ്സിലായെന്നും ശശാങ്ക് വിശദമാക്കി.

ഞാന്‍ മാനസികമായി വളരെ ശക്തനാണ്. പക്ഷെ അഞ്ചാമത്തെ ബോളില്‍ സിക്‌സറടിക്കുകയും ഒരു ബോളില്‍ ജയിക്കാന്‍ 12 റണ്‍സ് വേണമെന്നു കാണുകയും ചെയ്തതോടെ എനിക്കു സ്വയം നിയന്ത്രിക്കാനായില്ല. മല്‍സരശേഷം ഡ്രസിങ് റൂമില്‍ മടങ്ങിയെത്തിയപ്പോള്‍ എന്തിനാണ് കരയുന്നതെന്നു എല്ലാവരും ചോദിച്ചു. എനിക്കു സ്വയം കരച്ചില്‍ വരികയാണെന്നായിരുന്നു അവരോടു പ്രതികരിച്ചതെന്നും ശശാങ്ക് കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, June 8, 2025, 17:29 [IST]
Other articles published on Jun 8, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+