For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: 3 പ്രശ്‌നങ്ങള്‍ പരിഹരിക്കൂ, ഇല്ലെങ്കില്‍ മുംബൈയോടു പഞ്ചാബ് പൊട്ടും!! എന്തൊക്കെ?

അഹമ്മദാബാദ്: ഐപില്ലിലെ രണ്ടാം ഫൈനലിസ്റ്റുകള്‍ ആരാവുമെന്ന ചോദ്യത്തിനു നാളെ രാത്രി ഉത്തരം ലഭിക്കും. സെമി ഫൈനലിനു സമാനമായ രണ്ടാം ക്വാളിഫയറില്‍ അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സും കന്നക്കിരീടം ലക്ഷ്യമിടുന്ന പഞ്ചാബ് കിങ്‌സുമാണ് പോരടിക്കുക. ക്വാളിഫയര്‍ വണ്ണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനോടു എട്ടു വിക്കറ്റിന്റെ വന്‍ തോല്‍വിയേറ്റു വാങ്ങിയ ശേഷമാണ് പഞ്ചാബിനു ഫൈനലില്‍ കടക്കാന്‍ വീണ്ടുമൊരു അവസരം ലഭിച്ചിരിക്കുന്നത്.

എന്നാല്‍ എലിമിനിറ്റേറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ 20 റണ്‍സിനു വീഴ്ത്തിയാണ് മുംബൈയുടെ വരവ്. ഈ മല്‍സരത്തില്‍ അവരുടെ പ്രകടനം വിലയിരുത്തുമ്പോള്‍ പഞ്ചാബ് തീര്‍ച്ചയായും ഭയക്കുക തന്നെ വേണം.

ആദ്യ ക്വാളിഫയറില്‍ ആര്‍സിബിയോടേറ്റ വലിയ തോല്‍വി ശരിക്കും അവരുടെ കണ്ണു തുറപ്പിക്കുന്നതാണ്. പ്രധാനമായും മൂന്നു പ്രശ്‌നങ്ങള്‍ പഞ്ചാബിനെ വലയ്ക്കുന്നുണ്ട്. അവ പരിഹരിക്കാനായാല്‍ മാത്രമേ അവര്‍ക്കു മുംബൈയെ മറികടക്കാന്‍ സാധിക്കൂ. ഇവ എന്തൊക്കെയാണെന്നു നോക്കാം.

SHRAYS IYER

ശ്രേയസ് ഉത്തരവാദിത്വം ഏറ്റെടുക്കണം

പഞ്ചാബ് കിങ്‌സ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് ബാറ്റ് ചെയ്യാന്‍ ശ്രമിക്കണമെന്നതാണ് ആദ്യത്തെ കാര്യം. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള കളിയില്‍ ടീമിന്റെ നായനായിട്ടും യാതൊരു ഉത്തരവാദിത്വവും കാണിക്കാതെയാണ് ശ്രേയസ് വിക്കറ്റ് വലിച്ചെറിഞ്ഞത്. പവര്‍പ്പേയില്‍ ടീം രണ്ടു വിക്കറ്റ് നഷ്ടമായി പതറവെയാണ് അദ്ദേഹം ക്രീസിലെത്തിയത്.

പിച്ചിന്റെ സ്വഭാവം മനസിലാക്കി കളിച്ച് നല്ലൊരു കൂട്ടുകെട്ടുമായി പഞ്ചാബിനെ കളിയിലേക്കു തിരികെ കൊണ്ടുവരാനാണ് ശ്രേയസ് ശ്രമിക്കേണ്ടിയിരുന്നത്. പക്ഷെ ധൃതി കാണിച്ച് ക്രീസിനു പുറത്തേക്കിറങ്ങി ഷോട്ടിനു ശ്രമിച്ച അദ്ദേഹത്തെ ജോഷ് ഹേസല്‍വുഡ് മടക്കുകയായിരുന്നു. പക്ഷെ ഈ അബദ്ധം ഇനി മുംബൈ ഇന്ത്യന്‍സിനെതിരേ ശ്രേയസ് ആവര്‍ത്തിക്കാന്‍ പാടില്ല.

ജിടിക്കെതിരായ ആദ്യ കളിയിലെ 97 റണ്‍സ് മാറ്റി നിര്‍ത്തിയാല്‍ ഇത്തവണ ക്വാളിഫയറിലെത്തിയ ടീമുള്‍ക്കെതിരേ നാലിന്ന്ങിസില്‍ വെറും 13.66 ശരാശരിയില്‍ 41 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിച്ചുള്ളൂ.

പഞ്ചാബ് ഓപ്പണ്‍മാരായ പ്രഭ്‌സിമ്രന്‍ സിങും പ്രിയാന്‍ഷ് ആര്യയും തുടക്കം മുതല്‍ ആഞ്ഞടിക്കുന്നവരാണ്. അതുകൊണ്ടു തന്നെ കൂതുല്‍ പക്വതയുള്ള, ക്ഷമയോടെയുള്ള ഇന്നിങ്‌സുകളാണ് ശ്രേയസിനു ആവശ്യം. ആര്‍ബിസിയുമായുള്ള ആദ്യ മല്‍സരത്തില്‍ അദ്ദേഹം ചെയ്യാതിരുന്നതും ഇതു തന്നെയാണ്.

അര്‍ഷ്ദീപിനു പിന്തുണ വേണം

പേസ് ബൗളിങില്‍ അര്‍ഷ്ദീപ് സിങിനു മറ്റു പേസര്‍മാരില്‍ നിന്നും മികച്ച പിന്തുണ ലഭിച്ചേ തീരൂവെന്നതാണ് രണ്ടാമത്തെ കാര്യം. ഈ സീസണില്‍ ഇതുവരെയുള്ള പഞ്ചാബിന്റെ ബൗളിങ് പ്രകടനനമെടുത്താല്‍ പേസാക്രമണത്തിന്റെ ഭാരം മുഴുവന്‍ അദ്ദേഹത്തിനു മുകളിലാണെന്നു കാണാം. 18 വിക്കറ്റുകളോടെ അര്‍ഷ്ദീപ് ഈ റോള്‍ ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തിട്ടുണ്ട്.

8.62 ഇക്കോണമി റേറ്റില്‍ 16.7 സ്‌ട്രൈക്ക്‌റേറ്റിലാണ് അദ്ദേഹം ഇത്രയും വിക്കറ്റുകള്‍ പിഴുതത്. എന്നാല്‍ ടീമിലെ മറ്റുള്ള മുഴുവന്‍ പേസര്‍മാര്‍ക്കും കൂടി 10.18 ഇക്കോണമി റേറ്റില്‍ ഇതിനകം വീഴ്ത്താനായത് 32 വിക്കറ്റുകളാണ്. ഇതു തീര്‍ച്ചയായും അത്ര മികച്ച കണക്കുകളല്ല. കൈല്‍ ജാമിസണ്‍, വിജയ്കുമാര്‍ വൈശാഖ്, മാര്‍ക്കസ് സ്റ്റോയ്‌നിസ്, അസ്മത്തുളള ഒമര്‍സായ് തുടങ്ങിയ പേസര്‍മാരില്‍ നിന്നെല്ലാം അര്‍ഷ്ദീപിനു നല്ല പിന്തുണ ലഭിച്ചേ തീരൂ.

YUZVENDRA CHAHAL

ചഹലിന്റെ അഭാവം

പരിക്കേറ്റ് പുറത്തിരിക്കുന്ന സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിന്റെ അഭാവം നികത്തുകയെന്നതാണ് പഞ്ചാബ് കിങ്‌സ് പരിഹരിക്കേണ്ട മൂന്നാമത്തെ പ്രശ്‌നം. 14 വിക്കറ്റുകള്‍ പിഴുത അദ്ദേഹം ഈ സീസണില്‍ ടീമിന്റെ കുതിപ്പില്‍ നിര്‍ണായക പങ്കു വഹിച്ചിരുന്നു. പക്ഷെ ചഹലിനു പരിക്കേറ്റതോടെ പഞ്ചാബിന്റെ സ്പിന്‍ ബൗളിങ് വിഭാഗം കൂടുതല്‍ ദുര്‍ബലമായിയിരിക്കുകയാണ്.

ഹര്‍പ്രീത് ബ്രാറിനു പ്രതീക്ഷിച്ചതു പോലെ ഇംപാക്ടുണ്ടാക്കാനായിട്ടില്ല. പ്രവീണ്‍ ദുബെയെ സീസണില്‍ ഒരു മല്‍സരത്തില്‍ മാത്രമേ കളിപ്പിക്കുകയും ചെയ്തിട്ടുള്ളൂ. സ്പിന്‍ ബൗളിങിലെ ഈ ദൗര്‍ബല്യം മറികടക്കാന്‍ പഞ്ചാബ് ഒരു വഴി കണ്ടെത്തിയേ തീരൂ. എങ്കില്‍ മാത്രമേ രണ്ടാം ക്വാളിഫയറും ഫൈനലുമെല്ലാം ജയിക്കാന്‍ അവര്‍ക്കു സാധിക്കൂ.

Story first published: Saturday, May 31, 2025, 14:21 [IST]
Other articles published on May 31, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+