Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: 110.5 കോടി പേഴ്സില്‍, പഞ്ചാബിന്റെ പദ്ധതിയെന്ത്? ക്യാപ്റ്റനായി മുന്‍ രാജസ്ഥാന്‍ താരം?

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള നിലനിര്‍ത്തലുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. വമ്പന്‍ സര്‍പ്രൈസുകളോടെയാണ് ഇത്തവണത്തെ നിലനിര്‍ത്തലുകള്‍ ഉണ്ടായിരിക്കുന്നത്. പല സൂപ്പര്‍ താരങ്ങളും ഇത്തവണ പുറത്തായി എന്നതാണ് എടുത്തു പറയേണ്ടത്. കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, ജോസ് ബട്ലര്‍, ശ്രേയസ് അയ്യര്‍ എന്നിവര്‍ക്കെല്ലാം സീറ്റ് നഷ്ടമായിരിക്കുകയാണ്. ഇവരെല്ലാം ലേലത്തിലേക്കെത്തുമ്പോള്‍ തീപാറുമെന്ന കാര്യം ഉറപ്പാണ്.

ഇത്തവണ നിലനിര്‍ത്തലില്‍ ഏറ്റവും പിശുക്കുകാട്ടിയിരിക്കുന്ന ടീം പഞ്ചാബ് കിങ്സാണ്. പ്രഥമ സീസണ്‍ മുതല്‍ കളിച്ചിട്ടും കപ്പ് നേടാനാവാത്ത പഞ്ചാബിനെ ഇത്തവണ പരിശീലിപ്പിക്കുന്നത് റിക്കി പോണ്ടിങ്ങാണ്. അതുകൊണ്ടുതന്നെ വലിയ അഴിച്ചുപണി പഞ്ചാബില്‍ ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു. 5.5 കോടിക്ക് ശശാങ്ക് സിങ്ങിനേയും 4 കോടിക്ക് പ്രഭ്സിംറാന്‍ സിങ്ങിനേയുമാണ് പഞ്ചാബ് നിലനിര്‍ത്തിയത്. പേഴ്സില്‍ 110.5 കോടിയാണ് പഞ്ചാബിന് ബാക്കിയുള്ളത്.

ഇത്തവണ മെഗാ ലേലത്തില്‍ എല്ലാവരും ഭയപ്പെടുന്ന ടീമുകളിലൊന്നാവും പഞ്ചാബ് കിങ്സ് എന്ന് പറയാം. കൂടുതല്‍ പണമുള്ളതിനാല്‍ത്തന്നെ ചില പ്രധാന താരങ്ങളെ നോട്ടമിട്ടാല്‍ ടീമിലെത്തിക്കാന്‍ പഞ്ചാബിനായേക്കും. റിക്കി പോണ്ടിങ്ങും സംഘവും ടീമിലെത്തിക്കാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

നായകനായി ജോസ് ബട്ലര്‍

എല്ലാവരേയും ഞെട്ടിപ്പിക്കാനുള്ള നീക്കമാണ് പഞ്ചാബ് നടത്താന്‍ പോകുന്നത്. ഇംഗ്ലണ്ട് ടി20 നായകനായ ജോസ് ബട്ലറെ ഒപ്പം കൂട്ടാനാണ് പഞ്ചാബിന്റെ പദ്ധതി. ഇംഗ്ലണ്ടിനെ ടി20 കിരീടം ചൂടിച്ച നായകനാണ് ജോസ് ബട്ലര്‍. രാജസ്ഥാന്‍ റോയല്‍സ് നായകനായ ജോസ് ബട്ലറെ രാജസ്ഥാന്‍ ഒഴിവാക്കിയിട്ടുണ്ട്. ഗംഭീര ബാറ്റിങ് റെക്കോഡുള്ള ബട്ലര്‍ രാജസ്ഥാന്‍ വിട്ടത് എല്ലാവരേയും അത്ഭുതപ്പെടുത്തുന്ന തീരുമാനമായിരുന്നുവെന്ന് പറയാം.

രാജസ്ഥാന്‍ സഞ്ജു സാംസണെ നായകനാക്കിയപ്പോള്‍ ബട്ലര്‍ ബാറ്റ്സ്മാനായി മാത്രം ഒതുങ്ങി. എന്നാല്‍ പോണ്ടിങ്ങിന് ബട്ലറെ നായകനാക്കാന്‍ താല്‍പര്യമുണ്ട്. ഇത്തവണ രാജസ്ഥാന്‍ വിടാന്‍ ബട്ലര്‍ തയ്യാറായതിന് കാരണം ഈ ക്യാപ്റ്റന്‍സി ഓഫറാണെന്നാണ് വിവരം. ബട്ലര്‍ക്ക് പരിക്കാണെന്നും അതുകൊണ്ടാണ് രാജസ്ഥാന്‍ ഒഴിവാക്കിയതെന്നുമാണ് ടീം വൃത്തങ്ങള്‍ പറയുന്നതെങ്കിലും പഞ്ചാബിലേക്കുള്ള കൂടുമാറ്റ സാധ്യതയാണ് കൂടുതല്‍ തെളിഞ്ഞ് നില്‍ക്കുന്നത്.

jos buttler

മാര്‍ക്കസ് സ്റ്റോയിണിസിനെ റാഞ്ചും

ഇത്തവണ ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സ് മാര്‍ക്കസ് സ്റ്റോയിണിസിനെ നിലനിര്‍ത്തിയിട്ടില്ല. ഓസീസ് മീഡിയം പേസ് ഓള്‍റൗണ്ടര്‍ക്ക് മികച്ച റെക്കോഡാണ് അവകാശപ്പെടാന്‍ സാധിക്കുക. എന്നാല്‍ താരത്തെ ഒഴിവാക്കിയിരിക്കുകയാണ് ലഖ്നൗ. ഇതോടെ ലേലത്തില്‍ താരത്തിനായി വാശിയേറിയ വിളി പ്രതീക്ഷിക്കാം. പഞ്ചാബ് സ്റ്റോയിണിസിനെ സ്വന്തമാക്കാന്‍ സാധ്യത കൂടുതലാണ്. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഫീല്‍ഡിങ്ങുകൊണ്ടും മാച്ച് വിന്നറായ താരമാണ് സ്റ്റോയിണിസ്.

അതുകൊണ്ടുതന്നെ പോണ്ടിങ് ഓസ്ട്രേലിയക്കാരനായ സ്റ്റോയിണിസിനെ ടീമിലേക്കെത്തിക്കാന്‍ താല്‍പര്യം കാട്ടിയേക്കും. മിച്ചല്‍ മാര്‍ഷ് ഇടക്കിടെ പരിക്കേല്‍ക്കുന്ന താരമാണ്. അതുകൊണ്ടുതന്നെ മാര്‍ഷിനെക്കാള്‍ പ്രാധാന്യം സ്റ്റോയിണിസിന് നല്‍കിയേക്കും. നിലവില്‍ ലേലത്തില്‍ ലഭിക്കാവുന്ന ഏറ്റവും മികച്ച പേസ് ഓള്‍റൗണ്ടറാണ് സ്റ്റോയിണിസെന്ന് പറയാം. സ്റ്റോയിണിസിനായി കോടികള്‍ മുടക്കാന്‍ പഞ്ചാബ് തയ്യാറാവുമെന്നുറപ്പാണ്.

മുഹമ്മദ് ഷമി, ടി നടരാജന്‍

രണ്ട് ഇന്ത്യന്‍ ബൗളര്‍മാരെ പഞ്ചാബ് പ്രധാനമായും നോട്ടമിടാനാണ് സാധ്യത. ഗുജറാത്ത് ടൈറ്റന്‍സ് ഒഴിവാക്കിയ മുഹമ്മദ് ഷമിയെ ടീമിലെത്തിക്കുക ഫിറ്റ്നസ് വിലയിരുത്തിയ ശേഷമാവും. നിലവില്‍ പരിക്കിന്റെ പിടിയിലാണ് ഷമി. എന്തായാലും പഞ്ചാബിന്റെ സജീവ പരിഗണനയില്‍ ഷമിയുണ്ടാവും. ഇടം കൈയന്‍ പേസറായി ടി നടരാജനെ കൊണ്ടുവരാനും പഞ്ചാബ് കണക്കുകൂട്ടുന്നുണ്ട്.

മറ്റൊരു കാര്യം പഞ്ചാബിന് നാല് ആര്‍ടിഎം ബാക്കിയുണ്ട്. അര്‍ഷ്ദീപ് സിങ്ങിനെ പഞ്ചാബ് തിരികെ എത്തിച്ചേക്കുമെന്നാണ് വിവരം. വിദേശ പേസറായി കഗിസോ റബാഡയെ ഇനി വാങ്ങിയേക്കില്ല. പകരം ട്രന്റ് ബോള്‍ട്ടിനായി പഞ്ചാബ് സജീവ ശ്രമം നടത്താനാണ് സാധ്യത.

Story first published: Sunday, November 3, 2024, 20:20 [IST]
Other articles published on Nov 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+