Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: 3 പ്ലേഓഫും ഫൈനലും ജയിക്കുക ആരെല്ലാം? സസ്‌പെന്‍സ് തീര്‍ന്നു!! പ്രവചനമറിയാം

രണ്ടര മാസത്തോളം നീണ്ട ഐപിഎല്ലിന്റെ 18ാം സീസണ്‍ ക്ലൈമാക്‌സിലേക്കു കടന്നിരിക്കുകയാണ്. ഇനി വെറും നാലു പോരാട്ടങ്ങള്‍ കൂടി കഴിഞ്ഞാല്‍ ടൂര്‍ണമെന്റിലെ പുതിയ രാജാക്കന്മാര്‍ ആരൊക്കെയാണെന്നതിനു ഉത്തരം ലഭിക്കും. ജൂണ്‍ മൂന്നിനു രാത്രി അഹമ്മദാബാദിലാണ് കലാശപ്പോരാട്ടം.

പഞ്ചാബ് കിങ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു, മുംബൈ ഇന്ത്യന്‍സ് എന്നീ നാലു ടീമുകളാണ് ഇപ്പോള്‍ കിരീടത്തിനു തൊട്ടരികെ എത്തിയിരിക്കുന്നത്. ഇതില്‍ ആര്‍ക്കു വേണമെങ്കിലും കപ്പടിക്കുകയും ചെയ്യാം.

പഞ്ചാബും ആര്‍സിബിയുമാണ് ഇത്തവണ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തിയത്. അതുകൊണ്ടുതന്നെ അവര്‍ ക്വാളിഫയര്‍ വണ്ണും കളിക്കും. അഗ്രസീവ് ബാറ്റിങും സ്ഥിരതയുമാണ് പഞ്ചാബിന്റെ കരുത്തെങ്കില്‍ സന്തുലിതമായ സമീപനാണ് ആര്‍സിബിക്കു മുതല്‍ക്കൂട്ട്.

SHREYAS PONTING

ജിടി മൂന്നാമതും മുംബ നാലാമതുമാണ് ലീഗ് ഘട്ടത്തില്‍ ഫിനിഷ് ചെയ്തത്. വലിയ സ്‌കോറുകള്‍ നേടാനുള്ള ശേഷിയാണ് ജിടിയുടെ പ്രധാന കരുത്ത് എന്നാല്‍ മുംബൈയുടെ ശക്തി മികച്ച ബൗളിങ് നിരയുമാണ്. പ്ലേഓഫില്‍ ഓരോ ടീമുകളുടെയും സാധ്യതകളും ഫൈനലില്‍ ആരു ജയിക്കുമെന്നുമെല്ലാം കണക്കുകളുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാം

പ്ലേഓഫ് വിശകലനം

ടൂര്‍ണമെന്റില ക്വാളിഫയര്‍ 1, എലിമിനേറ്റര്‍ എന്നിവയ്ക്കു വേദിയാവുന്നത്. പഞ്ചാബിലെ മുള്ളന്‍പൂരിലുള്ള അന്താരാഷ്ട്ര സ്റ്റേഡിയമാണ്. പഞ്ചാബ് കിങ്‌സിന്റെ ഹോം ഗ്രൗണ്ട് കൂടിയാണ്. അതു അവര്‍ക്കു മുന്‍തൂക്കവും നല്‍കും.

തുടക്കത്തിലെ കുറച്ചു മല്‍സരങ്ങളില്‍ ഇവിയുടെ പിച്ചില്‍ റണ്ണൊഴുകിയിരുന്നു. എന്നാല്‍ ടൂര്‍ണമെന്റിന്റെ അവസാനമായപ്പോഴേക്കും കൂടുതല്‍ സന്തുലിതമായ പിച്ചായി ഇതു മാറിയിരിക്കുകയാണ്. മികച്ച ബാറ്റിങും അതോടൊപ്പം ബൗളിങുമുള്ള പഞ്ചാബിനെ ഈ പിച്ച് ഏറെ സഹായിക്കും.

ക്വാളിഫയര്‍ 2, ഫൈനല്‍ എന്നിവ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് നടക്കുക. ഇവിടുടെ പിച്ച് ബാറ്റിങിനു ഏറെ യോജിച്ചതുമാണ്. നാലു ടീമുകളുടെയും ബാറ്റിങ് കരുത്ത് നോക്കുമ്പോള്‍ പഞ്ചാബിനും ആര്‍സിബിക്കുമാണ് ഇതു ഏറെ ഗുണം ചെയ്‌തേക്കുക.

ടീമുകളും കിരീടസാധ്യതയും

ഈ സീസണില്‍ ചാംപ്യന്മാരാവാനുള്ള സാധ്യതയെടുത്താല്‍ ഏറ്റവും മുന്നില്‍ പഞ്ചാബ് കിങ്‌സാണ്. 40 ശതമാനം സാധ്യതയാണ് അവര്‍ക്കുള്ളത്. ഹോംഗ്രൗണ്ടിന്റെ ആനുകൂല്യം, മികച്ച ക്യാപ്റ്റന്‍, സ്ഥിരതയുള്ള ഇന്ത്യന്‍നിര, ബാറ്റിങ് കരുത്ത് എന്നിവ പഞ്ചാബിനെ സ്‌പെഷ്യലാക്കുന്നു.

28 ശതമാനം സാധ്യതയുമായി റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവാണ് രണ്ടാമത്. എവേ മല്‍സരങ്ങിലെ മികച്ച റെക്കോര്‍ഡ്, ഓവറോള്‍ ബാലന്‍സ്, ടീം ഘടന, മല്‍സരങ്ങള്‍ നടക്കുന്ന വേദികള്‍ക്കു യോജിച്ച ടീം ലൈനപ്പ് എന്നിവ ആര്‍സിബിക്കു അനുകൂലമാണ്.

RCB

ഗുജറാത്ത് ടൈറ്റന്‍സിന്റെ സാധ്യത 20 ശതമാനമാണ്. വേദികള്‍ക്കു യോജിച്ച ബാറ്റിങ് നിര, ഓപ്പണിങ് ജോടിയുടെ ഗംഭീര ഫോം എന്നിവ കരുത്ത്. എന്നാല്‍ ജോസ് ബട്‌ലറുടെ അഭാവം ബാറ്റിങില്‍ വിടവുണ്ടാക്കും. റാഷിദ് ഖാനെപ്പോലെ പ്രധാനപ്പെട്ട ചിലയുടെ ഫോമും ആശങ്കയുണ്ടാക്കുന്നു.

വെറും 12 ശതമാനം മാത്രമേ മുംബൈ ഇന്ത്യന്‍സിനു ഇത്തവണ കിരീടസാധ്യതയുള്ളൂ. ടൂര്‍ണമെന്റിന്റെ തെറ്റായ സമയത്തു താരങ്ങളുടെ ഫോമില്‍ ഇടിവുണ്ടായത് അലട്ടുന്നു.

പ്ലേഓഫ്, ഫൈനല്‍ പ്രവചനം

ആദ്യത്തെ ക്വാളിഫയറില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ തോല്‍പ്പിച്ച് പഞ്ചാബ് കിങ്‌സ് ഫൈനലിലേക്കു മുന്നേറും. എലിമിനേറ്ററില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ വിജയം ഗുജറാത്ത് ടൈറ്റന്‍സിനായിരിക്കും.

രണ്ടാം ക്വാളിഫയറില്‍ ജിടിയെ വീഴ്ത്തി ആര്‍സിബി ഫൈനലില്‍ കടക്കും. പഞ്ചാബും ആര്‍സിബിയും തമ്മിലാണ് ഫൈനലില്‍ പോരടിക്കുക. ഇന്ത്യന്‍ താരങ്ങളുടെ മികവില്‍ ആര്‍സിബിയെ വീഴ്ത്തി പഞ്ചാബ് കന്നിക്കിരീടം സ്വന്തമാക്കുകയും ചെയ്യും.

Story first published: Thursday, May 29, 2025, 16:17 [IST]
Other articles published on May 29, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+