For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: 10, 9, 0, 6, ശ്രേയസിന് ഇത് എന്തുപറ്റി? ഫ്‌ളോപ്പുകളുടെ ഘോഷയാത്ര

മുല്ലാന്‍പുര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച് ഞെട്ടിച്ച താരങ്ങളിലൊരാളാണ് ശ്രേയസ് അയ്യര്‍. പഞ്ചാബ് കിങ്‌സിന്റെ നായകസ്ഥാനത്തിരുന്ന് വെടിക്കെട്ട് പ്രകടനങ്ങള്‍ നടത്തി കൈയടി വാങ്ങാന്‍ ശ്രേയസിന് സാധിച്ചു. ഇന്ത്യന്‍ ടി20 ടീമിലേക്ക് ശ്രേയസിനെ തിരികെ വിളിക്കണമെന്നടക്കം ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. അതിവേഗം റണ്‍സുയര്‍ത്തുന്ന ശ്രേയസ് നായകനെന്ന നിലയിലും കൈയടി നേടി. എന്നാല്‍ കഴിഞ്ഞ കുറച്ച് മത്സരങ്ങളിലായി ശ്രേയസ് അയ്യരുടെ പ്രകടനം നിരാശപ്പെടുത്തുകയാണ്.

പ്രധാനമായും ഹോം മത്സരങ്ങളിലാണ് ശ്രേയസിന് കാലിടറുന്നത്. ഇത്തവണ നാല് എവേ മത്സരങ്ങള്‍ കളിച്ചപ്പോള്‍ 119 ശരാശരിയിലാണ് അദ്ദേഹം കളിച്ചത്. എന്നാല്‍ തട്ടകത്തില്‍ നാല് ഇന്നിങ്‌സില്‍ നിന്ന് 6.25 മാത്രമാണ് അദ്ദേഹത്തിന്റെ ബാറ്റിങ് ശരാശരി. ഇത്തവണ മുല്ലാന്‍പുരാണ് പഞ്ചാബിന്റെ ഹോം ഗ്രൗണ്ട്. ഇവിടെ ബാറ്റ്‌സ്മാനെന്ന നിലയില്‍ ശ്രേയസ് ദുരന്തമാവുന്നതാണ് കാണാനാവുന്നത്. തട്ടകത്തില്‍ ശ്രേയസ് നിരാശപ്പെടുത്തുന്നത് ടീമിനേയും പ്രതികൂലമായി ബാധിക്കുന്നു.

ആര്‍സിബിക്കെതിരേ ഫ്‌ളോപ്പായി

ആര്‍സിബിക്കെതിരേ ശ്രേയസ് അയ്യരുടെ പ്രകടനത്തില്‍ ടീം വളരെ പ്രതീക്ഷവെച്ചിരുന്നു. എന്നാല്‍ 10 പന്ത് നേരിട്ട് ആറ് റണ്‍സാണ് ശ്രേയസിന് നേടാനായത്. ഒരു ബൗണ്ടറി മാത്രമാണ് ക്യാപ്റ്റന്റെ സമ്പാദ്യം. മുല്ലാന്‍പുരില്‍ 10, 9, 7, 6 എന്നിങ്ങനെയാണ് നാല് മത്സരത്തിലെ ശ്രേയസിന്റെ സ്‌കോര്‍. സ്ഥിരത കാട്ടാന്‍ ശ്രേയസിന് സാധിക്കുന്നില്ലെന്ന് തന്നെ പറയാം. ഈ സീസണില്‍ ഹോം ഗ്രൗണ്ടില്‍ ഏറ്റവും മോശം ബാറ്റിങ് ശരാശരിയുള്ള താരം ശ്രേയസ് അയ്യരാണ്. 6.25 മാത്രമാണ് ശ്രേയസിന്റെ തട്ടകത്തിലെ ശരാശരി. രണ്ടാം സ്ഥാനത്തുള്ള രവീന്ദ്ര ജഡേജക്ക് ഇത്തവണ ചെന്നൈയിലുള്ളത് 11 ശരാശരിയാണ്.

ശ്രേയസ് സുവര്‍ണ്ണാവസരമാണ് നഷ്ടപ്പെടുത്തുന്നത്. ഇന്ത്യയുടെ ടി20 ടീമിലേക്ക് തിരിച്ചെത്താന്‍ സുവര്‍ണ്ണാവസരമാണ് ശ്രേയസിന് മുന്നിലുള്ളത്. വിരാട് കോലി ടി20യില്‍ നിന്ന് വിരമിച്ചതിനാല്‍ ഈ സീറ്റിലേക്കെത്താനുള്ള അവസരം ശ്രേയസിന് മുന്നിലുണ്ടായിരുന്നു. എന്നാല്‍ സ്ഥിരത കാട്ടാനാവാത്ത പക്ഷം ശ്രേയസിന് അവസരം ലഭിക്കാന്‍ സാധ്യത കുറവാണ്. മികച്ച യുവതാരങ്ങള്‍ അവസരത്തിനായി കാത്തിരിക്കുന്നതിനാല്‍ നിലവിലെ ഫോം ശ്രേയസിന്റെ പ്രതീക്ഷകള്‍ തകര്‍ക്കുന്നതാണെന്ന് തന്നെ പറയാം.

shreyas iyer

പഞ്ചാബ് ക്യാപ്റ്റനായി ശ്രേയസ് മിന്നിക്കുന്നു

നാല് മത്സരത്തില്‍ ഫ്‌ളോപ്പായിട്ടും എട്ട് മത്സരത്തില്‍ നിന്ന് 263 റണ്‍സ് അക്കൗണ്ടില്‍ ചേര്‍ക്കാന്‍ ശ്രേയസ് അയ്യര്‍ക്കായി. മൂന്ന് എവേ അര്‍ധ സെഞ്ച്വറികള്‍ നേടാനും ശ്രേയസിന് സാധിച്ചിരിക്കുകയാണ്. ഇത്തവണ വലിയ മാറ്റങ്ങളോടെയിറങ്ങിയ പഞ്ചാബിന്റെ നായകനെന്ന നിലയില്‍ തിളങ്ങാന്‍ ശ്രേയസിന് സാധിക്കുന്നുണ്ട്. തോറ്റെന്ന് കരുതുന്ന മത്സരങ്ങള്‍ പോലും വിജയത്തിലേക്കെത്തിക്കാന്‍ ശ്രേയസിന് കഴിയുന്നു. കെകെആറിനെതിരേ 111 റണ്‍സ് പ്രതിരോധിച്ച് ജയിക്കാന്‍ പഞ്ചാബിനായി.

കെകെആറിനെ കിരീടം ചൂടിച്ച ശ്രേയസ് പഞ്ചാബിനും വലിയ കിരീട പ്രതീക്ഷയാണ് നല്‍കുന്നതെന്ന് പറയാം. ഏഴ് മത്സരത്തില്‍ അഞ്ചിലും ടീമിനെ ജയിപ്പിക്കാന്‍ ശ്രേയസിനായിട്ടുണ്ട്. ബാറ്റിങ്ങിലെ പാളിച്ച ബൗളിങ്ങില്‍ തീര്‍ക്കാന്‍ പഞ്ചാബിന് സാധിക്കുന്നുണ്ട്. ശ്രേയസ് അയ്യര്‍ ക്യാപ്റ്റനെന്ന നിലയില്‍ എല്ലാ മത്സരത്തിലും നിലവാരം കാട്ടുന്നുണ്ടെങ്കിലും ബാറ്റ്‌സ്മാനെന്ന നിലയില്‍ ഇനിയും സ്ഥിരതയിലേക്ക് എത്തേണ്ടതായുണ്ട്. അല്ലാത്ത പക്ഷം താരത്തിനും ടീമിനുമത് തിരിച്ചടിയായേക്കും.

ആര്‍സിബിക്കെതിരേ ബാറ്റിങ് തകര്‍ച്ച

ആര്‍സിബിക്കെതിരേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ പഞ്ചാബ് കിങ്‌സിന് ബാറ്റിങ് തകര്‍ച്ച നേരിട്ടിരിക്കുകയാണ്. 114 റണ്‍സിന് പഞ്ചാബിന്റെ ആറ് വിക്കറ്റുകളാണ് വീണത്. ഒന്നാം വിക്കറ്റ് പ്രഭ്‌സിംറാന്‍ സിങ്ങും പ്രിയന്‍ഷ് ആര്യയും ചേര്‍ന്ന് 42 റണ്‍സിന്റെ കൂട്ടുകെട്ടാണ് സൃഷ്ടിച്ചത്. എന്നാല്‍ ഇത് മുതലാക്കി കളിക്കാന്‍ മധ്യനിരക്കായില്ല. ക്രുണാല്‍ പാണ്ഡ്യയും സുയാഷ് ശര്‍മയും ചേര്‍ന്ന് മധ്യ ഓവറുകളില്‍ സ്പിന്നുകൊണ്ട് മികവ് കാട്ടിയതാണ് പഞ്ചാബിനെ തകര്‍ത്തത്. ബൗളര്‍മാരെ നന്നായി ഉപയോഗിക്കാന്‍ ആര്‍സിബി നായകന്‍ രജത് പാട്ടീധാറിന് സാധിച്ചിട്ടുണ്ട്.

Story first published: Sunday, April 20, 2025, 17:07 [IST]
Other articles published on Apr 20, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+