മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ ആരംഭിക്കാന്‍ പോവുകയാണ്. 22ന് ആരംഭിക്കുന്ന ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ നിലവിലെ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെയാണ് ആദ്യ മത്സരത്തില്‍ നേരിടുന്നത്. പിന്നാലെ സൂപ്പര്‍ പോരാട്ടങ്ങളാണ് രണ്ട് മാസത്തോളം നീണ്ടുനില്‍ക്കുന്ന കുട്ടിക്രിക്കറ്റ് പോരാട്ടത്തില്‍ ആരാധകര്‍ കാത്തിരിക്കുന്നത്. മെഗാ ലേലത്തിന് ശേഷം നടക്കുന്ന ആദ്യ സീസണായതിനാല്‍ ആരാവും കപ്പിലേക്കെത്തുകയെന്ന് പ്രവചിക്കുക പോലും പ്രയാസം.
ഇത്തവണ വലിയ മാറ്റങ്ങള്‍ എല്ലാ ടീമുകളിലുമുണ്ടായിട്ടുണ്ട്. അവസാന സീസണില്‍ കെകെആറിനെ കപ്പിലേക്കെത്തിച്ച നായകനാണ് ശ്രേയസ് അയ്യര്‍. വരുന്ന സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ നായകസ്ഥാനത്താണ് ശ്രേയസുള്ളത്. റിഷഭ് പന്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വിട്ട് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിലേക്കെത്തി. ലഖ്‌നൗ വിട്ട കെ എല്‍ രാഹുല്‍ ഇത്തവണ ഡല്‍ഹിക്കൊപ്പമാണ്. ഇത്തരത്തില്‍ വലിയ മാറ്റങ്ങള്‍ ടീമുകളിലുണ്ടായിട്ടുണ്ട്. എന്നാല്‍ ഇത്തവണത്തെ മെഗാ ലേലത്തില്‍ ചില താരങ്ങള്‍ തഴയപ്പെട്ടിട്ടുണ്ട്.
ആരാധകരുടെ ഇഷ്ട താരങ്ങളില്‍ പലരും ഇത്തവണ അണ്‍സോള്‍ഡായിട്ടുണ്ട്. ഇവരില്‍ പലരേയും ആരാധകര്‍ ഇത്തവണത്തെ ഐപിഎല്ലില്‍ മിസ് ചെയ്യുന്നുണ്ട്. ഇത്തവണ അണ്‍സോള്‍ഡായവരില്‍ ആരാധകര്‍ മിസ് ചെയ്യുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
പൃഥ്വി ഷാ
ഇന്ത്യയുടെ യുവ വെടിക്കെട്ട് ഓപ്പണറാണ് പൃഥ്വി ഷാ. ഇന്ത്യയെ അണ്ടര്‍ 19 ലോകകപ്പില്‍ കപ്പിലേക്കെത്തിച്ച നായകനാണ് പൃഥ്വി. കടന്നാക്രമിച്ച് കളിക്കുന്ന പൃഥ്വി അവസാന സീസണില്‍ ഡല്‍ഹിക്കൊപ്പമായിരുന്നു. എന്നാല്‍ ഡല്‍ഹി ഒഴിവാക്കിയ പൃഥ്വിയെ വാങ്ങാന്‍ മെഗാ ലേലത്തില്‍ ആരും തയ്യാറായില്ല. കടന്നാക്രമിച്ച് കളിക്കുന്ന പൃഥ്വിയുടെ പ്രശ്‌നം ഫിറ്റ്‌നസും അച്ചടകമ്മില്ലായ്മയുമാണ്. ഇതിനെത്തുടര്‍ന്ന് ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ പോലും പൃഥ്വിക്ക് ഇടം നേടാനായിട്ടില്ല.
ഇത്തവണ ആരെങ്കിലും പൃഥ്വിയെ വാങ്ങുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും ആരും വാങ്ങാന്‍ തയ്യാറായില്ല. പൃഥ്വിയുടെ വെടിക്കെട്ട് ഇത്തവണ ആരാധകര്‍ മിസ് ചെയ്യുമെന്നുറപ്പാണ്. തല്ലിത്തകര്‍ത്ത് കളിക്കുന്ന താരം പവര്‍പ്ലേയിലാണ് കൂടുതല്‍ അപകടകാരി. എന്തായാലും പൃഥ്വിയുടെ പ്രകടനം ആരാധകര്‍ മിസ് ചെയ്യുമെന്ന് നിസംശയം പറയാം.
ഡേവിഡ് വാര്‍ണര്‍
ഐപിഎല്ലില്‍ ഗംഭീര റെക്കോഡുള്ള താരമാണ് ഡേവിഡ് വാര്‍ണര്‍. എന്നാല്‍ കഴിഞ്ഞ കുറച്ച് സീസണുകളിലായി പഴയ വെടിക്കെട്ട് പുറത്തെടുക്കാന്‍ ഡേവിഡ് വാര്‍ണര്‍ക്ക് സാധിച്ചിട്ടില്ല. ഇത്തവണത്തെ മെഗാ ലേലത്തില്‍ വാര്‍ണര്‍ അണ്‍സോള്‍ഡായിരിക്കുകയാണ്. ഐപിഎല്ലില്‍ ആരാധകരെ ആവേശത്തിലാക്കുന്ന നിരവധി പ്രകടനങ്ങള്‍ വാര്‍ണര്‍ നടത്തിയിട്ടുണ്ട്. കൂടാതെ 2016ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ കിരീടത്തിലേക്കെത്തിച്ച നായകനാണ് വാര്‍ണര്‍.

ഇടം കൈയന്‍ ബാറ്റ്‌സ്മാനായ താരത്തെ പ്രായം തളര്‍ത്തിയിരുന്നു. സ്‌ട്രൈക്ക് റേറ്റും മോശമായതോടെയാണ് വാര്‍ണറെ തഴയാനുള്ള കാരണം. അതുകൊണ്ടുതന്നെ ഇത്തവണ വാര്‍ണറില്ലാത്ത സീസണാണ് വരാനിരിക്കുന്നത്. വാര്‍ണറുടെ അഭാവം ആരാധകര്‍ക്ക് നിരാശയുണ്ടാക്കുന്ന കാര്യമാണെന്ന് നിസംശയം പറയാം.
മുസ്തഫിസുര്‍ റഹ്‌മാന്‍
ബംഗ്ലാദേശ് സൂപ്പര്‍സ പേസറാണ് മുസ്തഫിസുര്‍ റഹ്‌മാന്‍. സ്ലോ കട്ടറുകളിലൂടെ വിക്കറ്റ് നേടുന്ന താരം ഐപിഎല്ലില്‍ ഇതിനോടകം കളിച്ച് മികവ് കാട്ടിയിട്ടുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ക്യാപിറ്റല്‍സ് ടീമുകള്‍ക്കായി കളിച്ച മുസ്തഫിസുര്‍ അവസാന സീസണില്‍ സിഎസ്‌കെയ്‌ക്കൊപ്പമായിരുന്നു. എന്നാല്‍ ഇത്തവണത്തെ മെഗാ ലേലത്തില്‍ മുസ്തഫിസുര്‍ റഹ്‌മാനെ വാങ്ങാന്‍ ആളുണ്ടായില്ല.
താരത്തിന്റെ സ്ലോ ബോളുകള്‍ ഡെത്തോവറുകളില്‍ വലിയ മികവ് കാട്ടുന്നതാണ്. താരത്തിന്റെ ബൗളിങ് പ്രകടനവും ആരാധകര്‍ മിസ് ചെയ്‌തേക്കും. പകരക്കാരന്റെ റോളിലേക്ക് വിളി ലഭിക്കുമെന്ന് പ്രതീക്ഷിച്ച് ഇപ്പോഴും മുസ്തഫിസുര്‍ തയ്യാറെടുപ്പിലാണ്. അവസരം ലഭിക്കുമോയെന്നത് കാത്തിരുന്ന് കാണാം.