Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: സഞ്ജുവും ജയ്‌സ്വാളും വിട്ടാല്‍ പകരം റിഷഭ്, പൃഥ്വി!! ഇതാ പുതിയ റോയല്‍സ് ടീം

ഐപിഎല്ലിന്റെ 18ാം സീസണില്‍ ഏറ്റുമാദ്യം മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ ടീമായി മാറിയിരിക്കുകയാണ് മുന്‍ ചാംപ്യന്മാരായ രാജസ്ഥാന്‍ റോയല്‍സ്. പോയിന്റ് പട്ടികയില്‍ എട്ടാംസ്ഥാനത്താണ് അവര്‍ക്കു ഫിനിഷ് ചെയ്യാനായത്. 14 മല്‍സങ്ങളില്‍ നാലെണ്ണത്തില്‍ ജയിച്ച അവര്‍ ശേഷിച്ച പത്തിലും പരാജയമേറ്റു വാങ്ങുകയായിരുന്നു. എങ്കിലും അവസാന കളിയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ജയത്തോടെ സീസണ്‍ പൂര്‍ത്തിയാക്കാനായത് റോയല്‍സിനു സന്തോഷിക്കാന്‍ വക നല്‍കുന്നു.

ഇതിനിടെ നായകന്‍ സഞ്ജു സാംസണും യുവ സൂപ്പര്‍ താരം യശസ്വി ജയ്‌സ്വാളും റോയല്‍സ് വിട്ട് അടുത്ത സീസണില്‍ മറ്റൊരു ടീമിലേക്കു ചേക്കേറുമെന്ന അഭ്യൂഹങ്ങളും ശക്തമാണ്. സോഷ്യല്‍ മീഡിയില്‍ ഇതുമായി ബന്ധപ്പെട്ട് ആരാധകര്‍ക്കിടയില്‍ വലിയ ചര്‍ച്ചകളും സജീവമാണ്. സഞ്ജുവും ജയ്‌സ്വാളും അടുത്ത സീസണില്‍ മറ്റൊരു സീസണിലേക്കു ചേക്കേറിയാല്‍ റോയല്‍സ് ലൈനപ്പ് എങ്ങനെയാവുമെന്നു നമുക്കു നോക്കാം.

SANJU JAISWAL

സഞ്ജുവിനും ജയ്‌സ്വാളിനും പകരമാര്?

ക്യാപ്റ്റന്‍ സഞ്ജു സാംസണും ടീമിന്റെ മറ്റൊരു നെടുംതൂണുമായ യശസ്വി ജയ്‌സ്വാളും പുതിയ തട്ടകത്തിലേക്കു മാറിയാല്‍ അതു രാജസ്ഥാന്‍ റോയല്‍സിനു വലിയ ക്ഷീണമായി മാറുമെന്ന കാര്യത്തില്‍ സംശയമില്ല. ഇരുവരുടെയും അഭാവം നികത്തുകയെന്നത് റോയല്‍സിനു ഏറെ ദുഷ്‌കരം തന്നെയായാരിക്കും. എങ്കിലും ഈ റോളുകളിലേക്കു പുതിയ പകക്കാരെ അവര്‍ക്കു കൊണ്ടു വന്നേ തീരൂ.

ജയ്‌സ്വാളില്ലെങ്കില്‍ ഓപ്പണിങ് റോളില്‍ ഇതേ ശൈലിയില്‍ അഗ്രസീവായി ബാറ്റ് ചെയ്യാന്‍ സാധിക്കുന്ന ഒരു ഇന്ത്യന്‍ താരത്തെയാണ് റോയല്‍സിനു ആവശ്യം. അടുത്ത മിനി ലേലത്തില്‍ റോയല്‍സിനു നോട്ടമിടാവുന്ന താരങ്ങളിലൊരാള്‍ ഇന്ത്യന്‍ യുവ ഓപ്പണര്‍ പൃഥ്വി ഷായാണ്. കഴിഞ്ഞ മെഗാ ലേലത്തില്‍ അണ്‍സോള്‍ഡായി മാറിയെങ്കിലും അടുത്ത സീസണില്‍ ശക്തമായ തിരിച്ചുവരവിനൊരുങ്ങുകയാണ് അദ്ദേഹം.

വെടിക്കെട്ട് ബാറ്ററായ പൃഥ്വിയെ സമീപകാലത്തു ഫിറ്റ്‌നസ് പ്രശ്‌നങ്ങളും ഫോമില്ലായ്മയുമെല്ലാം വലച്ചിരുന്നുവെന്നതു ശരി തന്നെയാണ്. എന്നാല്‍ അദ്ദേഹത്തിന്റെ പ്രതിഭയുടെ കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഇന്ത്യയുടെ മുന്‍ അണ്ടര്‍ 19 ലോകകപ്പ് വിന്നിങ് ക്യാപ്റ്റന്‍ കൂടിയാണ് അദ്ദേഹം. ഫിറ്റ്‌നസ് കൂടുതല്‍ മെച്ചപ്പെടുത്തുകയും ആഭ്യന്തര ക്രിക്കറ്റിലൂടെ ഫോം തിരിച്ചപിടിക്കുകയും ചെയ്താല്‍ പൃഥ്വിക്കു 2026ലെ ഐപിഎല്ലില്‍ ശക്തമയാ തിരിച്ചുവരവ് നടത്താം.

RISHABH PANT

ജയ്‌സാളിന്റെ അഭാവത്തില്‍ പൃഥ്വിയും കൗമാര ബാറ്റിങ് വിസ്മയം വൈഭവ് സൂര്യവംശിയുമായിരിക്കും അടുത്ത സീസണില്‍ റോയല്‍സിനായി ഓപ്പണിങില്‍ ഇറങ്ങുക. പൃഥ്വി തന്റെ പഴയ ഫോമിലേക്കു തിരിച്ചെത്തിയാല്‍ ഇതൊരു മാരക ബാറ്റിങ് കോമ്പിനേഷന്‍ ആയിരിക്കുമെന്നതില്‍ സംശയമില്ല.

അതേസമയം, സഞ്ജുവിനു പകരം റോയല്‍സ് നോട്ടമിട്ടേക്കുക മറ്റൊരു ഇന്ത്യന്‍ വിക്കറ്റ് കീപ്പറായ റിഷഭ് പന്തിനെ ആയിരിക്കും. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകനായ അദ്ദേഹം ഈ സീസണില്‍ ബാറ്റിങിലും ക്യാപ്റ്റന്‍സിയിലുമെല്ലാം ഒരുപോലെ പരാജയമായി മാറി. ഇതേ തുടര്‍ന്നു 27 കോടിയെന്ന ഓള്‍ടൈം റെക്കോര്‍ഡ് തുകയ്ക്കു വാങ്ങിയ റിഷഭിനെ സീണിനു ശേഷം ഒഴിവാക്കാനുള്ള പ്ലാനിലാണ് എല്‍എസ്ജി.

അങ്ങനെയെങ്കില്‍ അടുത്ത ലേലത്തില്‍ റിഷഭിനെ റോയല്‍സിനു തീര്‍ച്ചയായും നോട്ടമിടാം. 10 കോടിയില്‍ താഴെ രൂപയ്ക്കു അദ്ദേഹത്തെ ലേലത്തില്‍ ലഭിക്കാനും സാധ്യതയുണ്ട്. സഞ്ജുവിനു പകരം റിഷഭിനെ റോയല്‍സിനു നായകസ്ഥാനവും ഏല്‍പ്പിക്കാന്‍ സാധിക്കും. ടീമിനായി അഞ്ചാം നമ്പറിലായിരിക്കും അദ്ദേഹം കളിച്ചേക്കുക.

മൂന്നാമനായി നിതീഷ് റാണയും നാലാം നമ്പറില്‍ റിയാന്‍ പരാഗുമായിരിക്കും ബാറ്റിങിനു ഇറങ്ങുക. ലേലത്തില്‍ വെങ്കടേഷ് അയ്യര്‍, ഗ്ലെന്‍ ഫിലിപ്‌സ്, വാഷിങ്ടണ്‍ സുന്ദര്‍, ടി നടരാജന്‍ എന്നിവരെയും റോയല്‍സ് വാങ്ങാനിടയുണ്ട്.

അടുത്ത സീസണിലെ റോയല്‍സ് ടീം

പൃഥ്വി ഷാ, വൈഭവ് സൂര്യവംശി, നിതീഷ് റാണ, റിയാന്‍ പരാഗ്, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), വെങ്കടേഷ് അയ്യര്‍, ഗ്ലെന്‍ ഫിലിപ്‌സ്, വാഷിങ്ടണ്‍ സുന്ദര്‍, ജോഫ്ര ആര്‍ച്ചര്‍, ടി നടരാജന്‍, ആകാശ് മധ്വാള്‍.

Story first published: Friday, May 23, 2025, 9:46 [IST]
Other articles published on May 23, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+