For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: സഞ്ജുവിന് പുതിയ എതിരാളി!!! ഇവരെ ടീമിലേക്കു വിളിക്കാന്‍ ഗംഭീര്‍, ആരൊക്കെ?

ഐപിഎല്‍ സമാപിച്ചതോടെ ഇനി ബിസിസിഐയുടെ ശ്രദ്ധ മുഴുവന്‍ അടുത്ത വര്‍ം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിലേക്ക് ആയിരിക്കും. അതുകൊണ്ടു തന്നെ ഇനി വരാനിരിക്കുന്ന ഓരാ ടി20 മല്‍സരങ്ങളും ലോകകപ്പിനുള്ള ഇന്ത്യയുടെ തയ്യാറെടുപ്പ് കൂടിയായിരിക്കും.

ലോകകപ്പിനു മുമ്പ് ഇനിയുള്ള ഏഴു മാസത്തിനിടെ കുറഞ്ഞത് 13 ടി20 മല്‍സരങ്ങളെങ്കിലും ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുകയാണ്. ഇവയില്‍ ഏറ്റവും മികച്ച പ്രകടനം നടത്തി ബെസ്റ്റ് ടീം കോമ്പിനേഷന്‍ കണ്ടെത്താനായിരിക്കും മുഖ്യ കോച്ച് ഗൗതം ഗംഭീറിന്റെ ലക്ഷ്യം.

ലോകകപ്പിനു മുമ്പ് പുതിയ ചില കളിക്കാരെ ടി20യില്‍ പരീക്ഷിച്ചു നോക്കാനും ഗംഭീറിനു പ്ലാനുണ്ട്. സമാപിച്ച ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തിയ ചിലരെ അദ്ദേഹം നോട്ടമിട്ടു കഴിഞ്ഞു. ഇനി വരാനിരിക്കുന്ന ഇന്ത്യയുടെ ടി20 പരമ്പരകളില്‍ ഇവരില്‍ ചിലരെ ടീമിലേക്കു ഗംഭീര്‍ വിളിച്ചേക്കുകയും ചെയ്യും. ആരൊക്കെയാണ് ഈ താരങ്ങളെന്നു നോക്കാം.

PRABHSIMRAN

സഞ്ജു ഭയക്കണം

ഇന്ത്യന്‍ ടി20 ടീമില്‍ വിക്കറ്റ് കീപ്പറുടെ റോളില്‍ പുതിയൊരു എതിരാളിയെക്കൂടി സഞ്ജു സാംസണിനു ലഭിച്ചിരിക്കുകയാണ്. പഞ്ചാബ് കിങ്‌സിന്റെ വെടിക്കെട്ട് ഓപ്പണര്‍ കൂടിയായ പ്രഭ്‌സിമ്രന്‍ സിങാണിത്. ഈ സീസണില്‍ ഗംഭീര പ്രകടനമാണ് അദ്ദേഹം നടത്തിത്. 17 ഇന്നിങ്‌സുകൡ നിന്നും 160.52 സ്‌ട്രൈക്ക് റേറ്റില്‍ 549 റണ്‍സ് പ്രഭ്‌സിമ്രന്‍ അടിച്ചെടുത്തിരുന്നു. നാലു ഫിഫ്റ്റി പ്ലസ് സ്‌കോറുകളുള്‍പ്പെടെയാണിത്.

ഐപിഎല്‍ കരിയറെടുത്താല്‍ ഇതിനകം 51 മല്‍സരങ്ങളില്‍ കളിച്ച അദ്ദേഹത്തിന്റെ സമ്പാദ്യം 1305 റണ്‍സാണ്. ഒരു സെഞ്ച്വറിയും ഏഴു ഫിഫ്റ്റിയും ഇതിലുപ്പെടും. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്ത അണ്‍ക്യാപ്ഡ് താരവും അദ്ദേഹം തന്നെയാണ്.

ഈ സീസണില്‍ സഞ്ജുവും റിഷഭ് പന്തുമെല്ലാം ബാറ്റിങില്‍ വേണ്ടത്ര തിളങ്ങിയിട്ടില്ലെന്നതു പരിഗണിക്കുമ്പോള്‍ ആഗസ്റ്റില്‍ ബംഗ്ലാദേശുമായി നടക്കാനിരിക്കുന്ന മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയില്‍ പ്രഭ്‌സിമ്രനെ ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ പരീക്ഷിച്ചേക്കുകയും ചെയ്യും.

റിങ്കുവിന്റെ പകരക്കാര്‍

ടി20യില്‍ ഇന്ത്യന്‍ ടീമിന്റെ നിലവിലെ ഫിനിഷറായ റിങ്കു സിങ് വീണ്ടുമൊരൂ ഐപിഎല്ലില്‍ കൂടി ഫ്‌ളോപ്പായതോടെ പുതിയൊരാളെ അടുത്ത പരമ്പരയില്‍ ഗൗതം ഗംഭീര്‍ കൊണ്ടു വന്നേക്കും. ശശാങ്ക് സിങ്, അശുതോഷ് ശര്‍മ, നമാന്‍ ധിര്‍ തുടങ്ങിയവരെല്ലാം അദ്ദേഹം നോട്ടമിട്ടു വച്ചിരിക്കുന്ന താരങ്ങളാണ്.

പഞ്ചാബ് കിങ്‌സിനൊപ്പം ഈ സീസണിലും ശശാങ്ക് മോശമാക്കിയില്ല. 17 മല്‍സരങ്ങളില്‍ നിന്നും 153.50 സ്‌ട്രൈക്ക് റേറ്റില്‍ 350 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു. ബാറ്റിങിനൊപ്പം മീഡിയ പേസറായി ബൗളിങിലും ശശാങ്കിനെ ടീമിനു ഉപയോഗിക്കാന്‍ സാധിക്കും.

SHASHANK SINGH

മുംബൈ ഇന്ത്യന്‍സിനു വേണ്ടി ഈ സീസണില്‍ ഫിനിഷറുടെ റോളില്‍ വലിയ ഇംപാക്ടുണ്ടാക്കിയ താരമാണ് ധിര്‍. അവസാന ഓവറുകളില്‍ താരത്തിന്റെ വെടിക്കെട്ടാണ് പലപ്പോഴും ടീമിനു തുണയായത്. 16 മുതല്‍ 20 വലെയുള്ള ഓവറുകളില്‍ 11 ഇന്നിങ്‌സുകളില്‍ ഇത്തവണ ബാറ്റ് ചെയ്യാന്‍ ധിറിനായിരുന്നു. 195.87 സ്‌ട്രൈക്ക് റേറ്റില്‍ 190 റണ്‍സും താരം നേടി.

എന്നാല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് താരമായ അശുതോഷ് ഇത്തവണ 16 മുതല്‍ 20 വരെയുളള ഓവറുകളില്‍ എട്ടിന്നിങ്‌സുകളിലാണ് ബാറ്റ് വീശിയത്. 187.01 സ്‌ട്രൈക്ക് റേറ്റില്‍ 144 റണ്‍സ് നേടാനും അദ്ദേഹത്തിനു സാധിച്ചു.

ഓള്‍റൗണ്ടര്‍മാര്‍, ബൗളര്‍മാര്‍

ഓള്‍റൗണ്ടറായി ഇന്ത്യന്‍ ടീമിലെത്തിയേക്കുക ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ വിപ്രാജ് നിഗമായിരിക്കും. ഈ സീസണിലെ ഐപിഎല്ലില്‍ അരങ്ങേറിയ താരമാണ് അദ്ദേഹം. കന്നി സീസണില്‍ തന്നെ വരവറിയിക്കാന്‍ വിപ്രാജിനു സാധിക്കുകയും ചെയ്തു. 17 മല്‍സരങ്ങളാണ് ഡിസിക്കായി അദ്ദേഹം കളിച്ചത്. 179.74 സ്‌ട്രൈക്ക് റേറ്റില്‍ 142 റണ്‍സ് നേടിയ അദ്ദേഹം 11 വിക്കറ്റുകളും വീഴ്ത്തി.

ബൗളിങില്‍ വൈഭവ് അറോറ, ദിഗ്വേഷ് റാട്ടി, ഹര്‍പ്രീത് ബ്രാര്‍ എന്നിവര്‍ക്കാവും ഇന്ത്യന്‍ ടീമിലക്കേു വിളിയെത്തിയേക്കുക. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി 12 ഇന്നിങ്‌സില്‍ നിന്നും 16 വിക്കറ്റുകള്‍ വൈഭവ് പിഴുതിരുന്നു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് സ്പിന്നറായ ദിഗ്വേഷ് 13 കളിയില്‍ നിന്നും 13 വിക്കറ്റുകളും പോക്കറ്റിലാക്കി. പഞ്ചാബ് കിങ്‌സ് താരമായ ബ്രാറിനു ഏഴു കളിയില്‍ 10 വിക്കറ്റുകളാണ് ലഭിച്ചത്.

Story first published: Wednesday, June 4, 2025, 16:57 [IST]
Other articles published on Jun 4, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+