Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: സഞ്ജുവിന് ശേഷം അരങ്ങേറ്റം, എന്നാല്‍ ഇന്ത്യന്‍ ടീമില്‍ സ്ഥിരം സീറ്റ്! ആരൊക്കെ?

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാണുന്ന താരങ്ങളിലൊരാളാണ് സഞ്ജു സാംസണ്‍. കേരളക്കാരനായ സഞ്ജു ഇന്ത്യന്‍ ടീമില്‍ സജീവ സാന്നിധ്യമല്ലെങ്കിലും ആരാധക മനസില്‍ വലിയ സ്ഥാനം സഞ്ജുവിനുണ്ട്. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ചാണ് സഞ്ജു എല്ലാവരുടേയും ശ്രദ്ധ നേടുന്നത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള സഞ്ജു നായകനെന്ന നിലയിലും മികച്ച പ്രകടനമാണ് നടത്തുന്നത്.

എന്നാല്‍ സഞ്ജുവിന് കാര്യമായ പിന്തുണ ഇന്ത്യന്‍ ടീമില്‍ ലഭിക്കുന്നില്ല. സ്ഥിരമായി അവസരങ്ങള്‍ അദ്ദേഹത്തിന് ലഭിക്കുന്നില്ല. കൂടാതെ പിന്തുണക്കാന്‍ ആരാധകരല്ലാതെ മറ്റാരുമില്ലെന്നതാണ് വസ്തുത. 29കാരനായ സഞ്ജു 2015ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച താരമാണ്. അന്താരാഷ്ട്ര കരിയറില്‍ 9 വര്‍ഷം സഞ്ജു പിന്നിടുകയാണ്. ഇതുവരെ കളിച്ചത് 46 മത്സരങ്ങളാണ്. 30 ടി20യും 16 ഏകദിനവും ഇന്ത്യന്‍ ജേഴ്‌സിയില്‍ കളിച്ച സഞ്ജുവിന് ടെസ്റ്റില്‍ അവസരം ലഭിച്ചിട്ടുമില്ല.

എന്നാല്‍ സഞ്ജുവിന് ശേഷം ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിക്കുകയും ഇതിനോടകം സഞ്ജുവിനെക്കാള്‍ കൂടുതല്‍ മത്സരം കളിക്കുകയും ചെയ്ത ചില താരങ്ങളുണ്ട്. ഇത് ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം ശുബ്മാന്‍ ഗില്ലാണ്. അടുത്ത വിരാട് കോലിയെന്ന വിശേഷണം നല്‍കി ഇന്ത്യ വളര്‍ത്തുന്ന താരമാണ് ഗില്‍. 2019ലാണ് താരം ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്നത്. ഇതിനോടകം 47 ഏകദിനവും 25 ടെസ്റ്റും 21 ടി20യും ശുബ്മാന്‍ കളിച്ചിട്ടുണ്ട്.

നിലവില്‍ ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് ശുബ്മാന്‍. അടുത്ത സൂപ്പര്‍ സ്റ്റാറെന്ന വിശേഷണം ഇതിനോടകം നേടിയ ഗില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ സുപ്രധാന താരങ്ങളിലൊരാളായി ഇതിനോടകം മാറിക്കഴിഞ്ഞു. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയടക്കം ഗില്‍ നേടിക്കഴിഞ്ഞു. ഫ്‌ളോപ്പാവുമ്പോഴെല്ലാം വലിയ പിന്തുണ ഗില്ലിന് ലഭിച്ചിരുന്നു. എന്നാല്‍ ഇത്തരമൊരു പിന്തുണ സഞ്ജുവിന് കരിയറിന്റെ ഒരു ഘട്ടത്തിലും ലഭിച്ചിട്ടില്ല.

rishabh pant

സൂര്യകുമാര്‍ യാദവാണ് മറ്റൊരു താരം. 2012ല്‍ ഐപിഎല്‍ അരങ്ങേറ്റം കുറിച്ച സൂര്യക്ക് ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്താന്‍ 2021വരെ കാത്തിരിക്കേണ്ടി വന്നു. എന്നാല്‍ വൈകി വന്നാലും ചെറിയ കാലം കൊണ്ട് എല്ലാവരുടേയും കൈയടി വാങ്ങാന്‍ സൂര്യക്കായി. ഇപ്പോള്‍ ഇന്ത്യയുടെ ടി20 നായകനാണ് സൂര്യകുമാര്‍. ഇതിനോടകം 100ലധികം മത്സരം കളിക്കാനുള്ള അവസരം സൂര്യകുമാറിന് ലഭിച്ചു. ടി20യില്‍ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനായി മാറാനും സൂര്യക്കായി. 71 ടി20യും 37 ഏകദിനവും 1 ടെസ്റ്റുമാണ് സൂര്യ ഇന്ത്യക്കായി കളിച്ചത്.

ടെസ്റ്റിലേക്ക് കൂടുതല്‍ ശക്തമായി തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് സൂര്യകുമാര്‍ യാദവ് ഉള്ളത്. ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് ഇഷാന്‍ കിഷന്‍. ഇടം കൈയന്‍ താരം 2021ലാണ് ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്നത്. ഇതിനോടകം സഞ്ജുവിനെക്കാള്‍ കൂടുതല്‍ മത്സരം കളിക്കാന്‍ ഇഷാന് സാധിച്ചു. 32 ടി20, 27 ഏകദിനം, 2 ടെസ്റ്റ് മത്സരങ്ങള്‍ ഇഷാന്‍ ഇന്ത്യക്കായി കളിച്ചു കഴിഞ്ഞു. ഇപ്പോള്‍ ടീമിന് പുറത്താണെങ്കിലും ശക്തമായ തിരിച്ചുവരവിനാണ് ഇഷാന്‍ തയ്യാറെടുക്കുന്നത്.

ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനങ്ങള്‍ നടത്തി താരം ശക്തമായി മടങ്ങിവരാനാണൊരുങ്ങുന്നത്. എംഎസ് ധോണിക്ക് ശേഷം ഇന്ത്യന്‍ ടീമിന്റെ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്ക് ഏറ്റവും പിന്തുണ ലഭിച്ച താരമാണ് റിഷഭ് പന്ത്. ഇടം കൈയന്‍ താരം ഇതിനോടകം സൂപ്പര്‍ താര പദവിയിലേക്ക് എത്തിക്കഴിഞ്ഞു. 2017ല്‍ ഇന്ത്യന്‍ ടീമിലേക്കെത്തിയ റിഷഭ് ഭാവിയില്‍ ഇന്ത്യയുടെ നായകസ്ഥാനത്തേക്കെത്താന്‍ സാധ്യതയുള്ളവരിലൊരാളാണ്.

മൂന്ന് ഫോര്‍മാറ്റിലും സജീവമായിട്ടുള്ള റിഷഭ് 33 ടെസ്റ്റും 31 ഏകദിനവും 76 ടി20യും ഇതിനോടകം ഇന്ത്യക്കായി കളിച്ചു. ഇന്ത്യയുടെ ഫസ്റ്റ് ചോയിസ് വിക്കറ്റ് കീപ്പറായി ഇതിനോടകം റിഷഭ് മാറി. സഞ്ജു സാംസണിന് റിഷഭിന്റെ നാലിലൊന്ന് പിന്തുണ പോലും ലഭിച്ചില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.

Story first published: Friday, August 30, 2024, 6:48 [IST]
Other articles published on Aug 30, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+