Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: അയ്യര്‍ ദി ഗ്രേറ്റ്!! മുംബൈയുടെ ചീട്ട് കീറി, പഞ്ചാബ്- ആര്‍സിബി കലാശപ്പോര്

അഹമ്മദാബാദ്: ആറാം ഐപിഎല്‍ ട്രോഫിയെന്ന മുംബൈ ഇന്ത്യന്‍സിന്റെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തി പഞ്ചാബ് കിങ്‌സിനു ഫൈനല്‍ ടിക്കറ്റ്. ആവേശകരമായ രണ്ടാം ക്വാളിഫയറില്‍ മുംബൈയെ അഞ്ചു വിക്കറ്റിനു ഞെട്ടിച്ചാണ് ശ്രേയസ് അയ്യരും സംഘവും 2016നു ശേഷം ആദ്യമായി ഫൈനലിലേക്കു കുതിച്ചത്. ചൊവ്വാഴ്ച രാത്രി നടക്കാനിരിക്കുന്ന കലാശപ്പോരില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവാണ് പഞ്ചാബിന്റെ എതിരാളികള്‍.

204 റണ്‍സിന്റെ വിജയലക്ഷ്യമാണ് പഞ്ചാബിനു മുംബൈ നല്‍കിയത്. ക്യാപ്റ്റന്റെ ഇന്നിങ്‌സുമായി ശ്രേയസ് (87*) മുന്നുല്‍ നിന്ന് പടനയിച്ചപ്പോള്‍ പഞ്ചാബ് 19 ഓവറില്‍ അഞ്ചു വിക്കറ്റിനു ടീമിനെ വിജയത്തിലേക്കു നയിക്കുകയായിരുന്നു.

വെറും 41 ബോളില്‍ അഞ്ചു ഫോറും എട്ടു സിക്‌സറുമുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഗംഭീര ഇന്നിങ്‌സ്. നെഹാല്‍ വദേര (48), ജോഷ് ഇംഗ്ലിസ് (38) എന്നിവരും വിജയത്ത്ില്‍ നിര്‍ണായക പങ്കുവഹിച്ചു.

SHREYAS IYER

ഒരാള്‍ക്കു പോലും ഫിഫ്റ്റിയില്ല

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട മുംബൈ ഇന്ത്യന്‍സ് ആറു വിക്കറ്റുള്‍ നഷ്ടത്തിലാണ് 203 റണ്‍സിലെത്തിയത്. ഒരാള്‍ പോലും ഫിഫ്റ്റി കുറിക്കാതിരുന്നിട്ടും മുംബൈയുടെ ടോട്ടല്‍ 200 കടന്നുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. 44 റണ്‍സ് വീതമെടുത്ത തിലക് വര്‍മയും സൂര്യകുമാര്‍ യാദവുമാണ് ടീമിന്റെ പ്രധാന സ്‌കോറര്‍മാര്‍. ജോണി ബെയര്‍സ്‌റ്റോ (38) തുടരെ രണ്ടാമത്തെ കളിയിലും മിന്നിച്ചപ്പോള്‍ നമാന്‍ ധിര്‍ (37) ഒരിക്കല്‍ക്കൂടി ഫിനിങില്‍ കസറി.

മുംംബൈയുടെ തുടക്കം അത്ര മികച്ചതായിരുന്നില്ല. രോഹിത് ശര്‍മയെ (8) മൂന്നാം ഓവറില്‍ അവര്‍ക്കു നഷ്ടമായി. സര്‍പ്രൈസ് ബൗളറായെത്തിയ മാര്‍ക്കസ് സ്റ്റോയ്‌നിസിനായിരുന്നു വിക്കറ്റ്. എന്നാല്‍ വണ്‍ഡൗണായി തിലക് വര്‍മയെ ഇറക്കാനുള്ള മുംബൈയുടെ നീക്കം വിജയം കണ്ടു. ബെയര്‍‌സ്റ്റോ- തിലക് ജോടി 51 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ മുംബൈ ശക്തമായി തിരിച്ചടിച്ചു.

SURYAKUMAR YADAV

ബെയര്‍‌സ്റ്റോയെ പുറത്താക്കി വിജയ്കുമാര്‍ വൈശാഖാണ് പഞ്ചാബിനു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത്. 24 ബോളില്‍ മൂന്നു ഫോറും രണ്ടു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. പക്ഷെ മൂന്നാം വിക്കറ്റില്‍ വീണ്ടുമൊരു 70 പ്ലസ് റണ്‍സ് കൂട്ടൂകെട്ട് കണ്ടു.

തിലകും സൂര്യയും ചേര്‍ന്ന് 72 റണ്‍സാണ് അടിച്ചെടുത്തത്,. വളരെ അഗ്രസീവായി അതിവേഗം ഇരുവരും റണ്‍സ് വാരിക്കൂട്ടിയതോടെ മുംബൈയുടെ സ്‌കോറിങ് കുതിച്ചുയര്‍ന്നു, ടീം ടോട്ടല്‍ 142ല്‍ വച്ചാണ് സൂര്യ മടങ്ങിയത്. തൊട്ടടുത്ത ഓവറില്‍ തന്നെ തിലകും ക്രീസ് വിട്ടു. തിലക് 26 ബോളില്‍ നാലു ഫോറും മൂന്നു സിക്‌സറുമടിച്ചപ്പോള്‍ സൂര്യ 29 ബോളില്‍ രണ്ടു വീതം ഫോറും സിക്‌സറും പറത്തി.

നായകന്‍ ഹാര്‍ദിക് പാണ്ഡ്യ (13 ബോളില്‍ 15) സ്ലോ ബാറ്റിങിലൂടെ നിരാശപ്പെടുത്തിയപ്പോള്‍ ധിറിന്റെ മികച്ച ഫിനിഷിങ് മുംബൈയെ രക്ഷിച്ചു. 18 ബോളില്‍ ഏഴി ഫോറുള്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ ഇന്നിങ്‌സ്. പഞ്ചാബിനായി അസ്മത്തുള്ള ഒമര്‍സായ് രണ്ടു വിക്കറ്റുകളെടുത്തു.

ടോസിനു ശേഷം പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍ ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ആദ്യ ക്വാളിഫയറില്‍ തോറ്റ ടീമില്‍ ഒരു മാറ്റവുമായാണ് പഞ്ചാബ് ഇറങ്ങിയത്. സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹല്‍ പ്ലെയിങ് ഇലവനിലേക്കു മടങ്ങിയെത്തി. മറുഭാഗത്തു മുംബൈ ടീമിലും മാറ്റമുണ്ടായിരുന്നു. പരിക്കേറ്റ റിച്ചാര്‍ഡ് ഗ്ലീസനു പകരം റീസ്സ് ടോപ്ലെ കളിക്കുകയായിരുന്നു.

നേരത്തേ ആദ്യ ക്വാളിഫയറില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനോടു സ്വന്തം തട്ടകത്തില്‍ എട്ടു വിക്കറ്റിനു തോറ്റതോടെയാണ് പഞ്ചാബിനു രണ്ടാം ക്വാളിഫയര്‍ കളിക്കേണ്ടി വന്നത്. ആര്‍സിബി ഫൈനലിലേക്കു കുതിക്കുകയും ചെയ്തു. അതേസമയം, എലിമിനേറ്ററില്‍ കരുത്തരായ ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്ത്തിയാണ് ഹാര്‍ദിക് പാണ്ഡ്യയുടെ മുംബൈ ടീമിന്റെ വരവ്. 20 റണ്‍സിനായിരുന്നു ജിടിക്കെതിരേ അവരുടെ വിജയം.

പ്ലെയിങ് 11

മുംബൈ ഇന്ത്യന്‍സ്- രോഹിത് ശര്‍മ, ജോണി ബെയര്‍‌സ്റ്റോ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്റ്റന്‍), നമാന്‍ ധിര്‍, രാജ് ബാവ, മിച്ചെല്‍ സാന്റ്‌നര്‍, ട്രെന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ, റീസ് ടോപ്ലെ.

പഞ്ചാബ് കിങ്‌സ്- പ്രഭ്‌സിമ്രാന്‍ സിംഗ്, പ്രിയാന്‍ഷ് ആര്യ, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), നെഹാല്‍ വധേര, ശശാങ്ക് സിംഗ്, മാര്‍ക്കസ് സ്റ്റോയിനിസ്, അസ്മത്തുള്ള ഒമര്‍സായി, യുസ്വേന്ദേ ചഹല്‍, അര്‍ഷ്ദീപ് സിംഗ്, കൈല്‍ ജാമിസണ്‍.

Story first published: Sunday, June 1, 2025, 12:27 [IST]
Other articles published on Jun 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+