For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: റണ്‍മല തീര്‍ത്ത് പഞ്ചാബ്, നാണംകെട്ട് എല്‍സ്ജി; ഇനി പ്ലേഓഫ് കടുപ്പം!!

ധരംശാല: ഐപിഎല്ലിലെ 54ാമത്തെ പോരാട്ടത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ വമ്പന്‍ ജയം കൊയ്തിരിക്കുകയാണ് പഞ്ചാബ് കിങ്‌സ്. തികച്ചും ഏകപക്ഷീയമായ പോരാട്ടത്തില്‍ എല്‍എസ്ജിയെ 37 റണ്‍സിനു ശ്രേയസ് അയ്യരും സംഘവും വാരിക്കളയുകയായിരുന്നു. ഈ ജയത്തോടെ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തേക്കു കയറിയ പഞ്ചാബ് പ്ലേഓഫിനു തൊട്ടരികിലുമെത്തിയിരിക്കുകയാണ്. എന്നാല്‍ ലഖ്‌നൗവിന്റെ പ്ലേഓഫ് പ്രതീക്ഷകള്‍ക്കു വന്‍ തിരിച്ചടിയും നേരിട്ടു.

237 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് എല്‍എസ്ജിക്കു മുന്നില്‍ പഞ്ചാബ് വച്ചത്. പക്ഷെ റണ്‍ചേസില്‍ ലഖ്‌നൗ ടീം ഒരിക്കല്‍പ്പോലും ചിത്രത്തില്‍ ഇല്ലായിരുന്നു. ഏഴു വിക്കറ്റിനു 199 റണ്‍സെടുത്ത് റിഷഭ് പന്തിന്റെ ടീം പോരാട്ടമവസാനിപ്പിക്കുകയായിരുന്നു.

ടോപ്പ് ഫോര്‍ വന്‍ പരാജയമായി മാറിയപ്പോള്‍ എല്‍എസ്ജിയുടെ പരാജയഭാരം കുറച്ചത് ആയുഷ് ബദോനി (74), അബ്ദുള്‍ സമദ് (45) എന്നിവരുടെ ഇന്നിങ്‌സുകളാണ്. 40 ബോളില്‍ അഞ്ചു വീതം ഫോറും സിക്‌സറും ബദോനിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു.

punjab kings

10 ഓവറാവുമ്പോഴേക്കും എല്‍എസ്ജി അഞ്ചു വിക്കറ്റിനു 73 റണ്‍സിലേക്കു വീണിരുന്നു. എന്നാല്‍ ആറാം വിക്കറ്റില്‍ ബദോനി- സമദ് ജോടി എല്‍എസ്ജിയെ മല്‍സരത്തിക്കു തിരികെ കൊണ്ടുവന്നു. 41 ബോളില്‍ 81 റണ്‍സ് ഈ ജോടി അടിച്ചെടുത്തു. എന്നാല്‍ സമജദ് സമദ് മടങ്ങിയതോടെ എല്‍എസ്ജിയുടെ തോല്‍വി ഉറപ്പായി. മൂന്നു വിക്കറ്റുകളെടുത്ത അര്‍ഷ്ദീപ് സിങും രണ്ടു വിക്കറ്റുകള്‍ നേടിയ അസ്മത്തുള്ള ഒമര്‍സായിയും ചേര്‍ന്നാണ് എല്‍എസ്ജിയെ എറിഞ്ഞൊതുക്കിയത്.

റണ്‍മഴ പെയ്യിച്ച് പഞ്ചാബ്

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട ശേഷം പഞ്ചാബ് കിങ്‌സ് ടീമിന്റെ റണ്‍മഴ തന്നെയാണ് ധരംശാലയിലെ സ്റ്റേഡിയത്തില്‍ കണ്ടത്. പഞ്ചാബിന്റെ ടോപ്‌സ്‌കോററായി മാറിയത് ഓപ്പണര്‍ പ്രഭ്‌സിമ്രന്‍ സിങാണ്. 91 റണ്‍സുമായി അദ്ദേഹം പഞ്ചാബ് ബാറ്റിങിന്റെ നെടുംതൂണായി മാറി. വെറും 48 ബോളിലാണ് പ്രഭ്‌സിമ്രന്‍ 91 റണ്‍സിലെത്തിയത്. ഏഴു സിക്‌സറും ആറു ഫോറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (45) ഒരിക്കല്‍ക്കൂടി മിന്നിച്ചപ്പോള്‍ ശശാങ്ക് സിങും (33*) ജോഷ് ഇംഗ്ലിസും (30) വെടിക്കെട്ടില്‍ പങ്കാളികളായി. പ്രതീക്ഷിച്ചതു പോലെയൊരു തുടക്കമല്ല കളിയില്‍ പഞ്ചാബിനു ലഭിച്ചത്. മിന്നുന്ന ഫോമിലുള്ള പ്രിയാന്‍ഷ് ആര്യയെ (1) അഞ്ചാമത്തെ ബോളില്‍ തന്നെ നഷ്ടമായി.

മൂന്നാം നമ്പറില്‍ ശ്രേയസിനു പകരം ഇംഗ്ലിസിനെ പഞ്ചാബ് അയക്കുകയായിരുന്നു. ഈ നീക്കം മാസ്റ്റര്‍സ്‌ട്രോക്കായി മാറി. അഗ്രസീവ് ബാറ്റിങിലൂടെ അദ്ദേഹം എല്‍എസ്ജിയെ ബാക്ക്ഫൂട്ടിലാക്കി. പ്രഭ്‌സിമ്രനോടൊപ്പം 48 റണ്‍സാണ് ഇംഗ്ലിസ് കൂട്ടിച്ചേര്‍ത്തു. നാലാമനായാണ് ശ്രേയസിന്റെ വരവ്. പ്രഭ്‌സിമ്രനോടൊപ്പം അദ്ദേഹം ചേര്‍ന്നതോടെ പഞ്ചാബ് ടോട്ടല്‍ കുതിച്ചുയര്‍ന്നു. 78 റണ്‍സ് ഇരുവരും അടിച്ചെടുത്തു.

prabhsimran singh

പഞ്ചാബ് ഇന്നിങ്‌സിനു ശക്തമായ അടിത്തറയിട്ടതും ഈ സഖ്യമാണ്. ടീം സ്‌കോര്‍ 128ല്‍ നില്‍ക്കെയാണ് ശ്രേയസ് മടങ്ങിയത്. നെഹാല്‍ വദേര (9 ബോളില്‍ 16) ചെറിയൊരു ഇന്നിങ്‌സുമായി തന്റെയും സാന്നിധ്യമറിയിച്ചു. തുര്‍ന്നാണ് പ്രഭ്‌സിമ്രന് കൂട്ടായി ഫിനിഷറായ ശശാങ്കെത്തിയത്. ഇരുവരും 54 റണ്‍സ് കൂട്ടിച്ചേര്‍ത്തതോടെ പഞ്ചാബിന്റെ ടോട്ടല്‍ 200 കടക്കുകയായിരുന്നു.

പ്ലെയിങ് ഇലവന്‍

പഞ്ചാബ് കിങ്‌സ്- പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിമ്രാന്‍ സിംഗ്, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ശശാങ്ക് സിംഗ്, നെഹാല്‍ വധേര, മാര്‍ക്കസ് സ്റ്റോയിനിസ്, അസ്മത്തുള്ള ഒമര്‍സായി, മാര്‍ക്കോ ജാന്‍സന്‍, യുസ്വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- ഐഡന്‍ മര്‍ക്രം, നിക്കോളാസ് പൂരന്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), അബ്ദുള്‍ സമദ്, ആയുഷ് ബഡോണി, ഡേവിഡ് മില്ലര്‍, ആകാശ് സിംഗ്, ദിഗ്വേഷ് സിംഗ് റാത്തി, ആവേശ്് ഖാന്‍, മായങ്ക് യാദവ്, പ്രിന്‍സ് യാദവ്

Story first published: Sunday, May 4, 2025, 13:30 [IST]
Other articles published on May 4, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+