Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: വെളിച്ചക്കുറവ്, സുരക്ഷാ പ്രശ്‌നം!! പഞ്ചാബ്-ഡിസി മല്‍സരം ഉപേക്ഷിച്ചു

ധരംശാല: ഐപിഎല്ലില്‍ ഏറെ നിര്‍ണായകമായിരുന്ന പഞ്ചാബ് കിങ്‌സ്- ഡല്‍ഹി ക്യാപ്പിറ്റല്‍സ് പോരാട്ടം പാതിവഴിയില്‍ ഉപേക്ഷിച്ചു. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത പഞ്ചാബ് ടീം 10.1 ഓവറില്‍ ഒരു വിക്കറ്റിനു 122 റണ്‍സെന്ന അതിശക്തമായ നിലിയുള്ളപ്പോഴാണ് ഫ്‌ളഡ്‌ലിറ്റിലെ തകരാര്‍ കാരണം കളി തടസ്സപ്പെട്ടത്. തുടര്‍ന്നു രണ്ടു ടീമിലെയും താരങ്ങള്‍ ഗ്രൗണ്ട് വിടുകയുമായിരുന്നു. വൈകാതെ സ്റ്റേഡിയത്തിലെ കാണികളോടും ഒഴിഞ്ഞു പോവാന്‍ അധികൃതര്‍ ആവശ്യപ്പെടുകയായിരുന്നു.

70 റണ്‍സെടുത്ത പ്രിയാന്‍ഷ് ആര്യയെയാണ് പഞ്ചാബിനു നഷ്ടമായത്. 34 ബോളില്‍ അഞ്ചു ഫോറും ആറു കൂറ്റന്‍ സിക്സറുകളും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. 50 റണ്‍സോടെ പ്രഭ്‌സിമ്രനും പുതുതായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ ശ്രേയസ് അയ്യരുമായിരുന്നു കളി നിര്‍ത്തുമ്പോള്‍ ക്രീസില്‍. പ്രിയാന്‍ഷ് പുറത്തായതിനു പിന്നാലയാണ് കളി നിര്‍ത്തി വയ്‌ക്കേണ്ടി വന്നത്.

സാങ്കേതിക തകരാര്‍ കൊണ്ടു മാത്രാണ് കളി തടസ്സപ്പെട്ടതെന്നും മല്‍സരം ഉപേക്ഷിക്കാനുള്ള കാരണവും ഇതു തന്നെയാണെന്നും ബിസിസിഐ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിട്ടുണ്ട്. കളി നടക്കാതെ പോയതോടെ പഞ്ചാബിനും ഡിസിക്കും ഓരോ പോയിന്റ് വീതം ലഭിക്കും. ഈ സീസണില്‍ ഇരുടീമുകളുടെയും രണ്ടാമത്തെ മല്‍സരമാണ് ഫലമില്ലാതെ ഉപേക്ഷിക്കപ്പെട്ടത്. നേരത്തേ മഴയെ തുടര്‍ന്നും രണ്ടു ടീമുകളുടെയും ഓരോ മല്‍സരം ഉപേക്ഷിക്കപ്പെട്ടിരുന്നു.

MATCH ABANDONED

മഴയെ തുടര്‍ന്നു ഒരു മണിക്കൂര്‍ വൈകിയാരംഭിച്ച കളിയില്‍ ടോസിനു ശേഷം പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തില്‍ കളിച്ച അതേ ടീമുമായിട്ടാണ് പഞ്ചാബ് ഇ്ത്തവണയും ഇറങ്ങിയത്. എന്നാല്‍ ഡിസി ടീമില്‍ ഒരു മാറ്റമുണ്ടായിരുന്നു. വിപ്രാജ് നിഗമിനു പകരം മാധവ് തിവാരി ടീമിലേക്കു വന്നു.

പോരാട്ടം ഇതുവരെ

പുതിയ ക്യാപ്റ്റന്‍ ശ്രേസ് അയ്യര്‍ക്കു കീഴില്‍ വളരെ പോസിറ്റീവായ ഒരു തുടക്കം തന്നെയാണ് ഈ സീസണില്‍ പഞ്ചാബ് കിങ്‌സിനു ലഭിച്ചത്. ആദ്യത്തെ രണ്ടു മല്‍സരങ്ങളിലും വിജയം കൊയ്യാന്‍ അവര്‍ക്കായിരുന്നു. റണ്‍മഴ കണ്ട ത്രില്ലറില്‍ ഗുജറാത്ത് ടൈറ്റന്‍സിനംയാണ് ആദ്യ കളിയില്‍ പഞ്ചാബ് 11 റണ്‍സിനു വീഴ്ത്തിയത്. രണ്ടാമത്തെ മല്‍സരത്തില്‍ പഞ്ചാബിന്റെ വിജയം കൂടുതല്‍ ആധികാരികമായിരുന്നു.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ എട്ടു വിക്കറ്റിനു പഞ്ചാബ് നിഷ്പ്രഭമാക്കി. പക്ഷെ ഹാട്രിക്ക് ജയമെന്ന അവരുടെ മോഹം നടന്നില്ല. മൂന്നാം റൗണ്ടില്‍ രാജസ്ഥാന്‍ റോയല്‍സിനോടു 50 റണ്‍സിന്റെ കനത്ത തോല്‍വിയാണ് നേരിട്ടത്. നാലാം റൗണ്ടില്‍ പഞ്ചാബ് തിരിച്ചുവന്നു. അഞ്ചു തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വീഴ്ത്തിയത് 18 റണ്‍സിനായിരുന്നു. പക്ഷെ ജയം തുടരാന്‍ പഞ്ചാബിനായില്ല. അഞ്ചാമങ്കത്തില്‍ വന്‍ തോല്‍വിയിലേക്കു അവര്‍ വീണു.

PBKS

ഇത്തവണ സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് പഞ്ചാബിനെ തരിപ്പണമാക്കിയത്. എട്ടു വിക്കറ്റിന്റെ ആധികാരിക വിജയമാണ് പാറ്റ് കമ്മിന്‍സും സംഘവും നേടിയെടുത്തത്. അതിനു ശേഷം തുടര്‍ച്ചയായ രണ്ടു ജയങ്ങളുമായി പഞ്ചാബിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ് കണ്ടു. നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ 18 റണ്‍സിനാണ് അവര്‍ മറികടന്നത്. മഴയെ തുടര്‍ന്നു 14 ഓവര്‍ വീതമായി കുറച്ച അടുത്ത മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ അഞ്ചു വിക്കറ്റിനും പഞ്ചാബ് കെട്ടകെട്ടിച്ചു.

അതിനു ശേഷമുള്ള രണ്ടു കളിയിലും പഞ്ചാബിനു ജയിക്കാനായില്ല. റോയല്‍ ചാലഞ്ചേഴ്്‌സ് ബെംഗളൂരുവിനോടു ഏഴു വിക്കറ്റിനാണ് അവര്‍ തകര്‍ന്നത്. കെകെആറുമായുള്ള അടുത്ത കളിയാവട്ടെ മഴ കാരണം ഉപേക്ഷിക്കപ്പെടുകയും ചെയ്തു. തുടര്‍ന്നുള്ള രണ്ടു മല്‍സരങ്ങിലും ജയം കൊയ്യാന്‍ പഞ്ചാബിനായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നാലു വിക്കറ്റിനും ലഖ്‌നൗ സൂപ്പര്‍ ജയന്‍ന്റ്‌സിനെ 37 റണ്‍സിനുമാണ് പഞ്ചാബ് കെട്ടുകെട്ടിച്ചത്.

അതേസമയം, ഡല്‍ഹി ക്യാപ്പിറ്റല്‍സിനു ഗംഭീര തുടക്കമാണ് സീസണില്‍ ലഭിച്ചത്. ആദ്യത്തെ നാലു കളിയിലും ജയിച്ചായിരുന്നു ഡിസിയുടെ കുതിപ്പ്്. അവസാന ബോള്‍ ത്രില്ലറില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ഒരു വിക്കറ്റിനാണ് ഡിസി മറികടന്നത്. അതിനു ശേഷം മൂന്നു ആധികാരിക ജയങ്ങള്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഏഴു വിക്കറ്റിനും സിഎസ്‌കെയെ 25 റണ്‍സിനും ആര്‍സിബിയെ ആറു വിക്കറ്റിനുമാണ് ഡിസി തോല്‍പ്പിച്ചത്.

പക്ഷെ അവരുടെ കുതിപ്പിനു മുംബൈ ഇന്ത്യന്‍സ് ബ്രേക്കിട്ടു. 12 റണ്‍സിന്റെ ത്രില്ലിങ് ജയമാണ് അവര്‍ നേടിയത്. രാജസ്ഥാന്‍ റോയല്‍സുമായുള്ള അടുത്ത കളിയില്‍ സൂപ്പര്‍ ഓവറില്‍ ഡിസി ജയിച്ചു കയറി. ഗുജറാത്ത് ടൈറ്റന്‍സിനോടു ഏഴു വിക്കറ്റിനു തോറ്റ ഡിസി അടുത്ത കളിയില്‍ എട്ടു വിക്കറ്റിനു ലഖ്‌നൗവിന്റെ കഥ കഴിച്ചു.

അതിനു ശേഷമുള്ള മൂന്നു കളിയിലും ഡിസി ജയിച്ചിട്ടില്ല. ആര്‍സിബിയോടു ആറു വിക്കറ്റിനും കെകെആറിനോടു 14 റണ്‍സിനുമാണ് ഡിസി കീഴടങ്ങിയത്. എസ്ആര്‍എച്ചിനെതിരായ അവസാന മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെടുകയും ചെയ്തു.

ഇന്നത്തെ കളിയിലെ 11

പഞ്ചാബ് കിങ്‌സ്- പ്രിയാന്‍ഷ് ആര്യ, പ്രഭ്‌സിമ്രാന്‍ സിംഗ്, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ശശാങ്ക് സിംഗ്, നെഹാല്‍ വധേര, മാര്‍ക്കസ് സ്റ്റോയിനിസ്, അസ്മത്തുള്ള ഒമര്‍സായി, മാര്‍ക്കോ യാന്‍സെന്‍, യുസ്വേന്ദ്ര ചാഹല്‍, അര്‍ഷ്ദീപ് സിംഗ്.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്- ഫാഫ് ഡു പ്ലെസിസ്, അഭിഷേക് പോറെല്‍, കരുണ്‍ നായര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, മാധവ് തിവാരി, മിച്ചെല്‍ സ്റ്റാര്‍ക്ക്, ദുഷ്മന്ത ചമീര, കുല്‍ദീപ് യാദവ്, ടി നടരാജന്‍

Story first published: Thursday, May 8, 2025, 14:42 [IST]
Other articles published on May 8, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+