For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: പാകിസ്താന്‍ ഇനി മിണ്ടരുത്!! പേസ് ത്രയം നാണംകെട്ടു, ആഞ്ഞടിച്ച് മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍

പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ പേസ് ബൗളിങ് നിരയ്‌ക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് ഇംഗ്ലണ്ടിന്റെ മുന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ മോയിന്‍ അലി. പാക് ടീമിന്റെ ഇപ്പോളത്തെ പേസാക്രമണത്തെ ലോകത്തിലെ ഏറ്റവും ബെസ്‌റ്റെന്നു ചൂണ്ടിക്കാണിക്കാന്‍ സാധിക്കില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടിരിക്കുന്നത്. ബിയേഡ് ബിഫോര്‍ വിക്കറ്റെന്ന യൂട്യൂബ് ഷോയില്‍ സംസാരിക്കുകായിരുന്നു അലി.

ഷഹീന്‍ ഷാ അഫ്രീഡി, ഹാരിസ് റൗഫ്, നസീം ഷാ എന്നിവരടങ്ങുന്ന പാകിസ്താന്റെ പേസ് ത്രയത്തെയാണ് അദ്ദേഹം കളിയാക്കിയത്. പാകിസ്താന്‍ എല്ലായ്‌പ്പോഴും ലോകോത്തര ഫാസ്റ്റ് ബൗളര്‍മാരെ സൃഷ്ടിച്ചിട്ടുണ്ടെന്നതു ശരിയല്ലെന്നും ഇവരെ ഉദാഹരണമായി അലി ചൂണ്ടിക്കാട്ടി. ഐപിഎല്ലിന്റെ പുതിയ സീസണില്‍ നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി കളിക്കാന്‍ തയ്യാറെടുക്കുകയാണ് അദ്ദേഹം.

അടുത്തിടെ സമാപിച്ച ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ഈ പേസ് ത്രയമുള്‍പ്പെടുന്ന പാകിസ്താന്‍ നാണംകെട്ടാണ് പുറത്തായത്. ഒരു മല്‍സരം പോലും ജയിക്കാന്‍ 2017ലെ തൊട്ടുമുമ്പത്തെ എഡിഷനിലെ ചാംപ്യന്‍മാരായ പാക് ടീമിനു കഴിഞ്ഞില്ല.

MOEEN ALI

പാക് പേസ്‌നിര ബെസ്റ്റല്ല

പാകിസ്താനി ബാക്ക്ഗ്രൗണ്ടുള്ളവര്‍ എല്ലായ്‌പ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്ന ഒരു കാര്യമുണ്ട്. പാകിസ്താന്‍ പേസര്‍മാരാണ് ഏറ്റവും ബെസ്‌റ്റെന്നു അവര്‍ ആവര്‍ത്തിച്ചു കൊണ്ടിരിക്കും. പക്ഷെ ഞാന്‍ അതിനോടു യോജിക്കുന്നില്ല. അങ്ങനെയല്ലെന്നാണ് ഞാന്‍ പറയുക. പാകിസ്താന്‍ പേസ് നിര മികച്ചതാണ്, പക്ഷെ അവരല്ല ബെസ്റ്റ്.

നസീം ഷാ, ഷഹീന്‍ അഫ്രീഡി, ഹാരിസ് റൗഫ് എന്നിവര്‍ വളരെ മികച്ചവരാണ്. അവര്‍ മോശമാണെന്നു നമ്മള്‍ പറയുന്നില്ല. പക്ഷെ അവരാണ് ഏറ്റവും ബെസ്റ്റെന്നും പറയാന്‍ സാധിക്കില്ലെന്നും പാക് വംശജന്‍ കൂടിയായ അലി വ്യക്തമാക്കി.

പാക് കോച്ചിങ്

മികച്ച ഫാസ്റ്റ് ബൗളര്‍മാര്‍ പാകിസ്താന്‍ ക്രിക്കറ്റില്‍ എല്ലാ കാലത്തുമുണ്ടായിട്ടുണ്ട്. വളരെ മികച്ച പേസര്‍മാര്‍ അവര്‍ക്കു എല്ലായ്‌പ്പോഴും കൊണ്ടു വരാന്‍ കഴിഞ്ഞിട്ടുണ്ട്. അതു അവരുടെ കോച്ചിങ് സംവിധാനം കാരണമാണെന്നാണ് ഞാന്‍ കരുതുന്നത്. പാകിസ്താനികളെ അവിശ്വസനീയമാം വിധത്തില്‍ കോച്ചങിലൂടെ വളര്‍ത്തിയെടുക്കാന്‍ അവര്‍ക്കു സാധിക്കുന്നതായും മോയിന്‍ അലി വിശദമാക്കി.

ഐപിഎല്ലില്‍ എട്ടാം സീസണില്‍ കളിക്കാന്‍ തയ്യാറെടുക്കുകയാണ് അലി. 2018ല്‍ അരങ്ങേറിയ അദ്ദേഹം 67 മല്‍സരങ്ങളിലാണ് ഇതിനകം കളിച്ചത്. ഇവയില്‍ 141.53 സ്‌ട്രൈക്ക് റേറ്റില്‍ 1162 റണ്‍സും അലി സ്‌കോര്‍ ചെയ്തു. ആറു ഫിഫ്റ്റികള്‍ ഇതിലുള്‍പ്പെടും.

SHAHEEN AFRIDI

ബൗളിങിലാവട്ടെ 35 വിക്കറ്റുകളും അദ്ദേഹം സ്വന്തമാക്കി. ഐപിഎല്ലില്‍ അലിയുടെ മൂന്നാമത്തെ ഫ്രാഞ്ചൈസിയാണ് കെകെആര്‍. 2018 - 2020 വരെ ആര്‍സിബിയുടെ ഭാഗമായിരുന്ന അദ്ദേഹം പിന്നീട് 2024 വരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കൂടാരത്തിലുമാണ്. സിഎസ്‌കെ കൈവിട്ടതോടെയാണ് മെഗാ ലേലത്തില്‍ അലിയെ കെകെആര്‍ സ്വന്തമാക്കിയത്.

അതേസമയം, ഐസിസി ചാംപ്യന്‍സ് ട്രോഫിക്കു ശേഷവും അന്താരാഷ്ട്ര ക്രിക്കറ്റില്‍ പാകിസ്താന്റെ കഷ്ടകാലം തുടരുകയാണ്. ന്യൂസിലാന്‍ഡുമായുള്ള ആദ്യ ടി20 മല്‍സരത്തില്‍ നാണംകെട്ട പരാജയമാണ് അവര്‍ക്കു നേരിടേണ്ടി വന്നത്.

ആദ്യം ബാറ്റ് ചെയ്ത പാക് ടീം 18.4 ഓവറില്‍ വെറും 91 റണ്‍സിനു ഓള്‍ഔട്ടാവുകയായിരുന്നു. മറുപടിയില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ വെറും 10.1 ഓവറില്‍ ന്യൂസിലാന്‍ഡ് വിജയത്തിലെത്തുകയും ചെയ്തു.

Story first published: Monday, March 17, 2025, 16:35 [IST]
Other articles published on Mar 17, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+