Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഷഹീന് 21 കോടി!! ബാബറിന് 19.75; പാക് താരങ്ങള്‍ എല്ലാ റെക്കോര്‍ഡും തകര്‍ക്കും? പ്രവചനം

ഐപിഎല്ലിന്റെ 18ാം സീസണ്‍ പുരോഗമിക്കുമ്പോള്‍ ക്രിക്കറ്റ് പ്രേമികള്‍ പ്രധാനമായും മിസ്സ് ചെയ്യുന്നതില്‍ പാകിസ്താനില്‍ നിന്നുള്ള കളിക്കാരെയാണ്. 2008ലെ പ്രഥമ സീസണിനു ശേഷം ഒരിക്കല്‍പ്പോലും ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗായ ഐപിഎല്ലില്‍ പാക് താരങ്ങളുടെ സാന്നിധ്യമുണ്ടായിട്ടില്ല.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധത്തിലുണ്ടായ വിള്ളലാണ് ക്രിക്കറ്റിനെയും ബാധിച്ചത്. ഇരുടീമുകളും തമ്മിലുള്ള പരമ്പരകള്‍ പൂര്‍ണമായി റദ്ദാക്കപ്പെടുകയും ഐപിഎല്ലില്‍ കളിക്കുന്നതിനു പാക് കളിക്കാരെ വിലക്കുകയുമായിരുന്നു.

ഇതോടെയാണ് ടൂര്‍മെന്റില്‍ വനിന്നും പാകിസ്താന്‍ താരങ്ങള്‍ പൂര്‍ണമായും അപ്രത്യക്ഷരായത്. ഐപിഎല്ലില്‍ പാക് താരങ്ങള്‍ക്കുമേലുള്ള വിലക്ക് ഇനി എപ്പോഴെങ്കിലും അവസാനിക്കുമോയെന്നതും കാത്തിരുന്നു തന്നെ കാണേണ്ടതുണ്ട്.

എന്നാല്‍ നിലവില്‍ മല്‍സരരംഗത്തുള്ള പാക് ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങള്‍ ഐപിഎല്ലിലേക്കു വന്നാല്‍ എങ്ങനെയിരിക്കും? ലേലത്തില്‍ മികച്ച ഡിമാന്റ് തന്നെ പല താരങ്ങള്‍ക്കും പ്രതീക്ഷിക്കാം. അതിനിടെ പാക് താരങ്ങള്‍ക്കു ലഭിച്ചേക്കാവുന്ന തുകയെക്കുറിച്ചുള്ള പോസ്റ്റ് പങ്കുവച്ചതിന് വലിയ രീതിയുള്ള പരിഹാസമാണ് ഒരു പാക് മാധ്യമപ്രവര്‍ത്തകന്‍ നേരിടുന്നത്.

SHAEEH AFRIDI

പാക് താരങ്ങള്‍ക്കു ഇത്ര വിലയോ?

ഏപ്രില്‍ ഫൂള്‍ (ഏപ്രില്‍ 1) ദിനത്തില്‍ ക്രിക്കറ്റ് ആരാധകരെ പറ്റിക്കുന്നതിനായി തയ്യാറാക്കിയ രസകരമായ കാര്‍ഡുകള്‍ പങ്കുവച്ചാണ് പാകിസ്താനിലെ അറിയപ്പെടുന്ന സ്‌പോര്‍ട്‌സ് ജേര്‍ണലിസ്റ്റായ ഫരീദ് ഖാന്‍ ഇപ്പോള്‍ പരിഹാസ പാത്രമായിരിക്കുന്നത്.

ഐപിഎല്‍ ലേലത്തില്‍ പാകിസ്താന്റെ നിലവിലെ നാലു മുന്‍നിര താരങ്ങള്‍ എത്ര തുകയ്ക്ക്, ഏതൊക്കെ ടീമിലേക്കു മാറുമെന്നായിരുന്നു ക്രിക്ക് ഇന്‍സൈഡറെന്ന എക്‌സ് പേജിലായിരുന്നു പാക് കളിക്കാരുടെ വിലയെക്കുറിച്ചുള്ള പോസ്റ്റുകള്‍ വന്നത്.

പാക് സ്റ്റാര്‍ പേസര്‍ ഷഹീന്‍ അഫ്രീഡി 21.15 കോടി രൂപയ്ക്കു പഞ്ചാബ് കിങ്‌സിലേക്കും സൂപ്പര്‍ താരം ബാബര്‍ ആസം 19.75 കോടി രൂപയ്ക്കു ആര്‍സിബിയിലേക്കും മുഹമ്മദ് റിസ്വാന്‍ 16.75 കോടിക്കു സിഎസ്‌കെയിലേക്കും ഹാരിസ് റൗഫ് 13 കോടിക്കു എല്‍എസ്ജിയിലും എത്തിയെന്നായിരുന്നു നാലു പേരുടെയും ടീം ജഴ്‌സിയിലുള്ള ഫോട്ടോയ്‌ക്കൊാപ്പം പ്രത്യക്ഷപ്പെട്ടത്.

ഇത്രമുയര്‍ന്ന തുക പാകിസ്താന്‍ താരങ്ങള്‍ക്കു ലഭിക്കില്ലെന്ന കാരണത്താല്‍ തന്നെയാണ് ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ ഇങ്ങനെയുള്ള കാര്‍ഡുകളുമായി ക്രിക്ക് ഇന്‍സൈഡറില്‍ പോസ്റ്റുകള്‍ വന്നത്. പക്ഷെ ഇതു പാക് ജേര്‍ണലിസ്റ്റായ ഫരീദ് ഖാന്‍ ഷെയര്‍ ചെയ്യുകയും ഈ തുക തന്നെ കിട്ടുമെന്നു ചൂണ്ടിക്കാണിക്കുകയുമായിരുന്നു.

ഈ പാകിസ്താന്‍ സൂപ്പര്‍ താരങ്ങള്‍ക്കായി ഐപിഎല്ലിലെ ബഡ്ജറ്റ് ഉയര്‍ത്തേണ്ടത് ആവശ്യമാണ്. ഇന്ത്യയെ എല്ലാ റെക്കോര്‍ഡുകളും അവര്‍ തകര്‍ക്കുമെന്നായിരുന്നു നാലു പാക് കളിക്കാരുടെ ഫോട്ടോസിനൊപ്പം ഫരീദ് ഖാന്‍ എക്‌സില്‍ കുറിച്ചത്. ഈ പോസ്റ്റിനു താഴെയാണ് അദ്ദേഹത്തെ ക്രിക്കറ്റ് പ്രേമികള്‍ പരിഹസിക്കുകയും വിമര്‍ശിക്കുകയും ചെയ്തിരിക്കുന്നത്.

BABABR RIZWAN

പരിഹാസം, വിമര്‍ശനം

പാകിസ്താന്‍ ക്രിക്കറ്റിലെ ഈ താരങ്ങളൊന്നും തന്നെ സൂപ്പര്‍ സ്റ്റാറുകളല്ല. ഐപിഎല്ലിലെ ഒരു ടീമിലും ഇവരെ ഉള്‍പ്പെടുത്താനും കഴിയില്ല. അതുകൊണ്ടു തന്നെ ഐപിഎല്ലിനു പകരം ഏതെങ്കിലും ചെറിയ ഫ്രാഞ്ചൈസി ലീഗുകളില്‍ കളിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായിരിക്കും നല്ലതെന്നായിരുന്നു ഒരു പ്രതികരണം.

18ാം റാങ്കുകാരായ അമേരിക്കയോടു തോറ്റു, സിംബാബ്‌വെയോടു തോറ്റു, അയര്‍ലാന്‍ഡിനോടു തോറ്റു, ന്യൂസിലാന്‍ഡിന്റെ ബി ടീമിനോടും തോറ്റു. ഇതാണ് പാകിസ്താന്‍ ക്രിക്കറ്റ് ടീമെന്ന ഭൂലോക ദുരന്തം. ഇംഗ്ലണ്ടിലെ ദി ഹണ്ട്രഡ് ലീഗില്‍ പോലും പാകിസ്താന്റെ മുഴുവന്‍ കളിക്കാരും അണ്‍സോള്‍ഡായി മാറി. ഐപിഎല്ലെന്നത് നിങ്ങള്‍ക്കു അപ്രാപ്യമാണ്. ഇതാണ് യാഥാര്‍ഥ്യമെന്നായിരുന്നു മറ്റൊരു കമന്റ്.

Story first published: Thursday, April 3, 2025, 13:00 [IST]
Other articles published on Apr 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+