For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: 16കാരനായ അഫ്രീഡി കാണിച്ച അത്രയുമില്ല!! വൈഭവിന് അതു സ്വപ്‌നം കാണാനേ പറ്റൂ? പരിഹാസം

രാജസ്ഥാന്‍ റോയല്‍സിന്റെ പിങ്ക് ജഴ്‌സിയില്‍ ലോക റെക്കോര്‍ഡ് പ്രകടനം നടത്തിയ കൗമാരതാരം വൈഭവ് സൂര്യവംശിയെ ലോകം മുഴുവന്‍ വാഴ്ത്തവെ അതിനെ പുച്ഛിച്ച് തള്ളിയിരിക്കുകയാണ് പ്രമുഖ പാകിസ്താന്‍ സ്‌പോര്‍ട്‌സ് ജേണ്‍ലിസ്റ്റ്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ മുതിര്‍ന്ന പാക് മാധ്യമപ്രവര്‍ത്തകന്‍ ഫരീദ് ഖാനാണ് വൈഭവിന്റെ പ്രകടനം അത്ര വലിയ കാര്യമല്ലെന്നു ചൂണ്ടിക്കാണിച്ചത്.

മാത്രമല്ല പാകിസ്താന്റെ മുന്‍ വെടിക്കെട്ട് ബാറ്റലും ഇതിഹാസ ഓള്‍റൗണ്ടറുമായിരുന്ന ഷാഹിദ് അഫ്രീഡി കളിച്ച ഇന്നിങ്‌സിനൊപ്പമൊന്നും വൈഭവിന്റെ ഇന്നിങ്‌സ് എത്തില്ലെന്നു അദ്ദേഹം തുറന്നടിക്കുന്നു. ഗുജറാത്ത് ടൈറ്റന്‍സിനെ റോയല്‍സ് എട്ടു വിക്കറ്റിനു കശാപ്പ് ചെയ്ത കളിയില്‍ 38 ബോളില്‍ 101 റണ്‍സ് അടിച്ചെടുത്താണ് വൈഭവ് പുറത്തായത്. 11 സിക്‌സറും ഏഴു ഫോറും 14 കാരനായ താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

SHAHID AFRIDI

അഫ്രീഡിയുടേത് ബെസ്റ്റ്

16 വയസ്സ് മാത്രമുള്ളപ്പോള്‍ പാകിസ്താന്‍ ടീമിനു വേണ്ടി ഷാഹിദ് അഫ്രീഡി കളിച്ച ഇന്നിങ്‌സുമായൊന്നും രാജസ്ഥാന്‍ റോയല്‍സിനായി വൈഭവ് സൂര്യവംശി നടത്തിയ പ്രകടനത്തെ താരതമ്യം ചെയ്യാന്‍ കഴിയില്ലെന്നാണ് പാക് ജേര്‍ണലിസ്റ്റായ ഫരീദ് ഖാന്‍ എക്‌സില്‍ കുറിച്ചത്.

1996ല്‍ ലോക ചാംപ്യന്‍മാരായ ശ്രീലങ്കയ്‌ക്കെതിരേ പാകിസ്താനു വേണ്ടി 16ാം വയസ്സിലാണ് ഷാഹിദ് അഫ്രീഡി 37 ബോളില്‍ 100 റണ്‍സടിച്ചത്. വൈഭവ് സൂര്യവംശിക്കു ഇത്തരമൊരു ഇന്നിങ്‌സിനെ കുറിച്ച് സ്വപ്‌നം കാണാന്‍ മാത്രമേ സാധിക്കുയുള്ളൂവെന്നായിരുന്നു ഫരീദ് ഖാന്റെ പോസ്റ്റ്.

ഈ പോസ്റ്റിനെതിരേ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ഉയരുന്നത്. ഇന്ത്യയുടെ മുന്‍ മധ്യനിര ബാറ്റര്‍ അജയ് ജഡേജയുള്‍പ്പെടെയുള്ളവര്‍ ഇതിനോടു പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ഈ തരത്തിലുള്ള താരതമ്യപ്പെടുത്തലുകളാണ് പാകിസ്താന്‍ ക്രിക്കറ്റിന്റെ ഇപ്പോഴത്തെ പതനത്തിനു കാരണമെന്നു ജഡേജ വിമര്‍ശിക്കുകയും ചെയ്തു.

വൈഭവിന്റെ ഇന്നിങ്‌സ്

ഗുജറാത്ത് ടൈറ്റന്‍സിനെതിരേ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടി വൈഭവ് സൂര്യവംശിയുടെ അവിശ്വസനീയ ബാറ്റിങ് വിരുന്ന് തന്നെയാണ് കഴിഞ്ഞ ദിവസം ജയ്പൂരിലെ സവായ് മാന്‍ സ്‌റ്റേഡിയത്തില്‍ കണ്ടത്. ജിടിയുടെ അതിശക്തമായ ബൗളിങ് ലൈനപ്പിനെ 14 കാരായ വൈഭവ് അക്ഷരാര്‍ഥത്തില്‍ പിച്ചിച്ചീന്തുകയായിരുന്നു. മുഹമ്മദ് സിറാജ് മുതല്‍ റാഷിദ് ഖാന്‍ വരെ ആരെയും ഈ കൗമാരതാരം വെറുതെ വിട്ടില്ല.

VAIBHAV SURYAVANSHI

വെറും 17 ബോളുകളിലാണ് വൈഭവ് തന്റെ കന്നി ഐപിഎല്‍ ഫിഫ്റ്റി കണ്ടെത്തിയത്. 35 ബോളില്‍ ഇടംകൈയന്‍ ബാറ്റര്‍ സെഞ്ച്വറിയും പൂര്‍ത്തിയാക്കുകയായിരുന്നു. ഇതോടെ പല റെക്കോര്‍ഡുകളും താരം കടപുഴക്കുകയും ചെയ്തു. ഐപിഎല്‍ ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ എറ്റവും വേഗമേറിയ സെഞ്ച്വറിയായി ഇതു മാറി.

15 വര്‍ഷങ്ങള്‍ക്കു മുമ്പ് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ബാറ്ററും ഓള്‍റൗണ്ടറുമായ യൂസുഫ് പഠാന്‍ സ്ഥാപിച്ച റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്. 2010ലാണ് മുംബൈ ഇന്ത്യന്‍സിനെതിരേ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കാനിറങ്ങിയ യൂസുഫ് 37 ബോളില്‍ സെഞ്ച്വറി കണ്ടെത്തിയത്. ഇതാണ് 35 ബോളില്‍ 100ലെത്തിയ വൈഭവ് തന്റെ പേരിലാക്കിയത്.

ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോര്‍ഡ് മാത്രമല്ല, ഐപിഎല്ലിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയെന്ന റെക്കോര്‍ഡും വൈഭവിനെ തേടിയെത്തിയിരുന്നു. 30 ബോളില്‍ സെഞ്ച്വറിയിലെത്തിയ വെസ്റ്റ് ഇന്‍ഡീസ് മുന്‍ ഇതിഹാസം ക്രിസ് ഗെയ്‌ലിന്റെ പേരിലാണ് ഓള്‍ടൈം റെക്കോര്‍ഡ്. ഇപ്പോള്‍ അദ്ദേഹത്തിനു തൊട്ടു പിന്നില്‍ രണ്ടാംസ്ഥാനക്കാരനായി മാറിയിരിക്കുകയാണ് വൈഭവ്.

Story first published: Tuesday, April 29, 2025, 12:42 [IST]
Other articles published on Apr 29, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+