For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: റോയല്‍സിന്റെ ശരിക്കുള്ള ഹീറോ വൈഭവല്ല!! അത് സഞ്ജു തന്നെ, ഈ കാരണങ്ങള്‍

ഡല്‍ഹി: സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് ആധികാരിക വിജയവുമായി തന്നെ ഐപിഎല്ലിന്റെ 18ാം സീസണ്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. അഞ്ചു തവണ ചാംപ്യന്‍മാരും ഇപ്പോള്‍ പോയിന്റ് പട്ടികയിലെ അവസാന സ്ഥാനക്കാരുമായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആറു വിക്കറ്റിനാണ് റോയല്‍സ് കെട്ടുകെട്ടിച്ചത്. ചെന്നൈ നല്‍കിയ 188 റണ്‍സിന്റെ വിജയലക്ഷ്യം 17.1 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ അവര്‍ മറികടന്നു.

റണ്‍ചേസില്‍ റോയല്‍സിന്റെ ജയത്തിനു അടിത്തറയിടുന്നതില്‍ നിര്‍ണായകമായി മാറിയത് കൗമാര താരം വൈഭവ് സൂര്യവംശിയുടെ തകര്‍പ്പന്‍ ഫിഫ്റ്റിയാണ്. 33 ബോളില്‍ നാലു വീതം ഫോറും സിക്‌സറുമടക്കം 57 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററായത് 14കാരനാണ്. പക്ഷെ റോയല്‍സിന്റെ യഥാര്‍ഥ ഹീറോ വൈഭവല്ല, അതു ക്യാപ്റ്റന്‍ സഞ്ജുവാണ്, ഇതിന്റെ കാരണങ്ങളറിയാം.

SANJU SAMSON

എടുത്തത് വന്‍ റിസ്‌ക്ക്

ഈ മല്‍സരത്തില്‍ ടോസ് ലഭിച്ചിട്ടും ബാറ്റിങ് തിരഞ്ഞെടുക്കാതെ ബൗളിങ് എടുത്തതിന് തീര്‍ച്ചയായും സഞ്ജു സാംസണ്‍ കൈയടി അര്‍ഹിക്കുന്നു. കാരണം ഈ സീസണില്‍ നേരത്തേ കളിച്ചിട്ടുള്ള ഒമ്പതു റണ്‍ചേസുകളില്‍ എട്ടിലും റോയല്‍സ് തോറ്റിരുന്നു. ജയിച്ചത് ഒരേയൊരു കളിയില്‍ മാത്രം, ഗുജറാത്ത് ടൈറ്റന്‍സുമായുള്ള മല്‍സരത്തിലാണ് 200 പ്ലസ് റണ്‍സ് ചേസ് ചെയ്ത റോയല്‍സ് അനായാസം ജയിച്ചത്.

വൈഭവ് സൂര്യവംശിയുടെ 35 ബോള്‍ സെഞ്ച്വറിയാണ് അന്നു റോയല്‍സിന്റെ വിജയത്തില്‍ നിര്‍ണായകമായി മാറിയത്. ഈ മല്‍സരം മാറ്റി നിര്‍ത്തിയാല്‍ ബാക്കിയെല്ലാത്തിലും റണ്‍ചേസില്‍ അവര്‍ കാലിടറി വീണു. പല മല്‍സരങ്ങളിലും വിജപ്രതീക്ഷ നല്‍കിയ ശേഷമാണ് റോയല്‍സ് പടിക്കല്‍ കലമുടച്ചത്.

ഇതിനു പ്രധാന കാരണം മധ്യനിരയുടെ സ്ഥിരതയില്ലായ്മയായിരുന്നു. റണ്‍ചേസില്‍ ഓപ്പണര്‍മാര്‍ റോയല്‍സിനു ശക്തമായ അടിത്തറ നല്‍കിയിട്ടും മധ്യനിരയിലും ലോവര്‍ ഓര്‍ഡറിലുമുള്ളവര്‍ക്കു മല്‍സരം പ്രതീക്ഷിച്ചതു പോലെ ഫിനിഷ് ചെയ്യാനായില്ല. ഇതോടെ ജയിക്കേണ്ടിയിരുന്ന 4-5 മല്‍സരങ്ങളെങങ്ങളിലും അവര്‍ കൈവിടുകയും ചെയ്തു,

ഇതെല്ലാം അറിയാമായിരുന്നിട്ടും സിഎസ്‌കെയ്‌ക്കെതിരേ ടോസ് ലഭിച്ച ശേഷം ബൗളിങ് തിരഞ്ഞെടുക്കാമെന്ന വളരെബോള്‍ഡായ തീരുമാനം സഞ്ജു സ്വീകരിക്കുകയായിരുന്നു. ഇതിലൂടെ വലിയൊരു ചാലഞ്ച് കൂടിയാണ് അദ്ദേഹം ഏറ്റെടുത്തത്. ഇതില്‍ സഞ്ജു തന്നെ വിജയിക്കുകയും ചെയ്തു.

കിടിലന്‍ ക്യാപ്റ്റന്‍സി

ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ സഞ്ജു സാംസണിന്റെ കിടിലന്‍ ക്യാപ്റ്റന്‍സിയും എടുത്തു പറയേണ്ടതാണ്. തന്റെ ബൗളര്‍മാരെ വളരെ മികച്ച രീതിയില്‍ കളിയില്‍ ഉപയോഗിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. ഓരോ ബാറ്റര്‍ക്കുമെതിരേ സഞ്ജുവിനു കൃത്യമായ പ്ലാനിങുണ്ടായിരുന്നു. എവിടേക്കാണ് അവര്‍ ഷോട്ട് കളിക്കുകയെന്നു മനസ്സിലാക്കി അവിടെ കൃത്യമായി ഫീല്‍ഡറെ അണിനിര്‍ത്താനും സഞ്ജു മറന്നില്ല.

രവീന്ദ്ര ജഡേജയുടെയും നായകന്‍ എംഎസ് ധോണിയുടെയുമെല്ലാം പുറത്താവലുകള്‍ ഇതിനു മികച്ച ഉദാഹരണമായിരുന്നു. സ്റ്റാര്‍ പേസര്‍ ജോഫ്ര ആര്‍ച്ചറുടെ അഭാവത്തിലും ബൗളര്‍മാരെ മികച്ച രീതിയില്‍ റൊട്ടേറ്റ് ചെയ്ത ചെന്നൈക്കു രാജസ്ഥാന്‍ മൂക്കുകയറിട്ടു. ഒരു സമയത്തു 200ന് മുകളില്‍ പോവുമെന്നു തോന്നിച്ച ചെന്നൈയുടെ ടോട്ടല്‍ 187ല്‍ ഒതുക്കിയതും സഞ്ജുവിന്റെ മിടുക്കാണ്.

SANJU VAIBHAV

വൈഭവിനു വഴി കാണിച്ചു

റണ്‍ചേസില്‍ മുന്‍ മല്‍സരങ്ങളിലേതു പോലെ കാലിടറാതിരിക്കാന്‍ രാജസ്ഥാന്‍ റോയല്‍സിനു മികച്ചൊരു കൂട്ടുകെട്ട് ആവശ്യമായിരുന്നു. അതിനു വേണ്ടി സഞ്ജജു സാംസണ്‍ ചെയ്ത കാര്യവും എടുത്തു പറയേണ്ടതാണ്. സാധാരണയായി എല്ലാ ബോളിലും ആഞ്ഞുവീശാറുള്ള വൈഭവ് സൂര്യവംശിയെ അച്ചടക്കമുള്ള കുട്ടിയാക്കി മാറ്റിയത് ക്രീസിന്റെ മറുവശത്തുള്ള സഞ്ജുവാണ്.

ടീം സ്‌കോര്‍ 37ല്‍ വച്ച് തന്നെ യശസ്വി ജയ്‌സ്വാള്‍ മടങ്ങിയിരുന്നു. പിന്നാലെ വൈഭവും മടങ്ങിയിരുന്നെങ്കില്‍ റോയല്‍സ് കുഴപ്പത്തിലായേനെ. പക്ഷെ വണ്‍ഡൗണായി ക്രീസിലെത്തിയ സഞ്ജു വൈഭവിനെ റിസ്‌കെടുക്കാന്‍ അനുവദിക്കാതെ പിടിച്ചുനിര്‍ത്തി. ഇതോടെ തുടക്കത്തില്‍ വളരെ ശ്രദ്ധയോടെ ഷോട്ടുകള്‍ കൡകുന്ന 14 കാരനെയാണ് കണ്ടത്.

ഇടയ്ക്കിടെ വൈഭവിന്റെ അടുത്തു പോയി ഉപദേശിച്ച സഞ്ജു എങ്ങനെയുള്ള ഷോട്ടുകളാണ് കളിക്കേണ്ടതെന്നു ഇടയ്ക്കിടെ പറഞ്ഞു കൊടുക്കുകയും ചെയ്തു. ക്രീസില്‍ നിലയുറപ്പിച്ചു കളിച്ച വൈഭവ് മോശം ബോളുകളില്‍ മാത്രമേ വലിയ ഷോട്ടുകള്‍ കളിക്കാന്‍ ശ്രമിച്ചുള്ളൂ. ഇതു രണ്ടാം വിക്കറ്റില്‍ 98 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ റോയല്‍സിനെ സഹായിക്കുകയും ചെയ്തു. അവരുടെ വിജയത്തില്‍ നിര്‍ണായകമായി മാറിയതും ഇതു തന്നെയാണ്.

Story first published: Wednesday, May 21, 2025, 7:50 [IST]
Other articles published on May 21, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+