Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: 'കിളി പോയി' ക്യാപ്റ്റന്‍ ഗില്‍. ഇടപെട്ട് നെഹ്‌റ, അടുത്ത ഓവറില്‍ സഞ്ജു ഔട്ട്!!

അഹമ്മദാബാദ്: രാജസ്ഥാന്‍ റോയല്‍സുമായുള്ള ഐപിഎല്‍ പോരാട്ടവും ജയിച്ച് ഗുജറാത്ത് ടൈറ്റന്‍സ് പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറിയതോടെ വലിയ കൈയടിയാണ് നായകന്‍ ശുഭ്മന്‍ ഗില്‍ ഏറ്റുവാങ്ങുന്നത്. സീസണില്‍ കളിച്ച അഞ്ചു മല്‍സരങ്ങളില്‍ നാലിലും ജയിച്ചാണ് അവരുടെ കുതിപ്പ്. റോയല്‍സിനെതിരേ സ്വന്തം ഗ്രൗണ്ടില്‍ 58 റണ്‍സിന്റെ ആധികാരിക വിജയമാണ് ജിടി സ്വന്തമാക്കിയത്.

യഥാര്‍ഥത്തില്‍ ഈ കളിയിലെ ജയത്തിന്റെ ക്രെഡിറ്റ് ഗില്ലല്ല അര്‍ഹിക്കുന്നത്. മറിച്ച് മുഖ്യ കോച്ചും ഇന്ത്യയുടെ മുന്‍ ഇടംകൈയന്‍ ഫാസ്റ്റ് ബൗളറുമായ ആശിഷ് നെഹ്‌റയാണ് കൈയടി അര്‍ഹിക്കുന്നത്. കാരണം കളി കൈവിട്ടേക്കുമെന്ന ഘട്ടത്തില്‍ റോയല്‍സിന്റെ മുനയൊടിച്ച് ടീമിനു മുന്‍തൂക്കം നല്‍കിയത് നെഹ്‌റയാണ്. കളി മാറ്റിയ ഈ നീക്കം ഏതാണെന്നു നോക്കാം.

SANJU SAMSON

സഞ്ജുവിന്റെ പുറത്താവല്‍

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ പുറത്താവലാണ് കളിയിലെ ടേണിങ് പോയിന്റെന്നു കാണാം. 41 റണ്‍സെടുത്ത അദ്ദേഹം അഞ്ചാമനായാണ് പുറത്തായത്. 28 ബോളില്‍ നാലു ഫോറും രണ്ടു സിക്‌സറുമടങ്ങുന്നതാണ് സഞ്ജുവിന്റെ ഇന്നിങ്‌സ്. റോയല്‍ലിന്റെ മുന്‍ പേസര്‍ കൂടിയായ പ്രസിദ്ധ് കൃഷ്ണയാണ് മലയാളി താരത്തെ മടക്കിയത്.

നാലിനു 68 റണ്‍സെന്ന നിലയിലേക്കു വീണ റോയല്‍സിനെ കളിയിലേക്കു തിരികെ കൊണ്ടുവന്നത് സഞ്ജുവും ഷിംറോണ്‍ ഹെറ്റ്മയറുമാണ്. അഞ്ചാം വിക്കറ്റില്‍ 48 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഈ സഖ്യം കരുത്താര്‍ജിക്കവെയാണ് സഞ്ജു പുറത്തായത്. ഇതു തന്നെയാണ് കളിയിലെ വഴിത്തിരിവെന്നും താന്‍ ക്രീസിലുണ്ടായിരുന്നെങ്കില്‍ റോയല്‍സിനു മല്‍സരം ജയിക്കാന്‍ സാധിക്കുമായിരുന്നെന്നും മല്‍സരശേഷം സഞ്ജു തുറന്നു പറയുകയും ചെയ്തിരുന്നു.

പക്ഷെ അദ്ദേഹത്തെ പുറത്താക്കി ജിടിക്കു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലായിരുന്നില്ല. ബൗണ്ടറി ലൈനിന് അരികില്‍ നിന്നു തന്ത്രങ്ങള്‍ മെനഞ്ഞു കൊണ്ടിരുന്ന മുഖ്യ കോച്ച് ആശിഷ് നെഹ്‌റയുടേതായിരുന്നു ആ പ്ലാന്‍. പവര്‍പ്ലേയ്ക്കു ശേഷം ഇടംകൈയന്‍ മിഡീയം പേസര്‍ കുല്‍വന്ത് കെജ്രോളിയയും സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനുമാണ് ജിടിക്കു വേണ്ടി മാറി മാറി പന്തെറിഞ്ഞു കൊണ്ടിരുന്നത്. 12ാം ഓവര്‍ വരെ ഇതു തന്നെ തുടരുകയും ചെയ്തു.

ASHISH NEHRA

13ാം ഓവറില്‍ പ്രസിദ്ധ് കൃഷ്ണയെ രണ്ടാമത്തെ സ്‌പെല്ലിനു വേണ്ടി തിരികെ വിളിക്കാനുള്ള പ്ലാന്‍ നെഹ്‌റയുടേതായിരുന്നു. 12ാം ഓവര്‍ കളിഞ്ഞതിനു ശേഷം പ്രസിദ്ധിനെ അദ്ദേഹം അടുത്തേക്കു വിളിച്ച് സംസാരിക്കുന്നതിന്റെയും തന്ത്രങ്ങളുപദേഷിക്കുന്നതിന്റെയും ദൃശ്യങ്ങളും വന്നിരുന്നു. ഇവര്‍ക്കു സമീപത്തൊന്നും ഗില്ലിനെ കാണാനുമില്ലായിരുന്നു.

നെഹ്‌റയുടെ ഈ ഗെയിം പ്ലാന്‍ വിജയിക്കുകയും ചെയ്തു. 13ാമത്തെ ഓവറിലെ രണ്ടാമത്തെ ബോളില്‍ തന്നെ സഞ്ജു വീണു. ആദ്യ ഓവറില്‍ സ്‌ട്രൈക്ക് നേരിട്ടത് ഹെറ്റ്മയറായിരുന്നു. അദ്ദേഹം സിംഗിള്‍ നേടുകയും ചെയ്തു. അടുത്ത ഡബോളില്‍ തന്നെ സഞ്ജു പുറത്തായി.

ഓഫ്സ്റ്റംപ് ലൈനില്‍ അല്‍പ്പം ബൗണ്‍സുള്ള ബോളാണ് പ്രസിദ്ധ് പരീക്ഷിച്ചത്. ഓപ്പണ്‍ ബാറ്റ് കൊണ്ട് സഞ്ജു ഇതിനെതേര്‍ഡ് മാനിലൂടെ വഴി തിരിച്ചുവിടാന്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ സര്‍ക്കിളിനു തൊട്ടരികിലുണ്ടായിരുന്ന സായ് സുദര്‍ശന്റെ കൈളിലേക്കാണ് ഇതു വന്നത്. അദ്ദേഹം അനായാസം ബോള്‍ കൈയ്ക്കുള്ളിലാക്കിയതോടെ സഞ്ജു നിരാശനായി മടങ്ങുകയും ചെയ്തു.

Story first published: Thursday, April 10, 2025, 12:01 [IST]
Other articles published on Apr 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+