ഐപിഎല്ലിലെ അരങ്ങേറ്റ സീസണില്‍ തന്നെ കന്നി സെഞ്ച്വറിയുമായി വരവറിയിച്ച പഞ്ചാബ് കിങ്‌സിന്റെ യുവ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യയെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം നവ്‌ജ്യോത് സിങ് സിദ്ധു. ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത അദ്ഭുതമെന്നാണ് 24 കാരനായ ഇടംകൈയന്‍ ബാറ്ററെ അദ്ദേഹം വിശേഷിപ്പിച്ചത്. ചെന്നൈ സൂപ്പര്‍ കിങ്‌സുമായി കഴിഞ്ഞ ദിവസം രാത്രി നടന്ന മല്‍സരത്തിലാണ് പ്രിയാന്‍ഷ് സ്‌ഫോടനത്മക സെഞ്ച്വറി കുറിച്ചത്.
വെറും 39 ബോളുകളിലാണ് താരം മൂന്നക്കത്തിലെത്തിയത്. ഇതോടെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അഞ്ചാമത്തെ സെഞ്ച്വറിയെന്ന റെക്കോര്‍ഡും പ്രിയാന്‍ഷിനെ തേടിയെത്തി. കൂടാതെ ഐപിഎല്ലില്‍ ഒരു അണ്‍ക്യാപ്ഡ് ഇന്ത്യന്‍ താരത്തന്റെ വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയായായും ഇതു മാറിയിരുന്നു.

വാനോളം പുകഴ്ത്തി സിദ്ധു
പഞ്ചാബ് കിങ്‌സിനെതിരേയുള്ള പ്രിയാന്‍ഷ് ആര്യയുടെ ഇടിവെട്ട് സെഞ്ച്വറിയില്‍ വലിയ ആവേശത്തിലാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്ററും ഇപ്പോള്‍ കമന്റേറ്ററുമാ നവ്‌ജ്യോത് സിങ് സിദ്ധു. ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അദ്ദേഹം പഞ്ചാബ് കിങ്‌സ് ഓപ്പണറെ പ്രശംസ കൊണ്ടു മൂടുകയും ചെയ്തു. ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുമായി പോയു പ്രിയാന്‍ഷിനെ സിദ്ധു താരതമ്യം ചെയ്തുവെന്നതാണ് കൗതുകകരമായ കാര്യം.
ഇന്ത്യക്കു വേണ്ടി പ്രിയാന്‍ഷ് ആര്യ ദീര്‍ഘകാലം കളിക്കും. സച്ചിന്‍ ടെണ്ടുല്‍ക്കറിനു ശേഷം അവനാണ് രണ്ടാമത്തെ അദ്ഭുതമെന്നു ഉറപ്പിച്ചു പറയാം. കാരണം ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ വളരെ കടുപ്പമേറിയ സാഹചര്യത്തിലാണ് പ്രിയാന്‍ഷ് സെഞ്ച്വറി കുറിച്ചത്. അവന്‍ ഈ കളിയില്‍ നേരിട്ടിട്ടുള്ള ബൗളര്‍മാരെ നോക്കൂ, 250 സ്‌ട്രൈക്ക് റേറ്റിലാണ് താലം സെഞ്ച്വറി കുറിച്ചതെന്നും സിദ്ധു ഇന്‍സ്റ്റഗ്രാം വീഡിയോയില്‍ പറയുന്നു.
ഈ മല്‍സരത്തില്‍ ശ്രേയസ് അയ്യര്‍, നെഹാല്‍ വദേര, പ്രഭ്‌സിമ്രന്‍ എന്നിവര്‍ പുറത്തായതിനു ശേഷവും തന്റെ കരുത്തുറ്റ കൈക്കുഴ കൊണ്ട് പ്രിയാന്‍ഷ് ആര്യ റണ്‍സ് സ്‌കോര്‍ ചെയ്തു കൊണ്ടിരുന്നു. പോയിന്റിലൂടെയും കവര്‍ ഏരിയയിലൂടെയും അവന് നേടിയിട്ടുള്ള സിക്‌സറുകള്‍ എടുത്തു പറയേണ്ടതാണ്.
എല്ലാ ഏരികളിലൂടെയും അവന്‍ ഷോട്ടുകള്‍ പായിക്കുകയും ചെയ്തു. മതീശ പതിരാന, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, നൂര്‍ അഹമ്മദ് എന്നീ ബൗളര്‍മാരാണ് പ്രിയാന്‍ഷിനു മുന്നിലുണ്ടായിരുന്നത്. പഞ്ചാബ് ശരിക്കും തോറ്റ മല്‍സരമാണ് അവന്‍ വിജയിപ്പിച്ചതെന്നും സിദ്ധു കൂട്ടിച്ചേര്‍ത്തു.

അതേസമയം, കഴിഞ്ഞ മെഗാ ലേലത്തിലാണ് ഡല്‍ഹിയില്‍ നിന്നുള്ള പ്രിയാന്‍ഷിനെ പഞ്ചാബ് സ്വന്തമാക്കിയത്. ഇതിനു വേണ്ടി 3.8 കോടി രൂപ അവര്‍ക്കു മുടക്കേണ്ടി വരികയും ചെയ്തു. കഴിഞ്ഞ വര്‍ഷം നടന്ന പ്രഥമ ഡല്‍ഹി പ്രീമിയര് ലീഗിലെ (ഡിപിഎല്‍) ടോപ്‌സ്‌കോറര്‍ കൂടിയായിരുന്നു അദ്ദേഹം.
10 ഇന്നിങ്‌സുകളില്‍ നിന്നും സൗത്ത് ഡല്‍ഹി സൂപ്പര്‍സ്റ്റാര്‍സ് ടീമിനായി 600ന് മുകളില്‍ റണ്‍സായിരുന്നു പ്രിയാന്‍ഷിന്റെ സമ്പാദ്യം. ഇതു മാത്രമല്ല, ഈ ടൂര്‍ണമെന്റിലെ ഒരു മല്‍സരത്തില്‍ ഓവറിലെ ആറു ബോളിലും സിക്‌സര്‍ പായിച്ച് താരം റെക്കോര്‍ഡ് കുറിക്കുകയും ചെയ്തു. നോര്‍ത്ത് ഡല്‍ഹി സ്‌ട്രൈക്കേഴ്‌സുമായുള്ള മല്‍സരത്തിലായിരുന്നു ഇത്.
കൂടാതെ കഴിഞ്ഞ സീസണിലെ സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ ഡല്‍ഹിക്കായി കൂടുതല്‍ റണ്‍സ് അടിച്ചെടുത്തതും പ്രിയാന്‍ഷാണ്. 222 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു. ഇതാണ് ഇത്തവണത്തെ ഐപിഎല്‍ ലേലത്തില്‍ പ്രിയാന്‍ഷിന്റെ ഡിമാന്റുയരാണുള്ള പ്രധാന കാരണം.