Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ശ്രേയസും പാട്ടിധാറുമല്ല, രോഹിത് ക്യാപ്റ്റന്‍!! സിദ്ധുവിന്റെ ബെസ്റ്റ് 11 വൈറല്‍

രണ്ടരമാസത്തിലേറെ നീണ്ടുനിന്ന ഐപിഎല്ലിന്റെ 18ാം സീസണ്‍ അവസാനിച്ചിരിക്കുകയാണ്. 17 വര്‍ഷം നീണ്ട കാത്തിരിനൊടുവില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീം കന്നിക്കിരീടത്തില്‍ മുത്തമിടുന്നതിനും ഈ സീസണ്‍ സാക്ഷിയായി. വിവിധ ഫ്രാഞ്ചൈസികളിലെ മികച്ച കളിക്കാരെ ഉള്‍പ്പെടുത്തി ഈ സീസണിലെ ഏറ്റവും ബെസ്റ്റ് 11 തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരവും കമന്റേറ്ററുമായ നവ്‌ജ്യോത് സിങ് സിദ്ധു.

ആര്‍സിബിയെ ആദ്യമായി കിരീടത്തിലേക്കു നയിച്ച രജത് പാട്ടിധാറോ, പഞ്ചാബ് കിങ്‌സിനെ റണ്ണറപ്പാക്കിയ ശ്രേയസ് അയ്യരോയല്ല സിദ്ധു തിരഞ്ഞെടുത്ത ഇലവന്റെ നായകന്‍. പകരം മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ നായകന്‍ കൂടിയായ രോഹിത് ശര്‍മയെയാണ് അദ്ദേഹം തന്റെ ഇലവന്റെ ക്യാപ്റ്റനാക്കിയിരിക്കുന്നത്.

ROHIT SHARMA

എന്തുകൊണ്ടു രോഹിത്?

മുന്‍ താരങ്ങളും ക്രിക്കറ്റ് പണ്ഡിതരുമടക്കം പലരും ഈ സീസണിലെ ബെസ്റ്റ് ഐപിഎല്‍ ഇലവനെ ഇതിനകം തിരഞ്ഞെടുത്തിരുന്നു. പക്ഷെ ആരും തന്നെ രോഹിത് ശര്‍മയെ തങ്ങളുടെ ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചാണ് നവ്‌ജ്യോത് സിങ് സിദ്ധു രോഹിത്തിനെ തന്റെ ഇലവനിലെടുത്തിയിരിക്കുന്നത്. ഇതിന്റെ കാരണം അദ്ദേഹം തുറന്നു പറയുകയും ചെയ്തു.

എന്റെ ടീമിന്റെ കേന്ദ്രീകൃത ശക്തി ക്യാപ്റ്റന്‍ തന്നെയാണ്. വലിയ അന്താരാഷ്ട്ര താരങ്ങളുടെ സാന്നിധ്യം കാരണം ക്യാപ്റ്റനു വേണ്ടത്ര അംഗീകാരം ലഭിച്ചേക്കില്ല. എങ്കിലും ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കാന്‍ ഞാന്‍ ആലോചിച്ചിരുന്നെങ്കിലും നിക്കോളാസ് പൂരന്‍, ജോഷ് ഹേസല്‍വുഡ്, ജോസ് ബട്‌ലര്‍ എന്നിവരെല്ലാം വളരെ അനായാസം നായകനായി അംഗീകരിക്കുക രോഹിത് ശര്‍മയെയാണ്. മറ്റാരുടെയും ടീമുകളില്‍ ഇടം പിടിച്ചിട്ടില്ലാത്ത അദ്ദേഹം തന്നെയാണ് തന്റെ ടീമിന്റെ ക്യാപ്റ്റനെന്നും ശ്രേയസ് വ്യക്തമാക്കി.

രോഹിത്തിന്റെ പ്രകടനം

ഐപിഎല്ലില്‍ തുടര്‍ച്ചയായി രണ്ടാം സീസണിലും ക്യാപ്റ്റന്‍സിയില്ലാതെ സ്‌പെഷ്യലിസ്റ്റ് ബാറ്റര്‍മാര്‍ മാത്രമായിട്ടാണ് രോഹിത് ശര്‍മ ഇത്തവണയും മുംബൈ ഇന്ത്യന്‍സിനു വേണ്ടി ഇറങ്ങിയത്. ഭൂരിഭാഗം മല്‍സരങ്ങളിലും ഇംപാക്ട് പ്ലെയറായി ബാറ്റിങില്‍ മാത്രമേ ഹിറ്റ്മാനെ കാണാനായുള്ളൂ. സീസണിന്റെ തുടക്കത്തിലെ മല്‍സരങ്ങളില്‍ അദ്ദേഹം ബാറ്റിങില്‍ ശരിക്കും നിറംമങ്ങി.

മോശമല്ലാത്ത തുടക്കങ്ങള്‍ ലഭിച്ചതിനു ശേഷം വിക്കറ്റ് കൈവിടുകയെന്നതായിരുന്നു രോഹിത്തിന്റെ രീതി. എന്നാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 70 റണ്‍സുമായി അദ്ദേഹം വിമര്‍ശകരുടെ വായടപ്പിച്ചു. പിന്നീട് രാജസ്ഥാന്‍ റോയല്‍സിനെതിരേയും രോഹിത് ഫിഫ്റ്റി കുറിച്ചു.

എലിമിനേറ്ററില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേയാണ് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. 81 റണ്‍സുമായി ടീമിന്റെ വിജയത്തില്‍ രോഹിത് നിര്‍ണായക പങ്കുവഹിക്കുകയായിരുന്നു. 15 ഇന്നിങ്‌സുകളില്‍ നിന്നും 149.28 സ്‌ട്രൈക്ക് റേറ്റില്‍ 418 റണ്‍സാണ് ഹിറ്റ്മാന്റെ സമ്പാദ്യം.

NAVJOT SIDHU

സിദ്ധുവിന്റെ 11ല്‍ ആരൊക്കെ?

ഐപിഎല്ലില്‍ ഇത്തവണ റണ്‍മഴ പെയിച്ച് ടോപ്‌സ്‌കോറര്‍ക്കുള്ള ഓറഞ്ച് ക്യാപ്പിന്റെ അവകാശിയായ ഗുജറാത്ത് ടൈറ്റന്‍സ് യുവതാരം സായ് സുദര്‍ശനെ തന്റെ ഇലവനില്‍ നവ്‌ജ്യോത് സിങ് സിദ്ധു ഉള്‍പ്പെടുത്തിയില്ല. മറ്റൊരു റണ്‍വേട്ടക്കാരനായ ജിടി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലു തഴയപ്പെട്ടു. ടി20 സ്‌പെഷ്യലിസ്റ്റായ മുംബൈ ഇന്ത്യന്‍സ് സൂപ്പര്‍ താരം സൂര്യകമാര്‍ യാദവിനും ഇലവനില്‍ സ്ഥാനമില്ല.

രോഹിത് ശര്‍മയും വിരാട് കോലിയുമാണ് ഇലവന്റെ ഓപ്പണിങ് ജോടികള്‍. മൂന്ന്, നാല് സ്ഥാനങ്ങളില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ ജോസ് ബട്‌ലറും പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യരുമാണ്. അഞ്ചാമനായി ലഖ്‌നമൗ സൂപ്പര്‍ ജയന്റ്‌സിന്റെ വമ്പനടിക്കാരന്‍ നിക്കോളാസ് പൂരനാണ്. തുടര്‍ന്നു ഓള്‍റൗണ്ടര്‍മാരായി സഹോദരന്‍മാരായ ഹാര്‍ദിക് പാണ്ഡ്യയും ക്രുനാല്‍ പാണ്ഡ്യയും ടീമിലെത്തി.

സിദ്ധുവിന്റെ ബെസ്റ്റ് 11

രോഹിത് ശര്‍മ (ക്യാപ്റ്റന്‍), വിരാട് കോലി, ജോസ് ബട്‌ലര്‍, ശ്രേയസ് അയ്യര്‍, നിക്കോളാസ് പൂരന്‍, ഹാര്‍ദിക് പാണ്ഡ്യ, പ്രസിദ്ധ് കൃഷ്ണ, ജസ്പ്രീത് ബുംറ, ജോഷ് ഹേസല്‍വുഡ്.

Story first published: Sunday, June 8, 2025, 12:42 [IST]
Other articles published on Jun 8, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+