Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: സഞ്ജുവും സൂര്യയുമല്ല! അവനാണ് ബെസ്റ്റ് ടി20 ബാറ്റ്‌സ്മാന്‍; ഹര്‍ഭജന്‍ സിങ് പറയുന്നു

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുകയാണ്. ഇത്തവണ ആരാധക പ്രതീക്ഷ കാത്ത് പല താരങ്ങളും മികവ് കാട്ടിയിട്ടുണ്ടെങ്കിലും ചില താരങ്ങളുടെ പ്രകടനം നിലവാരത്തിനൊത്ത് ഉയര്‍ന്നിട്ടില്ല. ആദ്യ റൗണ്ടില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു മികവ് കാട്ടുന്നതാണ് കാണാനാവുന്നത്. ആദ്യ റൗണ്ട് മത്സരങ്ങളിലൂടെത്തന്നെ കരുത്ത് തെളിയിക്കാന്‍ എല്ലാ ടീമുകള്‍ക്കും സാധിച്ചിട്ടുണ്ട്. ആദ്യ റൗണ്ട് മത്സരങ്ങളില്‍ ബൗളര്‍മാരെക്കാള്‍ കൂടുതല്‍ കൈയടി നേടിയത് ബാറ്റ്‌സ്മാന്‍മാരാണ്.

ബാറ്റിങ് വെടിക്കെട്ടാണ് മിക്ക മത്സരങ്ങളിലും കാണാനായത്. ഫ്‌ളാറ്റ് പിച്ചുകളാണ് മിക്ക മത്സരത്തിനുമുള്ളത്. അതുകൊണ്ടുതന്നെ റണ്ണൊഴുകുന്നുമുണ്ട്. ലോക ക്രിക്കറ്റിലെ ഒട്ടുമിക്ക പ്രമുഖ താരങ്ങളും ഐപിഎല്ലില്‍ കളിക്കുന്നുണ്ട്. ആദ്യ റൗണ്ട് മത്സരങ്ങളില്‍ സഞ്ജു സാംസണ്‍ ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. ആദ്യ മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയപ്പോള്‍ രണ്ടാം മത്സരത്തില്‍ സഞ്ജു നിരാശപ്പെടുത്തിയിരുന്നു. സൂര്യകുമാര്‍ യാദവിനും രോഹിത് ശര്‍മക്കും ആദ്യ മത്സരത്തില്‍ ശോഭിക്കാനായില്ല.

ഇപ്പോഴിതാ നിലവിലെ ഏറ്റവും മികച്ച ടി20 ബാറ്റ്‌സ്മാനെ തിരഞ്ഞെടുത്ത് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. സൂര്യകുമാര്‍ യാദവും അഭിഷേക് ശര്‍മയും സഞ്ജു സാംസണുമൊന്നുമല്ലെന്നും നിക്കോളാസ് പുരാനെയാണ് നിലവിലെ മികച്ച ടി20 ബാറ്റ്‌സ്മാനെന്ന് വിളിക്കാനാവുകയെന്നുമാണ് ഹര്‍ഭജന്‍ സിങ് പറയുന്നത്.

പുരാനാണ് ഏറ്റവും മികച്ച ടി20 ബാറ്റ്‌സ്മാന്‍

നിക്കോളാസ് പുരാനാണ് നിലവിലെ ഏറ്റവും മികച്ച ടി20 ബാറ്റ്‌സ്മാനെന്നാണ് ഹര്‍ഭജന്‍ സിങ് പറയുന്നത്. സീസണിലെ രണ്ട് മത്സരത്തിലും തകര്‍പ്പന്‍ ബാറ്റിങ്ങാണ് പുരാന്‍ കാഴ്ചവെച്ചത്. ഇത് വിലയിരുത്തിയാണ് പുരാനാണ് ബെസ്റ്റെന്ന് ഹര്‍ഭജന്‍ എക്‌സില്‍ കുറിച്ചത്. ബൗളര്‍മാരോട് യാതൊരു ദയയും കാട്ടാത്ത പ്രകടനമാണ് പുരാന്‍ കാഴ്ചവെക്കുന്നത്. ലഖ്‌നൗ ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റെങ്കിലും പുരാന്റെ പ്രകടനം ഞെട്ടിക്കുന്നതായിരുന്നു.

nicholas pooran

30 പന്തില്‍ 75 റണ്‍സാണ് പുരാന്‍ നേടിയത്. ആദ്യത്തെ രണ്ട് മത്സരത്തില്‍ നിന്ന് 145 റണ്‍സ് നേടി റണ്‍വേട്ടക്കാരില്‍ തലപ്പത്താണ് പുരാന്‍. പേസര്‍മാരേയും സ്പിന്നര്‍മാരേയും ഒരുപോലെ കടന്നാക്രമിക്കാന്‍ താരത്തിന് സാധിക്കുന്നു. അസാധ്യ സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാനുള്ള കഴിവാണ് പുരാനെ വ്യത്യസ്തനാക്കുന്നത്. ലഖ്‌നൗവിനൊപ്പം 1000 റണ്‍സെന്ന നാഴികക്കല്ല് പിന്നിടാനും പുരാന് സാധിച്ചു. 31 ഇന്നിങ്‌സില്‍ നിന്നാണ് പുരാന്‍ ഈ നേട്ടത്തിലേക്കെത്തിയത്.

മൂന്നാം മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെയാണ് ലഖ്‌നൗ നേരിടുന്നത്. ഈ മത്സരത്തിലും പുരാന്റെ വെടിക്കെട്ടാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. ഹൈദരാബാദിനെതിരേ 26 പന്തില്‍ 70 റണ്‍സ് നേടിയ പുരാന്റെ വെടിക്കെട്ട് ആവര്‍ത്തിക്കേണ്ടത് ലഖ്‌നൗവിന്റെ മുന്നോട്ടുള്ള കുതിപ്പിലും നിര്‍ണ്ണായകമാവുമെന്ന് നിസംശയം പറയാം.

സൂര്യകുമാറിന് പഴയ മികവില്ല

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ടി20യില്‍ വെടിക്കെട്ട് പ്രകടനം നടത്തി ഞെട്ടിക്കുന്ന താരമായിരുന്നു സൂര്യകുമാര്‍ യാദവ്. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് പായിക്കാന്‍ സൂര്യക്ക് സാധിച്ചിരുന്നു. ടി20യിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാനായാണ് സൂര്യയെ വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി സൂര്യയുടെ ബാറ്റിങ് പ്രകടനം മോശമാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശ്രമിക്കുന്നതെല്ലാം ക്യാച്ചിലാണ് അവസാനിക്കുന്നത്.

ഇന്ത്യയുടെ ടി20 നായകനെന്ന നിലയില്‍ ശോഭിക്കുമ്പോഴും ബാറ്റ്‌സ്മാനെന്ന നിലയിലെ സമീപകാല പ്രകടനങ്ങളെല്ലാം ഫ്‌ളോപ്പാണ്. സൂര്യയുടെ ശക്തമായ തിരിച്ചുവരവ് വരുന്ന മത്സരങ്ങളിലൂടെ കാണാമെന്നാണ് ആരാധക പ്രതീക്ഷ. സഞ്ജു സാംസണിന് മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുന്നുണ്ടെങ്കിലും സ്ഥിരത പ്രശ്‌നമാണ്. സഞ്ജുവിനെ സംബന്ധിച്ച് ഈ സീസണില്‍ മികവ് കാട്ടേണ്ടത് നിലനില്‍പ്പിന്റെ പ്രശ്‌നമാണ്. സഞ്ജുവിന് വലിയ പ്രകടനം പുറത്തെടുക്കാനായില്ലെങ്കില്‍ ഇന്ത്യന്‍ ടീമിലെ സ്ഥാനത്തെയടക്കം അത് ബാധിച്ചേക്കും.

Story first published: Saturday, March 29, 2025, 16:59 [IST]
Other articles published on Mar 29, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+