Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: രോഹിത്തും കോലിയുമല്ല, പന്തെറിയാന്‍ പ്രയാസം അവര്‍ക്കെതിരേ; വെളിപ്പെടുത്തി ചഹാല്‍

ഐപിഎല്ലിലെ സൂപ്പര്‍ സ്പിന്നര്‍മാരിലൊരാളാണ് യുസ് വേന്ദ്ര ചഹാല്‍. സ്പിന്‍ ബൗളിങ്ങുകൊണ്ട് വിക്കറ്റ് നേടാന്‍ മിടുക്കനായ ചഹാല്‍ ഐപിഎല്ലിലെ എക്കാലത്തേയും മികച്ച വിക്കറ്റ് വേട്ടക്കാരിലൊരാളാണ്‌. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനായി കസറി പിന്നീട് രാജസ്ഥാന്‍ റോയല്‍സിലേക്കെത്തിയ ചഹാല്‍ ഇത്തവണ പഞ്ചാബ് കിങ്‌സിനൊപ്പമാണ്. സീനിയര്‍ സ്പിന്നറെ 18 കോടിയെന്ന വമ്പന്‍ പ്രതിഫലത്തിലാണ് പഞ്ചാബ് ടീമിലേക്കെത്തിച്ചത്.

ശ്രേയസ് അയ്യര്‍ നയിക്കുന്ന പഞ്ചാബിനൊപ്പം തകര്‍പ്പന്‍ പ്രകടനമാണ് ചഹാല്‍ പ്രതീക്ഷിക്കുന്നത്. മധ്യ ഓവറുകളില്‍ വിക്കറ്റ് നേടി മത്സരത്തിന്റെ ഗതി തിരിക്കാന്‍ കഴിവുള്ളവനാണ് ചഹാല്‍. ഇന്ത്യക്കായും ഐപിഎല്ലിലും ഏറെ നാളായി കളിച്ചിട്ടുള്ള ചഹാല്‍ നിരവധി റെക്കോഡുകളും ഇതിനോടകം സ്വന്തം പേരിലാക്കിയിട്ടുണ്ട്. കരിയറില്‍ പല സൂപ്പര്‍ താരങ്ങള്‍ക്കെതിരേയും പന്തെറിഞ്ഞിട്ടുള്ള ചഹാല്‍ ഇപ്പോഴിതാ പന്തെറിയാന്‍ പ്രയാസപ്പെട്ട രണ്ട് ബാറ്റ്‌സ്മാന്‍മാര്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ്.

അത് ഇന്ത്യന്‍ താരങ്ങളാരുമല്ലെന്നാണ് ചഹാല്‍ പറയുന്നത്. രോഹിത് ശര്‍മ, വിരാട് കോലി, സഞ്ജു സാംസണ്‍, റിഷഭ് പന്ത് എന്നിവര്‍ക്കെതിരേയെല്ലാം പന്തെറിഞ്ഞിട്ടുണ്ടെങ്കിലും ഇവരൊന്നും ഭയപ്പെടുത്തിയിട്ടില്ലെന്നും രണ്ട് വിദേശ താരങ്ങള്‍ക്കെതിരേയാണ് പന്തെറിയാന്‍ ഭയപ്പെട്ടിട്ടുള്ളതെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് ചഹാല്‍.

ഹെന്റിച്ച് ക്ലാസനും പുരാനും വിറപ്പിച്ചു

ഇന്ത്യന്‍ താരങ്ങളില്‍ മിക്കവര്‍ക്കെതിരേയും പന്തെറിഞ്ഞ് മികവ് കാട്ടാന്‍ ചഹാലിന് സാധിച്ചിട്ടുണ്ട്. എന്നാല്‍ തന്നെ വിറപ്പിച്ചത് ഹെന്‍ റിച്ച് ക്ലാസന്‍, നിക്കോളാസ് പുരാന്‍ എന്നീ രണ്ട് വിദേശ താരങ്ങളാണെന്നാണ് ചഹാല്‍ തുറന്ന് പറഞ്ഞിരിക്കുന്നത്. 'ഹെന്‍ റിച്ച് ക്ലാസനും നിക്കോളാസ് പുരാനുമാണ് പന്തെറിയാന്‍ ഭയപ്പെടുന്ന രണ്ട് താരങ്ങള്‍. ഈ രണ്ട് പേരും വളരെയധികം ശക്തി ഉപയോഗിച്ച് ബാറ്റ് ചെയ്യുന്നവരാണ്. എഡ്ജായാല്‍ പോലും സിക്‌സര്‍ പോകും.

nicholas pooran

ഇവര്‍ക്കെതിരേ പന്തെറിയുക എപ്പോഴും വലിയ വെല്ലുവിളിയാണ്. അവര്‍ എന്നെ നിരവധി തവണ സിക്‌സുകള്‍ പറത്തിയിട്ടുണ്ട്. പല തവണ ഇവരുടെ വിക്കറ്റ് വീഴ്ത്താനും എനിക്കായിട്ടുണ്ട്. എന്നാല്‍ പന്തെറിയുമ്പോള്‍ അവരുടെ പേരോ സ്ഥാനമോ ഞാന്‍ നോക്കാറില്ല. കാരണം അത് ചിന്തിച്ചാല്‍ സമ്മര്‍ദ്ദമുണ്ടാവും. അവര്‍ ബാറ്റ് ചെയ്യുമ്പോള്‍ ഞാന്‍ അതിനെ തടുക്കാനായി ശ്രമിക്കുന്നു. എന്റെ മനസാണ് കരുത്ത്. എപ്പോഴും ഞാന്‍ അതിനെ ആശ്രയിച്ചാണ് കളിക്കുന്നത്' ചഹാല്‍ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ക്ലാസനും പുരാനും എല്ലാവര്‍ക്കും ഭീഷണി

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പമാണ് ഹെന്റിച്ച് ക്ലാസന്‍. ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ അടിച്ചുതകര്‍ക്കാന്‍ കെല്‍പ്പുള്ളവനാണ്. പേസര്‍മാരെ മാത്രമല്ല സ്പിന്നര്‍മാര്‍ക്കെതിരേയും മികച്ച സ്‌ട്രൈക്ക് റേറ്റില്‍ കളിക്കാന്‍ ക്ലാസന് സാധിക്കും. തന്റെ ഉയര്‍ന്ന ഫിറ്റ്‌നസിനെ നന്നായി ഉപയോഗിക്കുന്ന ക്ലാസന്‍ ഇത്തവണയും എല്ലാ ബൗളര്‍മാര്‍ക്കും വലിയ ഭീഷണിയാണ്. മധ്യ ഓവറുകളിലും ഡെത്തോവറുകളിലും തല്ലിത്തകര്‍ക്കാന്‍ ക്ലാസനാവും.

പുരാന്‍ വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പമാണ് പുരാനുള്ളത്. നേരിടുന്ന ആദ്യ പന്ത് മുതല്‍ തല്ലിത്തകര്‍ത്ത് കളിക്കാന്‍ പുരാനും ശേഷിയുണ്ട്. ഫോമിലേക്കെത്തിയാല്‍ അടിയുടെ പൊടിപൂരം തീര്‍ക്കാന്‍ പുരാന് ശേഷിയുണ്ട്. അതുകൊണ്ടുതന്നെ എല്ലാ ബൗളര്‍മാര്‍ക്കും ഇവര്‍ക്കെതിരേ പന്തെറിയാന്‍ ഭയമാണെന്ന് തന്നെ പറയാം. ഈ രണ്ട് താരങ്ങളുടേയും വിക്കറ്റ് എല്ലാ ബൗളര്‍മാരുടേയും സ്വപ്‌നമാണെന്ന് തന്നെ പറയാം.

ചഹാലിന് ഈ സീസണ്‍ നിര്‍ണ്ണായകം

രാജസ്ഥാന്‍ റോയല്‍സ് വിട്ട് പഞ്ചാബ് കിങ്‌സിലേക്കെത്തിയ യുസ് വേന്ദ്ര ചഹാലിന് വരുന്ന സീസണിലെ ഐപിഎല്‍ വളരെ നിര്‍ണ്ണായകമാണ്. ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്തുള്ള താരമാണ് ചഹാല്‍. ഇനിയൊരു തിരിച്ചുവരവും എളുപ്പമല്ല. എന്നാല്‍ ഇന്ത്യക്കായി വീണ്ടും കളിച്ച് വിരമിക്കാന്‍ ചഹാല്‍ ആഗ്രഹിക്കുന്നു. ഇത് നടക്കണമെങ്കില്‍ വരുന്ന സീസണില്‍ ചഹാല്‍ അതി ഗംഭീര പ്രകടനം തന്നെ കാഴ്ചവെക്കേണ്ടതായുണ്ട്.

Story first published: Sunday, March 16, 2025, 17:10 [IST]
Other articles published on Mar 16, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+