Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഇനിയെന്തിന് സഞ്ജു? ടി20യിലും രാഹുലിനെ ഇറക്കൂ!! ആവശ്യവുമായി പീറ്റേഴ്‌സന്‍

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണ് ടീമിന്റെ ബാറ്റിങ് കോച്ചും ഇംഗ്ലണ്ട് മുന്‍ സൂപ്പര്‍ താരവുമായ കെവിന്‍ പീറ്റേഴ്‌സന്‍. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരൂവുമായി കഴിഞ്ഞ ദിവസം രാത്രി നടന്ന പോരാട്ടത്തില്‍ തോറ്റെങ്കിലും ഡിസിയുടെ ടോപ്‌സ്‌കോററായത് രാഹുലാണ്. 41 റണ്‍സാണ് അദ്ദേഹം നേടിയത്.

ഡിസിക്കു വേണ്ടി ഈ സീസണില്‍ ഏറ്റവുമധികം റണ്‍സ് സ്‌കോര്‍ ചെയ്തു കഴിഞ്ഞ രാഹുലിനെ ഇന്ത്യന്‍ ടി20 ടീമിലേക്കു തിരികെ വിളിക്കണമെനും ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പറാക്കണമെന്നും ആവശ്യപ്പെടുകയാണ് പീറ്റേഴ്‌സന്‍. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് വിട്ട് കഴിഞ്ഞ മെഗാലേലത്തില്‍ ഡിസിയിലെത്തിയതു മുതല്‍ അവരുടെ ബാറ്റിങിലെ നെടുംതൂണായി രാഹുല്‍ മാറിക്കഴിഞ്ഞു.

KL RAHUL

ഇന്ത്യന്‍ ടീമിലെടുക്കൂ

ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി ഈ സീസണില്‍ കെഎല്‍ രാഹുലിന്റെ ബാറ്റിങ് പ്രകടനം ഗംഭീരമാണെന്നും ഇന്ത്യന്‍ ടി20 ടീമിലേക്കു അദ്ദേഹത്തെ തിരികെ വിളിക്കാനുള്ള സമയമായെന്നുമാണ് കെവിന്‍ പീറ്റേഴ്‌സന്റെ അഭിപ്രായം. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള മല്‍സരം കഴിഞ്ഞ് പോസ്റ്റ് മാച്ച് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെഎല്‍ രാഹുല്‍ ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്ന ഫോം പരിഗണിക്കുമ്പോള്‍ ഇന്ത്യന്‍ ടീമിലെ ഫസ്റ്റ് ചോയ്‌സ് വിക്കറ്റ് കീപ്പര്‍ അദ്ദേഹമായിരിക്കും. ടീമിനു വേണ്ടി നാലാം നമ്പറില്‍ അദ്ദേഹം ബാറ്റ് ചെയ്യുകയും വേണമെന്നും പീറ്റേഴ്‌സന്‍ പറയുന്നു. നേരത്തേ അമിത പ്രതിരോധത്തിലൂന്നിയുള്ള ബാറ്റിങ് ശൈലിയെ തുടര്‍ന്ന് ഇന്ത്യന്‍ ടി20 ടീമില്‍ സ്ഥാനം നഷ്ടനായ താരമാണ് രാഹുല്‍.

പക്ഷെ ഇത്തവണ പുതിയൊരു രാഹുലിനെയാണ് ഡിസിയുടെ കുപ്പായത്തില്‍ കാണുന്നത്. ആധുനിക ടി20 ക്രിക്കറ്റ് ആവശ്യപ്പെടുന്ന തരത്തിലുള്ള അഗ്രസീവായ, അതോടൊപ്പം പഴുതടച്ച പ്രതിരോധവുമുള്ള ബാറ്റിങാണ് അദ്ദേഹം കാഴ്ചവയ്ക്കുന്നത്.

ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ രാഹുല്‍ ഇപ്പോള്‍ ആറാംസ്ഥാനത്തുണ്ട്. എട്ടു മല്‍സരങ്ങളില്‍ നിന്നും 60.66 ശരാശരിയില്‍ 146.18 സ്‌ട്രൈക്ക് റേറ്റില്‍ 364 റണ്‍സാണ് അദ്ദേഹം അടിച്ചെടുത്തത്. മൂന്നു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടുന്നു. ഡിസിക്കു വേണ്ടി ഓപ്പണിങ് മുതല്‍ വ്യത്യസ്ത പൊസിഷനുകളില്‍ രാഹുല്‍ ബാറ്റ് ചെയ്തു കഴിഞ്ഞു. ടീം ഏല്‍പ്പിക്കുന്ന ഏതു റോളും അദ്ദേഹത്തിനു ഭംഗിയായി നിര്‍വഹിക്കാന്‍ സാധിക്കുന്നുവെന്നതാണ് എടുത്തു പറയേണ്ട കാര്യം.

രാഹുലിന്റെ മാറ്റം

ഈ സീസണിലെ ഐപിഎല്ലില്‍ കെഎല്‍ രാഹുല്‍ തന്റെ ബാറ്റിങ് ശൈലിയില്‍ വരുത്തിയ മാറ്റം ഗംഭീരമാണെന്നാണ് കെവിന്‍ പീറ്റേഴ്‌സന്‍ ചൂണ്ടിക്കാണിക്കുന്നത്. ദുബായില്‍ നടന്ന കഴിഞ്ഞ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ കെഎല്‍ രാഹുല്‍ എത്ര മികച്ച രീതിയിലാണ് ഫിനിഷിങ് റോള്‍ നിര്‍വഹിച്ചതെന്നു നമ്മള്‍ കണ്ടിട്ടുള്ളതാണ്.

KL RAHUL

ടെസ്റ്റ് ബുക്ക് ശൈലിയിലുള്ള പ്രതിരോധത്തില്‍ നിന്നും ആധുനിക ടി20 ക്രിക്കറ്റ് ആവശ്യപ്പെടുന്ന ബാറ്റിങ് ശൈലിയിലേക്കുള്ള അദ്ദേഹത്തിന്റെ മാറ്റം ശ്രദ്ധേയമാണ്. ഇതിന്റെ ക്രെഡിറ്റ് രാഹുലിനു തന്നെയാണ് നല്‍കേണ്ടത്. അദ്ദേഹം ബാറ്റ് ചെയ്യുന്ന രീതിയും പരിശീലനവും ഗെയിമിനെ കുറിച്ച് സംസാരിക്കുന്നതുമെല്ലാം വളരെ പോസിറ്റീവായിട്ടാണെന്നും പീറ്റേഴ്‌സന്‍ വ്യക്തമാക്കി.

ഡിസിക്കൊപ്പമുള്ള ഈ സീസണിലെ ആദ്യ മല്‍സരം നഷ്ടമായെങ്കിലും തുടര്‍ന്നുള്ള കളികളില്‍ 15, 77, 93*, 15, 38, 28, 57*, 41 എന്നിങ്ങനെയാണ് രാഹുലിന്റെ സ്‌കോറുകള്‍. ഇത്തവണ പോയിന്റ് പട്ടികയില്‍ ഡിസി ആദ്യ നാലില്‍ നില്‍കക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നും ഇതാണ്.

Story first published: Monday, April 28, 2025, 12:28 [IST]
Other articles published on Apr 28, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+