For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ടീം ഇന്ത്യയില്‍ ഇനി രാഹുല്‍ മതി, സഞ്ജു വാട്ടര്‍ബോയ്!! സെഞ്ച്വറി വീരനെ വാഴ്ത്തി ഫാന്‍സ്

ഡല്‍ഹി: ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ കിടിലന്‍ സെഞ്ച്വറിയെ കസറിയ കെഎല്‍ രാഹുലിനെ ഇന്ത്യന്‍ ടി20 ടീമിലേക്കു തിരികെ വിൡക്കൂയെന്നു ആവശ്യപ്പെട്ടിരിക്കുകയാണ് ആരാധകര്‍. ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടി ഓപ്പണറായി ഇറങ്ങിയ അദ്ദേഹം അപരാജിത സെഞ്ച്വറിയോടെ ടീമിന്റെ അമരക്കാരനായി മാറുകയായിരുന്നു.

പുറത്താവാതെ 112 റണ്‍സാണ് രാഹുല്‍ അടിടിച്ചെടുത്തത്. വെറും 65 ബോളുകളിലാണിത്. 14 ഫോറുകളും നാലു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഡിസി കുപ്പായത്തില്‍ കന്നി സെഞ്ച്വറി കൂടിയാണ് രാഹുല്‍ കണ്ടെത്തിയത്. ഇത്രയും മികച്ച ഫോമില്‍ അദ്ദേഹം കളിക്കവെ ഇന്ത്യന്‍ ടീമില്‍ നിന്നും എങ്ങനെ തഴയുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ചോദ്യം.

KL RAHUL

രാഹുല്‍ റീലോഡഡ്

ടി20 ക്രിക്കറ്റിനു അനുയോജ്യനായ ബാറ്ററല്ലെന്നൂ ചൂണ്ടിക്കാട്ടിയാണ് കെഎല്‍ രാഹുലിനെ ഇന്ത്യന്‍ ടി20 ടീമില്‍ നിന്നും നിര്‍ത്തിയത്. ഈ ഫോര്‍മാറ്റ് ആവശ്യപ്പെടുന്ന സ്‌ട്രൈക്ക് റേറ്റ് ഇല്ലെന്ന കാരണത്താലാണ് രാഹുലിനെ സെലക്ടര്‍മാര്‍ പൂര്‍ണായി അവഗണിച്ചു കൊണ്ടിരുന്നത്. എന്നാല്‍ തനിക്കു ഇപ്പോഴും ടി20യും വഴങ്ങുമെന്നു ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ കുപ്പായത്തില്‍ അദ്ദേഹം തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ രാഹുല്‍ ഇപ്പോള്‍ ഏഴാം സ്ഥാനത്തേക്കു കയറിയിരിക്കുകയാണ്. 11 മല്‍സരങ്ങൡ നിന്നും 61.62 എന്ന ഗംഭീര ശരാശരിയില്‍ 148.04 സ്‌ട്രൈക്ക് റേറ്റില്‍ അദ്ദേഹം 493 റണ്‍സ് അടിച്ചെത്തു കഴിഞ്ഞു. ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.

ഗുജറാത്ത് ടൈറ്റന്‍സുമായുള്ള പോരാട്ടത്തില്‍ 60 ബോളില്‍ നിന്നാണ് ഗില്‍ തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 98ല്‍ നില്‍ക്കവെ പ്രസിദ്ധ് കൃഷ്ണയ്‌ക്കെതിരേ ഫോറടിച്ചാണ് രാഹുല്‍ മൂന്നക്കം തികച്ചത്. ടൂര്‍ണമെന്റില്‍ അദ്ദേഹത്തിന്റെ അഞ്ചാമത്തെ സെഞ്ച്വറി നേട്ടം കൂടിയാണിത്. വമ്പന്‍ റെക്കോര്‍ഡിനും രാഹുല്‍ അവകാശിയായി മാറിയിരുന്നു. മൂന്നു വ്യത്യസ്ത ടീമുകള്‍ക്കായി സെഞ്ച്വറിയടിച്ച ആദ്യ താരമെന്ന അപൂര്‍വ്വനേട്ടമാണ് അദ്ദേഹത്തെ തേടിയെത്തിയത്.

രാഹുലിനെ ടീമിലെടുക്കൂ

കെഎല്‍ രാഹുലിനെ ഇന്ത്യന്‍ ടി20 ടീമില്‍ നിന്നും ഇനിയും മാറ്റി നിര്‍ത്തരുത്. തീര്‍ച്ചയായും അദ്ദേഹത്തെ ടീമിലേക്കു തിരിച്ചു വിളിച്ചേ തീരൂ, ടി20യില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു ഏറ്റവും ബെസ്റ്റ് ഇപ്പോള്‍ രാഹുലാണെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

KL RAHUL

ഓപ്പണിങ് മുതല്‍ മധ്യനിരയില്‍ വരെ ഏതു പൊസിഷനിലും ബാറ്റ് ചെയ്യാന്‍ സാധിക്കുമെന്നു കെഎല്‍ രാഹുല്‍ തെളിയിച്ചു കഴിഞ്ഞു. അടുത്ത വര്‍ഷത്തെ ഐസിസി ടി20 ലോകകപ്പില്‍ അദ്ദേഹം തീര്‍ച്ചയായും ടീമില്‍ വേണം. ബാക്കപ്പായി സഞ്ജു സാംസണിനെയും ഉള്‍പ്പെടുത്താം. ഇന്ത്യന്‍ കോച്ച് ഗൗതം ഗംഭീര്‍ ഇടപെടണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്നു ഫോര്‍മാറ്റിലും ഇന്ത്യക്കു വേണ്ടി കളിക്കാന്‍ സാധിക്കുന്ന ബാറ്ററാണ് കെഎല്‍ രാഹുല്‍. ടി20 വഴങ്ങില്ലെന്നു ചൂണ്ടിക്കാട്ടി അദ്ദേഹത്തെ ഇനിയും മാറ്റി നിര്‍ത്തരുത്. വരാനിരിക്കുന്ന ഏഷ്യാ കപ്പിലും അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിലുമെല്ലാം രാഹുലിനെ ഇന്ത്യ തീര്‍ച്ചയായും കളിപ്പിക്കണമെന്നും ആരാധകര്‍ പറയുന്നു.

അതേസമയം, 2022ല്‍ അഡ്‌ലെയ്ഡ് ഓവലില്‍ ഇംഗ്ലണ്ടിനെതിരേയാണ് രാഹുല്‍ അവസാനമായി ഇന്ത്യക്കു വേണ്ടി ടി20യില്‍ കളിച്ചത്. അതിനു ശേഷം ഒരിക്കല്‍പ്പോലും അദ്ദേഹം ടീമിന്റെ ഭാഗമായിട്ടില്ല. 2016ല്‍ ടി20യില്‍ ഇന്ത്യക്കായി അരങ്ങേറിയ രാഹുല്‍ 72 മല്‍സരങ്ങളിലാണ് കൡച്ചത്. 37.75 ശരാശരിയില്‍ 139.13 സ്‌ട്രൈക്ക്‌റേറ്റില്‍ 2265 റണ്‍സും സ്‌കോര്‍ ചെയ്തു. രണ്ടു സെഞ്ച്വറികളും 22 ഫിഫ്റ്റികളും ഇതിലുള്‍പ്പെടം.

Story first published: Sunday, May 18, 2025, 23:35 [IST]
Other articles published on May 18, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+