Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: സച്ചിനും രോഹിത്തുമല്ല എന്റെ ഹീറോ, അതു വിന്‍ഡീസ് താരം!! വൈഭവ് പറയുന്നു

ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത സൂപ്പര്‍ താരമായി മാറിയേക്കുമെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന വണ്ടര്‍ ബോയിയാണ് 13 കാരനായ വൈഭവ് സൂര്യവന്‍ഷി. ജൂനിയര്‍ ടീമിനൊപ്പം ഇതിനകം ചില ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിക്കളിഞ്ഞ ഇടംകൈയന്‍ ബാറ്റര്‍ ഇനി ഐപിഎല്ലിലും ഒരുകൈ നോക്കാനൊരുങ്ങുകയാണ്. അടുത്തയാഴ്ച ആരംഭിക്കാനിരിക്കുന്ന 18ാം സീസണില്‍ സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിലൂടെയാണ് വൈഭവിന്റെ അരങ്ങേറ്റം.

മെഗാ ലേലത്തില്‍ റോയല്‍സിന്റെ കോളെത്തിയതോടെ ഐപിഎല്‍ കരാര്‍ ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ഓള്‍ടൈം റെക്കോര്‍ഡും ഈ കൗമാരക്കാരനെ തേടിയെത്തി. 1.10 കോടി രൂപയാണ് വൈഭവിനായി റോയല്‍സിനു മുടക്കേണ്ടി വന്നത്. ആക്രമിച്ചു കളിക്കാന്‍ ഇഷ്ടപ്പെടുന്നയാളാണ് വൈഭവ്. പക്ഷെ ക്രിക്കറ്റില്‍ ഈ മിടുക്കന്റെ ആരാധനാപാത്രം ഒരു ഇന്ത്യന്‍ താരമല്ലെന്നതാണ് കൗതുകരം. ഇതേക്കുറിച്ചറിയാം.

BRIAN LARA

വൈഭവിന്റെ ആരാധനാപാത്രം

ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറിനെയോ, ആധുനിക ക്രിക്കറ്റിലെ ഐക്കണുകളായ രോഹിത് ശര്‍മയെയോ, വിരാട് കോലിയെയോ അല്ല താന്‍ മാതൃകയാക്കുന്നതെന്നാണ് വൈഭവ് സൂര്യവന്‍ഷി തുറന്നു പറഞ്ഞത്.

വെസ്റ്റ് ഇന്‍ഡീസ് മുന്‍ ഇതിഹാസമായ ബ്രയാന്‍ ലാറയാണ് എന്റെ ആരാധനാ പാത്രം. ഞാന്‍ അദ്ദേഹത്തെപ്പോലെ കളിക്കാനാണ് ശ്രമിക്കാറുള്ളത്. ബാറ്റിങില്‍ ബാക്കിയുള്ളതെല്ലാം എന്റെ സ്വാഭാവികമായ രീതിയില്‍ നിലനിര്‍ത്താനും ശ്രമിക്കുന്നു. എനിക്കു എന്തൊക്കെ കഴിവുകളാണോ ലഭിച്ചിട്ടുള്ളത് അവയില്‍ ഞാന്‍ കൂടുതല്‍ വര്‍ക്ക് ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നമാണ് വൈഭവ് വ്യക്തമാക്കിയത്.

ലേലത്തില്‍ വന്‍ ഡിമാന്റ്

കഴിഞ്ഞ ഐപിഎല്‍ മെഗാ ലേലത്തില്‍ വൈഭവ് സൂര്യവന്‍ഷി 13ാം വയസ്സില്‍ പേര് രജിസ്റ്റര്‍ ചെയ്തുവെന്നതു തന്നെ വലിയ വാര്‍ത്തയായിരുന്നു. പക്ഷെ ഇത്രയും പ്രായം കുറഞ്ഞ, വെറും കുട്ടിയായ താരത്തെ ലേലത്തില്‍ ആരെങ്കിലും വാങ്ങുമോയെന്നും സംശയമായിരുന്നു. എന്നാല്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചുകൊണ്ട് ലേലത്തില്‍ വൈഭവിനു വലിയ ഡിമാന്റാണുണ്ടായത്.

രാജസ്ഥാന്‍ റോയല്‍സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റിലെ ഈ അദ്ഭുത ബാലനു വേണ്ടി പ്രധാനമായും പിടിവലി നടന്നത്. ഒടുവില്‍ റോയല്‍സിന്റൈ 1.1 കോടിയെന്ന ഓഫര്‍ വിജയം കാണുകയും ചെയ്തു. 2011 മാര്‍ച്ച് 27ന് ബിഹാറിലാണ് വൈഭവ് ജനിച്ചത്. കഴിഞ്ഞ വര്‍ഷമാണ് 12ാം വയസ്സില്‍ ബിഹാറിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ താരം അരങ്ങേറിയത്.

VAIBHAV SURYAVANSHI

photocredit- vaibhav suryavanshi

അതിനു ശേഷം ഓസ്‌ട്രേലിയന്‍ ജൂനിയര്‍ ടീമുമായി ഇന്ത്യന്‍ അണ്ടര്‍ 19 ടീം ടെസ്റ്റില്‍ കളിച്ചപ്പോള്‍ ടീമില്‍ വൈഭവുമുണ്ടായിരുന്നു. ഈ കളിയിലെ പ്രകടനമാണ് യഥാര്‍ഥത്തില്‍ വൈഭവിനെ ലോകശ്രദ്ധയാകര്‍ഷിച്ചത്. ചെന്നൈയില്‍ നടന്ന ടെസ്റ്റില്‍ ഓസ്‌ട്രേലിയന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചുപറത്തിയ താരം വെറും 58 ബോളില്‍ സെഞ്ച്വറി കുറിക്കുകയും ചെയ്തു. ഈ പ്രകടനം തന്നെയാണ് ഇപ്പോള്‍ ഐപിഎല്ലിലും വൈഭവിനെ എത്തിച്ചിരിക്കുന്നത്.

അഞ്ചു ഫസ്റ്റ് ക്ലാസ് മല്‍സരങ്ങളിലാണ് വൈഭവ് ഇതിനകം കളിച്ചത്. ഇവയില്‍ നിന്നും 100 റണ്‍സെടുത്തുകയും ചെയ്തു. ഉയര്‍ന്ന സ്‌കോര്‍ 41 റണ്‍സുമാണ്. ബിഹാറിനായി സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിലും താരം ഇതിനകം കളിച്ചു കഴിഞ്ഞു.

അതേസമയം, വൈഭവിനെക്കുറിച്ച് വലിയ മതിപ്പാണ് രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണിനുള്ളത്. റോയല്‍സ് ടീമിനു വേണ്ടി സംഭാവന ചെയ്യാന്‍ വൈഭവ് തയ്യാറായിക്കഴിഞ്ഞുവെന്നാണ് തനിക്കു തോന്നുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. നല്ല ആത്മവിശ്വാസത്തിലാണ് വൈഭവ് കാണപ്പെടുന്നതെന്നും റോയല്‍സ് അക്കാദമിയില്‍ വച്ച് ഗ്രൗണ്ടിനു പുറത്തേക്കെല്ലാം അവന്‍ സിക്‌സറുകള്‍ പായിക്കുന്നതായും സഞ്ജു ചൂണ്ടിക്കാട്ടിയിരുന്നു.

Story first published: Saturday, March 15, 2025, 13:03 [IST]
Other articles published on Mar 15, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+