Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: എന്തിന് രോഹിത്തിന് ഇത്ര കൈയടി? ജയിപ്പിച്ചത് ഹാര്‍ദിക് തന്നെ!! തുറന്നടിച്ച് മഞ്ജരേക്കര്‍

ഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള ത്രില്ലറില്‍ മുംബൈ ഇന്ത്യന്‍സ് ജയിച്ചുകയറിയപ്പോള്‍ ഏറ്റവുമധികം കൈയടി ലഭിക്കുന്നത് ഓപ്പണറും മുന്‍ ക്യാപ്റ്റനുമായ രോഹിത് ശര്‍മയ്ക്കാണ്. അദ്ദേഹത്തിന്റെ ചില നിര്‍ണായക ഉപദേശങ്ങളാണ് കളി മാറ്റിയതെന്നും ക്രിക്കറ്റ് വിദഗ്ധരും ആരാധകരുമെല്ലാം ചൂണ്ടിക്കാണിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഈ അഭിപ്രായത്തോടു ഇന്ത്യയുടെ മുന്‍ താരം സഞ്ജയ് മഞ്ജരേക്കര്‍ക്കു യോജിപ്പില്ല. രോഹിത്തല്ല, മറിച്ച് മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കു തന്നെയാണ് വിജയത്തിന്റെ ക്രെഡിറ്റെന്നാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ഇതിന്റെ കാരണത്തെക്കുറിച്ച് സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ മഞ്ജരേക്കര്‍ വിശദീകരിക്കുകയും ചെയ്തു.

ROHIT SHARMA

എന്തുകൊണ്ടു രോഹിത്തിന് പ്രശംസ?

ഡല്‍ഹിയില്‍ നടന്ന ആവേശോജ്വലമായ പോരാട്ടത്തില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 12 റണ്‍സിനാണ് മുംബൈ ഇന്ത്യന്‍സ് മുട്ടുകുത്തിച്ചത്. കരുണ്‍ നായരുടെ സ്‌ഫോടനാത്മക ഇന്നിങ്‌സിലേറി ഒരു സമയത്തു ഡിസി അനായാസം കളി ജയിക്കുമെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ ശക്തമായി തിരിച്ചുവന്ന മുംബൈ തുടരെ വിക്കറ്റുകള്‍ പിഴുത് കളി വരുതിയിലാക്കുകയായിരുന്നു.

ഡിസിയുടെ ഇന്നിങ്‌സിനിടെ രോഹിത് ശര്‍മയെ പിന്‍വലിച്ച് വെറ്ററന്‍ സ്പിന്നര്‍ കരണ്‍ ശര്‍മയെ ഇംപാക്ട് പ്ലെയറായു മുംബൈ കൊണ്ടു വന്നിരുന്നു. കളി മാറ്റിയതും അദ്ദേഹമാണ്. ഡഗൗട്ടില്‍ നിന്നും രോഹിത് നല്‍കിയ ഒരു നിര്‍ദേശമാണി കളിയിലെ മാസ്റ്റര്‍ സ്‌ട്രോക്കായി മാറിയത്.

13ാം ഓവറിനു ശേഷം മുംബൈ കോച്ച് മഹേല ജയവര്‍ധനെയുമായും ബൗളിങ് കോച്ച് പരസ് മാംബ്രെയുമായും രോഹിത് ഏറെ നേരം ഗ്രൗണ്ടില്‍ വച്ച് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. അതിനു ഷേഷം മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയോടു രണ്ടാമത്തെ ന്യൂബോള്‍ എടുക്കാനും ലെഗ് സ്പിന്നറെ ബൗളിങില്‍ കൊണ്ടുവരാനും ആവശ്യപ്പെടുകയായിരുന്നു. കളിയിലെ ടേണിങ് പോയിന്റും ഇതായിരുന്നു.

തുടര്‍ന്നു ലെഗ് സ്പിന്നറായ കരണിനെ ബൗളിങില്‍ ഹാര്‍ദിക് കൊണ്ടു വരികയും ട്രിസ്റ്റണ്‍ സ്റ്റബ്‌സും കെഎല്‍ രാഹുലും പിന്നാലെ പുറത്താവുകുമായിരുന്നു. ഓവറിലെ മൂന്നാമത്തെ ബോളില്‍ തന്നെയാണ് സ്റ്റബ്‌സ് മടങ്ങിയത്. അടുത്ത ഓവറില്‍ രാഹുലിനെയും കരണ്‍ പുറത്താക്കി. 13ാം ഓവര്‍ വരെ 11 റണ്‍റേറ്റില്‍ പോയ്‌ക്കൊണ്ടിരുന്ന ഡിസി പിന്നീട് പതറുകയും റണ്‍റേറ്റ് ഉയര്‍ന്നതോടെ വിക്കറ്റുകളും വീണു കൊണ്ടിരിക്കുകയും ചെയ്തു. ഒടുവില്‍ 193ന് ഓള്‍ഔട്ടാവുകയുമായിരുന്നു.

ക്രെഡിറ്റ് ഹാര്‍ദിക്കിന്

ഡല്‍ഹി ക്യാപ്പിറ്റല്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മല്‍സരശേഷം സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ഷോയില്‍ രോഹിത് ശര്‍മയെ മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് ബാംഗര്‍ വാനോളം പുകഴ്ത്തിയിരുന്നു. എന്നാല്‍ ഇതേ ഷോയില്‍ പങ്കെടുത്ത സഞ്ജയ് മഞ്ജരേക്കര്‍ ഇതു അംഗീകരിക്കാന്‍ തയ്യാറായില്ല. ഹാര്‍ദിക് പാണ്ഡ്യ തന്നെയാണ് വിജയത്തിന്റെ ക്രെഡിറ്റ് അര്‍ഹിക്കുന്നതെന്നു അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തു.

HARDIK PANDYA

ഒരുപാട് ആളുകള്‍ മുംബൈയുടെ വിജയത്തിന്റെ ക്രെഡിറ്റ് രോഹിത് ശര്‍മയ്ക്കു നല്‍കുന്നത് കാണാന്‍ സാധിച്ചു. പക്ഷെ ടീമിനെ സംബന്ധിച്ച് അവസാനത്തെ കോള്‍ എടുക്കേണ്ടയാള്‍ രോഹിത്തിന്റെ വാക്കുകള്‍ കേട്ടുവെന്നതാണ് വലിയ കാര്യം.

പക്ഷെ എന്നിട്ടു നമ്മള്‍ ഹാര്‍ദിക്കിനു പകരം രോഹിത്തിനു ക്രെഡിറ്റ് നല്‍കുകയാണെങ്കില്‍ അതു തെറ്റാണ്. നിര്‍ദേശങ്ങള്‍ ആര്‍ക്കും നല്‍കാം. പക്ഷെ ഒരു നിര്‍ദേശം തെറ്റായി മാറിയാല്‍ ആളുകള്‍ അതിനു ഹാര്‍ദിക്കിനെ കുറ്റപ്പെടുത്തുകയും ചെയ്യും.

പുറത്തിരുന്ന് നിര്‍ദേശങ്ങള്‍ നല്‍കുകയെന്നതു എളുപ്പമാണ്. മുംബൈയുടെ വിജയത്തിന്റെ ക്രെഡിറ്റ് ഹാര്‍ദിക്കിനു തന്നെയാണ് കിട്ടേണ്ടത്. കാരണം മല്‍സരശേഷം ഡഗൗട്ടില്‍ ഹാര്‍ദിക് ഇരിക്കുന്നത് കണ്ടപ്പോള്‍ ഈ കളിയിലെ ജയം അദ്ദേഹത്തിനു എത്ര മാത്രം പ്രധാനമായിരുന്നുവെന്നു മനസ്സിലാക്കാന്‍ സാധിക്കും.

ഹാര്‍ദിക്കിനെ സംബന്ധിച്ച് ക്യാപ്റ്റനെന്ന നിലയിലുള്ള യാത്ര വളരെ കടുപ്പമാണ്. അതുകൊണ്ടു തന്നെ മുംബൈയുടെ ജയത്തിനു സോഷ്യല്‍ മീഡിയ രോഹിത്തിനു ക്രെഡിറ്റ് നല്‍കുന്നുണ്ടെങ്കില്‍ അതു തെറ്റാണ്. ഹാര്‍ദിക്കാണ് ക്യാപ്്റ്റന്‍. ആരൊക്കെ നിര്‍ദേശങ്ങള്‍ നല്‍കിയാലും അന്തിമ കോള്‍ അദ്ദേഹത്തിന്റേതാണെന്നും മഞ്ജരേക്കര്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Monday, April 14, 2025, 16:07 [IST]
Other articles published on Apr 14, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+