For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ബട്‌ലര്‍ ടീം വിട്ടതില്‍ നിരാശ, എന്നെ മികച്ച ക്യാപ്റ്റനാക്കാന്‍ സഹായിച്ചു; സഞ്ജു പറയുന്നു

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ കരുത്തരുടെ നിരയാണ് രാജസ്ഥാന്‍ റോയല്‍സ്. പ്രഥമ സീസണിലെ ചാമ്പ്യന്മാരായ രാജസ്ഥാന് പിന്നീടൊരു സീസണിലും കപ്പിലേക്കെത്താനായിട്ടില്ല. സഞ്ജു സാംസണ്‍ നായകസ്ഥാനത്തേക്കെത്തിയതോടെ രാജസ്ഥാന്റെ ആരാധക പിന്തുണ വളരെയധികം ഉയര്‍ന്നിട്ടുണ്ട്. വരുന്ന സീസണില്‍ വലിയ മാറ്റങ്ങളോടെയാണ് രാജസ്ഥാന്‍ ഇറങ്ങുന്നത്. ടീമിന്റെ നെടുന്തൂണുകളായിരുന്ന ചില താരങ്ങള്‍ ടീം വിട്ടിരിക്കുകയാണ്.

അതിലൊരാളാണ് ജോസ് ബട്‌ലര്‍. ഒരു സീസണില്‍ നാല് സെഞ്ച്വറി ഉള്‍പ്പെടെ രാജസ്ഥാനൊപ്പം റെക്കോഡ് പ്രകടനം നടത്തിയ കളിക്കാരനാണ് ഇംഗ്ലണ്ടിന്റെ ജോസ് ബട്‌ലര്‍. തല്ലിത്തകര്‍ത്ത് കളിക്കുന്ന താരം ടീമിനാകെ വലിയ ആത്മവിശ്വാസം നല്‍കിയവരിലൊരാളാണ്. എന്നാല്‍ മെഗാ ലേലത്തിന് മുമ്പായി രാജസ്ഥാന്‍ ബട്‌ലറെ ഒഴിവാക്കുകയായിരുന്നു. ഇപ്പോഴിതാ ബട്‌ലറുമായുള്ള അടുത്ത സൗഹൃദത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സഞ്ജു സാംസണ്‍.

എന്നെ മികച്ച ക്യാപ്റ്റനാക്കാന്‍ സഹായിച്ചു

രാജസ്ഥാന്‍ ടീമിന്റെ വലിയ ധൈര്യമായിരുന്നു ജോസ് ബട്‌ലറെന്ന് പറയാം. പതിയെ തുടങ്ങി ആക്രമിച്ച് കളിക്കാനും തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാനുമെല്ലാം കഴിവുള്ള താരമായിരുന്നു ബട്‌ലര്‍. ഓപ്പണിങ്ങില്‍ തകര്‍പ്പന്‍ റെക്കോഡുള്ള താരത്തെ രാജസ്ഥാന്‍ ഒഴിവാക്കിയത് തന്നെ അപ്രതീക്ഷിത തീരുമാനമായിരുന്നു. സഞ്ജു സാംസണുമായും അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കാന്‍ ബട്‌ലര്‍ക്ക് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ ബട്‌ലറുടെ അഭാവം സഞ്ജുവിനും നിരാശയുണ്ടാക്കുന്ന കാര്യമാണ്.

'ഐപിഎല്‍ വളരെ ആഴത്തിലുള്ള സൗഹൃദം നല്‍കുന്ന ടൂര്‍ണമെന്റാണ്. ജോസ് ബട്‌ലര്‍ എന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ്. ഏഴ് വര്‍ഷത്തോളം ഞങ്ങള്‍ ഒരുമിച്ച് കളിച്ചു. ഈ സമയത്തിനുള്ളിലെ ഞങ്ങളുടെ ബാറ്റിങ് കൂട്ടുകെട്ടുകള്‍ കൂടുതല്‍ മികച്ച ബന്ധം സൃഷ്ടിക്കാന്‍ സഹായിച്ചു. എനിക്ക് മൂത്ത സഹോദരനെപ്പോലെയാണ് ബട്‌ലര്‍. എനിക്ക് സംശയമുള്ളപ്പോഴെല്ലാം ആദ്യം ചോദിക്കുന്നത് ബട്‌ലറോടാണ്. 2021ല്‍ ഞാന്‍ രാജസ്ഥാന്‍ നായകനാവുമ്പോള്‍ ബട്‌ലറായിരുന്നു വൈസ് ക്യാപ്റ്റന്‍. മികച്ച നായകനാവാന്‍ എനിക്ക് വേണ്ട ഉപദേശങ്ങളെല്ലാം നല്‍കിയത് ബട്‌ലറാണ്' സഞ്ജു പറഞ്ഞു.

sanju samson

ബട്‌ലറിന്റെ അഭാവം നിരാശയുണ്ടാക്കുന്നു

സഞ്ജു സാംസണിന് വലിയ ധൈര്യം നല്‍കിയ താരങ്ങളിലൊരാളാണ് ജോസ് ബട്‌ലര്‍. അതുകൊണ്ടുതന്നെ ബട്‌ലറിന്റെ അഭാവം സഞ്ജുവിന് വലിയ നിരാശയുണ്ടാക്കുമെന്നുറപ്പാണ്. ബട്‌ലറെപ്പോലൊരു സീനിയര്‍ താരത്തെ ടീമിലേക്കെത്തിക്കുകയെന്നത് ഒട്ടും എളുപ്പമല്ല. അതുകൊണ്ടുതന്നെ ബട്‌ലറിന്റെ അഭാവം രാജസ്ഥാനില്‍ നിഴലിച്ച് നില്‍ക്കുമെന്ന കാര്യം ഉറപ്പാണ്. 'ബട്‌ലറെ ടീം വിടാന്‍ അനുവദിച്ചത് എന്നെ സംബന്ധിച്ച് വലിയ നിരാശയുണ്ടാക്കുന്ന തീരുമാനമാണ്. ഇംഗ്ലണ്ട് പരമ്പരക്കിടെ ഞാന്‍ ബട്‌ലറെ കണ്ടപ്പോള്‍ കരാറിനെക്കുറിച്ച് സംസാരിച്ചിരുന്നു.

ഐപിഎല്ലിലെ നിയമ പ്രകാരം ഇത്തരമൊരു പൊളിച്ചെഴുത്ത് ടീമുകളില്‍ അത്യാവശ്യമാണ്. ഇത് വ്യക്തിപരമായ നേട്ടമായി മാറട്ടെ. നിങ്ങളുടെ രാജസ്ഥാനുമായുള്ള കരാര്‍ അവസാനിച്ചാലും വര്‍ഷങ്ങളായുള്ള ബന്ധം ഇതുപോലെ തുടരും. എപ്പോഴും നിങ്ങള്‍ ഈ കുടുംബത്തിന്റെ ഭാഗമായിരിക്കും. എന്നാണ് ഞാന്‍ ബട്‌ലറോട് പറഞ്ഞത്. ഇതില്‍ കൂടുതല്‍ എനിക്കെന്താണ് പറയാനാവുക' സാംസണ്‍ പറഞ്ഞു. ബട്‌ലര്‍ ടീം വിട്ടതോടെ തീരുമാനങ്ങള്‍ ചര്‍ച്ച ചെയ്‌തെടുക്കാന്‍ സാധിക്കുന്ന മികച്ചൊരു സീനിയര്‍ താരത്തെയാണ് നായകനായ സഞ്ജുവിന് നഷ്ടമായിരിക്കുന്നത്.

സഞ്ജു സാംസണ്‍ പരിക്കിന്റെ പിടിയില്‍

വലിയ മാറ്റങ്ങളോടെ ഇറങ്ങുന്ന രാജസ്ഥാന്‍ മുഖ്യ പരിശീലകനായി രാഹുല്‍ ദ്രാവിഡിനെ കൊണ്ടുവന്നിട്ടുണ്ട്. ഇത് രാജസ്ഥാന് വലിയ പ്രതീക്ഷ നല്‍കുന്ന കാര്യമാണ്. എന്നാല്‍ ഇതിനിടെ രാജസ്ഥാന് എട്ടിന്റെ പണിയായിരിക്കുകയാണ് സഞ്ജു സാംസണിന്റെ പരിക്ക്. കൈവിരലിന് പരിക്കേറ്റ സഞ്ജുവിന് എത്ര മത്സരങ്ങള്‍ നഷ്ടമാവുമെന്ന് പറയാനാവാത്ത അവസ്ഥയാണ്. കൈവിരലിന് പൊട്ടലേറ്റ സഞ്ജുവിന് ആദ്യത്തെ മൂന്ന് മത്സരങ്ങളെങ്കിലും നഷ്ടമാവാനാണ് സാധ്യത.

Story first published: Friday, March 14, 2025, 19:30 [IST]
Other articles published on Mar 14, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+