For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ആ മൂന്ന് പേര്‍ വേണം! പഞ്ചാബിലേക്കെത്തിയത് ആ ഉറപ്പില്‍; വെളിപ്പെടുത്തി പോണ്ടിങ്

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള പടയൊരുക്കങ്ങള്‍ ടീമുകള്‍ ആരംഭിച്ചിരിക്കുകയാണ്. എല്ലാ ടീമുകളും യുവതാരങ്ങളെ ഉള്‍പ്പെടുത്തിയുള്ള പരിശീലക ക്യാംപുകള്‍ ആരംഭിച്ചിട്ടുണ്ട്. മെഗാ ലേലത്തിന് മുമ്പ് നടക്കുന്ന ആദ്യ ഐപിഎല്ലായതിനാല്‍ വലിയ മുന്നൊരുക്കത്തിലാണ് ടീമുകളുള്ളത്. ഇത്തവണ വലിയ കിരീട പ്രതീക്ഷയോടെ ഇറങ്ങുന്ന ടീമുകളിലൊന്നാണ് പഞ്ചാബ് കിങ്സ്. അവസാന സീസണിലെ ടീമില്‍ നിന്ന് വലിയ പൊളിച്ചെഴുത്താണ് പഞ്ചാബ് വരുത്തിയിരിക്കുന്നത്.

അടിമുടി മാറ്റം വന്ന ടീമാണ് പഞ്ചാബെന്ന് പറഞ്ഞാലും അത് തെറ്റാകില്ല. ഇത്തവണ പഞ്ചാബിനെ കൂടുതല്‍ ശക്തമാക്കുന്നത് പരിശീലകന്‍ റിക്കി പോണ്ടിങ്ങിന്റെ സാന്നിധ്യമാണ്. ഡല്‍ഹി ക്യാപിറ്റല്‍സ് വിട്ട പോണ്ടിങ് അപ്രതീക്ഷിതമായി പഞ്ചാബിന്റെ പരിശീലകസ്ഥാനത്തേക്ക് എത്തുകയായിരുന്നു. നായകസ്ഥാനത്ത് ശ്രേയസ് അയ്യരുമുള്ളപ്പോള്‍ പഞ്ചാബിന് കിരീട പ്രതീക്ഷകള്‍ വാനോളമാണ്. ഇപ്പോഴിതാ പഞ്ചാബ് കിങ്സിലേക്കെത്താന്‍ താന്‍ മുന്നോട്ട് വെച്ച ആവശ്യങ്ങളെക്കുറിച്ച് പോണ്ടിങ് തുറന്ന് പറഞ്ഞിരിക്കുകയാണ്.

മൂന്ന് താരങ്ങളെ ടീമില്‍ വേണമെന്ന കാര്യം മാത്രമാണ് ആവശ്യപ്പെട്ടതെന്നാണ് ആവശ്യപ്പെട്ടതെന്നാണ് പോണ്ടിങ് പറയുന്നത്. ഇതില്‍ റിഷഭ് പന്ത് ഇല്ല എന്നതാണ് എടുത്തു പറയേണ്ടത്. പോണ്ടിങ് ആവശ്യപ്പെട്ട താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ശ്രേയസിനെ നായകനായി വേണം

പ്രധാനമായും താന്‍ ആവശ്യപ്പെട്ടത് ശ്രേയസ് അയ്യരെ ടീമില്‍ വേണമെന്നാണെന്നാണ് പോണ്ടിങ് വെളിപ്പെടുത്തിയത്. നായകസ്ഥാനത്ത് ശ്രേയസ് വേണമെന്ന ആവശ്യം ടീം മാനേജ്മെന്റ് അംഗീകരിക്കുകയായിരുന്നു. മെഗാ ലേലത്തില്‍ 26.75 കോടി എന്ന മോഹ വിലക്കാണ് ശ്രേയസിനെ പഞ്ചാബ് ടീമിലേക്ക് എത്തിച്ചത്. ഇപ്പോള്‍ നായകനായി പ്രഖ്യാപിക്കുകയും ചെയ്തു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ അവസാന സീസണില്‍ കപ്പിലേക്കെത്തിച്ച നായകനാണ് ശ്രേയസ് അയ്യര്‍.

shreyas iyer

എന്നാല്‍ കെകെആര്‍ താരത്തെ കൈവിട്ടതോടെ ശ്രേയസിനെ പഞ്ചാബ് നോട്ടമിടുകയായിരുന്നു. പോണ്ടിങ്ങിന് പിന്നാലെ റിഷഭ് പന്തും ഡല്‍ഹി വിട്ടതോടെ ഈ കൂട്ടുകെട്ട് പഞ്ചാബില്‍ ഒന്നിക്കുമെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ പോണ്ടിങ് റിഷഭിനെ ഒപ്പം കൂട്ടാന്‍ താല്‍പര്യം കാട്ടിയില്ലെന്ന് തന്നെ പറയാം. ശ്രേയസിന്റെ നായക മികവിലാണ് പോണ്ടിങ് കൂടുതല്‍ മികവ് കണ്ടത്. അതുകൊണ്ടാണ് ശ്രേയസ് അയ്യരെ പഞ്ചാബിലെത്തിക്കണമെന്ന ആവശ്യം പോണ്ടിങ് മുന്നോട്ട് വെച്ചത്.

അര്‍ഷ്ദീപും ചഹാലും വേണം

ഇത്തവണ മെഗാ ലേലത്തിന് മുമ്പ് പഞ്ചാബ് കിങ്സ് അര്‍ഷ്ദീപ് സിങ്ങിനെ വിട്ടുകളഞ്ഞത് എല്ലാവരേയും ഞെട്ടിച്ചിരുന്നു. സമീപകാലത്തായി ടി20യിലെ ഏറ്റവും വിശ്വസ്തനായ ഇടം കൈയന്‍ പേസറാണ് അര്‍ഷ്ദീപ് സിങ്. ന്യൂബോളില്‍ തുടര്‍ച്ചയായി വിക്കറ്റ് വീഴ്ത്താന്‍ കെല്‍പ്പുള്ള അര്‍ഷ്ദീപ് ഏത് ടീമിനും മുതല്‍ക്കൂട്ടാവുന്ന താരമാണ്. ഐപിഎല്ലിലും മികച്ച റെക്കോഡ് താരത്തിനുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് ഇന്ത്യ അര്‍ഷ്ദീപിനെ തഴഞ്ഞതെന്നാണ് ആരാധകര്‍ കരുതിയത്.

എന്നാല്‍ ലേലത്തിലൂടെ അര്‍ഷ്ദീപിനെ പഞ്ചാബ് തിരികെ എത്തിച്ചു. അര്‍ഷ്ദീപ് ടീമില്‍ വേണമെന്നത് പോണ്ടിങ്ങിന്റെ ആവശ്യമായിരുന്നുവെന്ന് പറയാം. യുസ്വേന്ദ്ര ചഹാലിനെയും ടീമില്‍ വേണമെന്ന് പോണ്ടിങ് ആവശ്യപ്പെട്ടിരുന്നു. സ്പിന്നര്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ടാണ് പഞ്ചാബിലേക്കെത്തിയത്. വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുകാട്ടുന്ന ചഹാല്‍ ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്താണ്. ഇപ്പോള്‍ പഞ്ചാബ് കിങ്സിന്റെ പരിശീലന ക്യാംപില്‍ ചഹാലുണ്ട്.

ഇത്തവണ പഞ്ചാബ് കപ്പടിക്കാന്‍ സാധ്യതകളേറെ

ടീം കരുത്ത് പരിശോധിക്കുമ്പോള്‍ ഇത്തവണ പഞ്ചാബ് കിങ്സ് കിരീടത്തിലേക്കെത്തിയാലും അത്ഭുതപ്പെടാനാവില്ല. നായകനെന്ന നിലയില്‍ ശ്രേയസ് അയ്യര്‍ മുന്നില്‍ നിന്ന് നയിക്കുന്നു. ജോഷ് ഇന്‍ഗ്ലിസ്, വിഷ്ണു വിനോദ്, നിഹാല്‍ വദേര, ശശാങ്ക് സിങ്, പ്രഭ്സിംറാന്‍സിങ് എന്നിവര്‍ ബാറ്റിങ് നിരയില്‍ അണിനിരക്കുമ്പോള്‍ മാര്‍ക്കസ് സ്റ്റോയിണിസ്, ഗ്ലെന്‍ മാക്സ് വെല്‍, അസ്മത്തുല്ല ഒമര്‍സായി തുടങ്ങിയ മികച്ച ഓള്‍റൗണ്ടര്‍മാരും പഞ്ചാബിലുണ്ട്. ഭേദപ്പെട്ട പേസ് കരുത്തുമുള്ള പഞ്ചാബ് എല്ലാ ടീമുകള്‍ക്കും വലിയ വെല്ലുവിളി ഉയര്‍ത്തുമെന്ന കാര്യം ഉറപ്പാണ്.

Story first published: Sunday, February 9, 2025, 10:30 [IST]
Other articles published on Feb 9, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+