For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: റിഷഭല്ല, ലഖ്‌നൗവിനെ ജയിപ്പിച്ചത് സഹീറിന്റെ തന്ത്രം! കളി മാറ്റിയത് ആ തീരുമാനം

ലഖ്‌നൗ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ മുട്ടുകുത്തിച്ചിരിക്കുകയാണ് പഞ്ചാബ് കിങ്‌സ്. ആറ് വിക്കറ്റിനാണ് ശുബ്മാന്‍ ഗില്ലിന്റെ ഗുജറാത്തിനെ റിഷഭ് പന്തിന്റെ ലഖ്‌നൗ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് ആറ് വിക്കറ്റിന് 180 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ലഖ്‌നൗ മൂന്ന് പന്തും ആറ് വിക്കറ്റും ബാക്കിയാക്കി ജയിക്കുകയായിരുന്നു. ഗുജറാത്തിനായി ശുബ്മാന്‍ ഗില്ലും (60) സായ് സുദര്‍ശനും (56) ശോഭിച്ചപ്പോള്‍ നിക്കോളാസ് പുരാന്റെയും (61) എയ്ഡന്‍ മാര്‍ക്രത്തിന്റേയും (58) മികവില്‍ ലഖ്‌നൗ വിജയം പിടിച്ചെടുക്കുകയായിരുന്നു.

മത്സരത്തിന്റെ ആദ്യ ബാറ്റിങ് കണ്ടപ്പോള്‍ ഗുജറാത്തിന്റെ സര്‍വാധിപത്യമാണെന്നാണ് കരുതിയത്. എന്നാല്‍ ലഖ്‌നൗ മത്സരത്തിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുകയായിരുന്നു. ഗുജറാത്തിനെതിരേ ലഖ്‌നൗ ജയിച്ചതിന് പിന്നില്‍ ടീമിന്റെ ഉപദേഷ്ടാവായ സഹീര്‍ ഖാന് നിര്‍ണ്ണായക റോളുണ്ടായിരുന്നുവെന്ന് പറയാം. സഹീറിന്റെ തന്ത്രമാണ് മത്സരത്തെ മാറ്റിയത്. ഇത് എന്താണെന്ന് പരിശോധിക്കാം.

സഹീര്‍ ഖാന്റെ തന്ത്രം കളി മാറ്റി

ലഖ്‌നൗ ബൗളര്‍മാര്‍ക്ക് യാതൊരു അവസരവും നല്‍കാത്ത ബാറ്റിങ് പ്രകടനമാണ് ഗുജറാത്ത് ടൈറ്റന്‍സ് കാഴ്ചവെച്ചത്. 9.4 ഓവറില്‍ ടീം സ്‌കോര്‍ 100ലേക്കെത്തി. ഒന്നാം വിക്കറ്റില്‍ 120 റണ്‍സിന്റെ കൂട്ടുകെട്ടാണ് ശുബ്മാന്‍ ഗില്ലും സായ് സുദര്‍ശനും ചേര്‍ന്ന് സൃഷ്ടിച്ചത്. രണ്ട് പേരും 10ന് മുകളില്‍ റണ്‍റേറ്റിലാണ് റണ്‍സുയര്‍ത്തിയത്. നായകന്‍ റിഷഭ് പന്ത് ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഇതൊന്നും ഫലം കണ്ടില്ലെന്നതാണ് എടുത്തു പറയേണ്ടത്.

ഇതോടെ റിഷഭും ഗുജറാത്തും സമ്മര്‍ദ്ദത്തിലായി. ഈ സമയത്താണ് ഗുജറാത്തിനെ രക്ഷിച്ച് സഹീര്‍ ഖാന്‍ രംഗത്തെത്തിയത്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ഉപദേഷ്ടാവായ സഹീര്‍ മുന്‍ ഇന്ത്യന്‍ സൂപ്പര്‍ പേസറാണ്. ഗുജറാത്തിന്റെ കൂട്ടുകെട്ട് പൊളിക്കാന്‍ സഹീര്‍ ഖാന്‍ ഉപദേശിച്ച തന്ത്രം ഫലം കാണുകയായിരുന്നു. സ്ലോ ബോളുകള്‍ എറിയാനായിരുന്നു സഹീറിന്റെ ഉപദേശം. ലഖ്‌നൗ ബൗളര്‍മാര്‍ ഇത് ഫലപ്രദമായി നടപ്പിലാക്കുകയും ചെയ്തു. ഇതോടെയാണ് 200ന് മുകളിലേക്ക് പോകേണ്ട ഗുജറാത്തിന്റെ സ്‌കോര്‍ 180ല്‍ ഒതുങ്ങിയത്.

ശാര്‍ദ്ദുല്‍ ഠാക്കൂറും ആവേശ് ഖാനും മധ്യ ഓവറുകളില്‍ നന്നായി പന്തെറിഞ്ഞു. സ്ലോ ബൗണ്‍സുകളിലൂടെ ഗുജറാത്തിന്റെ മധ്യനിര ബാറ്റ്‌സ്മാന്‍മാരെ വിറപ്പിക്കാന്‍ ലഖ്‌നൗ ബൗളര്‍മാര്‍ക്കായി. ശാര്‍ദ്ദുല്‍ ലോ ഫുള്‍ട്ടോസുകളിലൂടെ ഡെത്തോവറില്‍ വിക്കറ്റും നേടിയെടുത്തു. സ്പിന്നര്‍മാരുടെ പ്രകടനവും നിര്‍ണ്ണായകമായി മാറി. പിച്ചിന്റെ സ്വഭാവം മനസിലാക്കി സ്ലോ ബോളിലേക്ക് കളി മാറ്റാനുള്ള സഹീറിന്റെ ഉപദേശം ലഖ്‌നൗവിന് ഗുണമായി മാറുകയായിരുന്നു.

zaheer khan

ലഖ്‌നൗവിന്റെ ബൗളിങ് നിര അത്ഭുതം

കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഇത്തവണത്തെ ഏറ്റവും മോശം പേസ് നിര ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റേതാണെന്ന് പറയാം. ശാര്‍ദ്ദുല്‍ ഠാക്കൂര്‍, ആവേശ് ഖാന്‍, ആകാശ് ദീപ് എന്നിവരെല്ലാം കണക്കുകള്‍ പ്രകാരം വളരെ മോശം പ്രകടനം നടത്തുന്നവരാണ്. ഇവരെയൊന്നും ടി20യിലെ പ്രധാന ബൗളര്‍മാരെന്ന് വിളിക്കാനാവില്ല. തല്ലുകൊള്ളി ബൗളര്‍മാരെന്ന വിശേഷണമാണ് ഇവര്‍ക്ക് നല്‍കാന്‍ സാധിക്കുക. ഈ സാഹചര്യത്തിലും ഇവരെ ഉപയോഗിച്ച് ലഖ്‌നൗ കളി ജയിക്കുന്നു എന്നതാണ് അത്ഭുതം. നായകനെന്ന നിലയില്‍ റിഷഭ് പന്ത് ഇക്കാര്യത്തില്‍ കൈയടി നേടുന്നു.

ടീമിന്റെ പ്രധാന സ്പിന്നര്‍മാരിലൊരാളായ രവി ബിഷ്‌നോയ് ഈ സീസണില്‍ നന്നായി തല്ലുവാങ്ങുന്നുമുണ്ട്. എന്നിട്ടും കളി ജയിക്കാന്‍ ലഖ്‌നൗവിന് സാധിക്കുന്നു. ലഖ്‌നൗവിനെ മറ്റ് ടീമുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് നിക്കോളാസ് പുരാന്റെ സാന്നിധ്യമാണ്. പണ്ട് ക്രിസ് ഗെയ്ല്‍ ടീമിലുണ്ടായിരുന്നപ്പോള്‍ ടീമുകള്‍ക്ക് ലഭിച്ചിരുന്ന ആത്മവിശ്വാസമാണ് ഇപ്പോള്‍ നിക്കോളാസ് പുരാനുള്ളപ്പോള്‍ ലഖ്‌നൗവിന് ലഭിക്കുന്നത്. അതുകൊണ്ടുതന്നെ പുരാനുള്ള ലഖ്‌നൗവിനെ തോല്‍പ്പിക്കുകയെന്നത് ഏറെക്കുറെ അസാധ്യമാണെന്ന അവസ്ഥയാണുള്ളത്.

എയ്ഡന്‍ മാര്‍ക്രം സ്ഥിരതയോടെ കളിക്കുന്നത് ലഖ്‌നൗവിന് ഗുണം ചെയ്യുന്നു. വെടിക്കെട്ട് ഓപ്പണര്‍ മിച്ചല്‍ മാര്‍ഷ് ടീമില്‍ നിന്ന് വിട്ടുനിന്നപ്പോള്‍ ഓപ്പണറായി ഇറങ്ങിയ റിഷഭ് പന്ത് മികച്ച തുടക്കം നല്‍കാന്‍ ഭേദപ്പെട്ട സംഭാവന ചെയ്തു. എന്തായാലും ഗുജറാത്തിനെ പൂട്ടിയത് ലഖ്‌നൗവിന് വരുന്ന മത്സരങ്ങളില്‍ വലിയ ആത്മവിശ്വാസം നല്‍കുമെന്നുറപ്പാണ്.

Story first published: Saturday, April 12, 2025, 19:36 [IST]
Other articles published on Apr 12, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+