For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: റിങ്കു വണ്‍ സീസണ്‍ വണ്ടര്‍? അശുതോഷാണ് കിടു ഫിനിഷര്‍!! ഇന്ത്യന്‍ ടീമിലെടുക്കൂ

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ നിര്‍ത്തിയ ഇടത്തു നിന്നു തന്നെ തുടങ്ങിയിരിക്കുകയാണ് മധ്യപ്രദേശില്‍ നിന്നുള്ള യുവതാരം അശുതോഷ് ശര്‍മ. പഞ്ചാബ് കിങ്‌സിന്റെ ജഴ്‌സി അഴിച്ച് ഇത്തവണ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ കുപ്പായമണിഞ്ഞപ്പോഴും തന്റെ ഫിനിഷിങ് പാടവത്തിനു ഒരു മാറ്റവും സംഭവിച്ചിട്ടില്ലെന്നു 26 കാരനായ താരം കാണിച്ചു തന്നു.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായി കഴിഞ്ഞ ദിവസം നടന്ന ത്രില്ലറില്‍ പരാജയമുഖത്തു നിന്നും ഡിസിയെ വിജയത്തിലേക്കു കൈപിടിച്ചുയര്‍ത്തിയത് അശുതോഷാണ്. ഏഴാം നമ്പറില്‍ ക്രീസിലെത്തിയ ശേഷം പുറത്താവാതെ അദ്ദേഹം അടിച്ചെടുത്തത് 66 റണ്‍സാണ്. വെറും 31 ബോളുകളിലാണിത്. അഞ്ചു വീതം ഫോറും സിക്‌സറും ഇതിലുള്‍പ്പെടും.

ഒട്ടും തന്നെ സമ്മര്‍ദ്ദമില്ലാതെ വളരെ കൂളായിട്ടാണ് അശുതോഷ് തുടക്കം മുതല്‍ അവസാനം വരെ ബാറ്റ് വീശിയത്. ഈ പ്രകടനത്തോടെ ഇന്ത്യന്‍ ടി20 ടീമിലേക്കും താരം അവകാശവാദമുന്നയിച്ചിരിക്കുകയാണ്. റിങ്കു സിങിനു പകരം ഫിനിഷറായി അശുതോഷിനെ ടീമിലുള്‍പ്പെടുത്തണമെന്ന ആവശ്യവും ആരാധകര്‍ക്കിടയില്‍ ശക്തമായിട്ടുണ്ട്.

RINKU SINGH

റിങ്കു ഒരു സീസണിലെ അദ്ഭുതം?

ഐപിഎല്ലിലെ പ്രകടനങ്ങളുടെ പേരില്‍ ഏറെ കൊട്ടിഘോഷിച്ച് ഇന്ത്യന്‍ ടി20 ടീമിലേക്കു കൊണ്ടുവന്നിട്ടുള്ള റിങ്കു സിങ് ഒരു സീസണിലെ മാത്രം അദ്ഭുതമാണെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. കണക്കുകളും ഇതിലേക്കു തന്നെയാണ് വിരല്‍ ചൂണ്ടുന്നത്.

2023ലെ ഐപിഎല്ലിലെ ഗംഭീര പ്രകടനം മാറ്റി നിര്‍ത്തിയാല്‍ മറ്റൊരു സീസണിലും റിങ്കുവിനു കൈയടി നേടുന്ന പ്രകടനം നടത്താന്‍ കഴിഞ്ഞിട്ടില്ല. 2023ല്‍ 14 മല്‍സരങ്ങളില്‍ നിന്നും 474 റണ്‍സ് അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു. നാലു ഫിഫ്റ്റികളുള്‍പ്പെടെയാണിത്. 149.53 ആയിരുന്നു താരത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. ദേശീയ ടീമിലേക്കു റിങ്കുവിനു വഴി തുറന്നതും ഈ പ്രകടനം കാരണം തന്നെ.

പക്ഷെ 2023ലെ ഐപിഎല്‍ മാറ്റി നിര്‍ത്തിയാല്‍ മറ്റൊരു സീസണിലും റിങ്കുവിന്റെ ബാറ്റുകള്‍ തീതുപ്പിയിട്ടില്ല. വ്യത്യസ്ത പൊസിഷനുകളില്‍ ബാറ്റ് ചെയ്തിട്ടും റണ്ണെടുക്കാന്‍ അദ്ദേഹം പാടുപെടുകയാണ്. ഈ സീസണിലും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള ഉദ്ഘാടന മല്‍സരത്തില്‍ റിങ്കു നനഞ്ഞ പടക്കമായ മാറി. വെറും 12 റണ്‍സ് മാത്രമെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു.

Take a Poll

2018 മുതല്‍ ഐപിഎല്ലിന്റെ ഭാഗമാണ് റിങ്കു. തുടക്കത്തില്‍ കുറച്ചു മല്‍സരങ്ങളില്‍ മാത്രമേ അദ്ദേഹത്തിനു അവസരം ലഭിച്ചുള്ളൂ. 29 റണ്‍സ്, 37, 11, 174, 474, 168 എന്നിങ്ങനെയാണ് ഓരോ സീണുകളിലും റിങ്കു ആകെ നേടിയിട്ടുള്ള സ്‌കോറുകള്‍. ഇതില്‍ 2023 മാത്രമേ വേറിട്ടുനില്‍ക്കുന്നുള്ളൂ.

ഈ സീസണിലെ ഐപിഎല്ലിലും കെകെആറിനായി ഫിനിഷിങില്‍ തിളങ്ങാന്‍ റിങ്കുവിനു സാധിക്കുന്നില്ലെങ്കില്‍ ഇന്ത്യന്‍ ടി20 ടീമില്‍ നിന്നും ഒഴിവാക്കുന്നതിനെക്കുറിച്ച് ആലോചിക്കാവുന്നതാണ്. പകരം അശുതോഷ് ശര്‍മയെ ഈ റോളില്‍ പരീക്ഷിക്കുകയും ചെയ്യാം.

ASHUTOSH SHARMA

അശുതോഷിന്റെ പ്രകടനം

കഴിഞ്ഞ ഐപിഎല്‍ സീസണിലൂടെയാണ് പഞ്ചാബ് കിങ്‌സിനൊപ്പം അശുതോഷ് ശര്‍മ വരവറിയിരിക്കുന്നത്. ഫിനിഷറുടെ റോളില്‍ അദ്ദേഹത്തിന്റെ ചില ഇടിവെട്ട് പ്രകടനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. തോല്‍വിയുറപ്പായിരുന്ന ചില മല്‍സരങ്ങളില്‍ പോലും അശുതോഷിന്റെ തീപ്പൊരി പ്രകടനം പഞ്ചാബിനെ രക്ഷിച്ചിട്ടുണ്ട്.

11 മല്‍സരങ്ങളിലാണ് കഴിഞ്ഞ സീസണില്‍ പഞ്ചാബിനായി താരം കളിച്ചത്. ഇവയില്‍ നിന്നും 167.26 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റില്‍ 189 റണ്‍സും അടിച്ചെടുത്തു. ഒരു ഫിഫറ്റി ഇതിലുള്‍പ്പെടുന്നു. കഴിഞ്ഞ തവണത്തെ പ്രകടനം ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പം താന്‍ ആവര്‍ത്തിക്കുമെന്ന സൂചനയാണ് ഈ സീസണിലെ ആദ്യ മല്‍സരത്തില്‍ തന്നെ അശുതോഷ് നല്‍കിയത്.

സീസണിലെ തുടര്‍ന്നുള്ള മല്‍സരങ്ങളിലും ബാറ്റിങ് വിസ്‌ഫോടനം തുടര്‍ന്നാല്‍ ഇന്ത്യക്കു അദ്ദേഹത്തെ മാറ്റി നിര്‍ത്താന്‍ സാധിക്കില്ല. വരാനിരിക്കുന്ന ടി20 പരമ്പരകളിലും ഫിനിഷറുടെ കുപ്പായത്തില്‍ അശുതോഷിനെ തീര്‍ച്ചയായും നമുക്കു പ്രതീക്ഷിക്കാം.

Story first published: Tuesday, March 25, 2025, 12:28 [IST]
Other articles published on Mar 25, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+