For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ദ്രാവിഡിന്റെ അല്ല! പരാഗ് കോപ്പിയടിച്ചത് സഞ്ജുവിന്റെ പ്ലാന്‍; രാജസ്ഥാനെ ജയിപ്പിച്ച നീക്കം

ഗുവാഹത്തി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ രണ്ട് തുടര്‍ തോല്‍വികള്‍ക്ക് ശേഷം രാജസ്ഥാന്‍ റോയല്‍സ് വിജയിച്ചിരിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ആറ് റണ്‍സിനാണ് രാജസ്ഥാന്‍ റോയല്‍സ് തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് ഒമ്പത് വിക്കറ്റിന് 182 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിഎസ്‌കെ ആറ് വിക്കറ്റിന് 176 റണ്‍സാണ് നേടിയത്. ഇതോടെ ആറ് റണ്‍സിന്റെ ത്രില്ലിങ് ജയം രാജസ്ഥാന്‍ നേടുകയായിരുന്നു.

രാജസ്ഥാന്റെ വിജയത്തിന് പിന്നാലെ പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും നായകന്‍ റിയാന്‍ പരാഗിനുമെല്ലാം വലിയ പ്രശംസയാണ് ലഭിക്കുന്നത്. ഇരുവരുടേയും മികച്ച തീരുമാനങ്ങള്‍ രാജസ്ഥാന്റെ ജയത്തില്‍ നിര്‍ണ്ണായകമായിട്ടുണ്ടെന്ന് പറയാം. ആദ്യ രണ്ട് മത്സരത്തിലും ക്യാപ്റ്റന്‍സിയില്‍ കാര്യമായ മികവ് കാട്ടാതിരുന്ന റിയാന്‍ പരാഗ് സിഎസ്‌കെയ്‌ക്കെതിരേ ശോഭിച്ചു. എന്നാല്‍ സിഎസ്‌കെയ്‌ക്കെതിരേ രാജസ്ഥാനെതിരേ വിജയത്തിലേക്കെത്തിച്ചത് ദ്രാവിഡിന്റേയും പരാഗിന്റേയും തന്ത്രമല്ല.

സഞ്ജു സാംസണ്‍ നേരത്തെ പയറ്റി തെളിയിച്ച തന്ത്രം റിയാന്‍ പരാഗ് കൃത്യമായി ഉപയോഗിക്കുകയായിരുന്നു. ഇതാണ് രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണ്ണായകമായി മാറിയത്. റിയാന്‍ പരാഗ് കോപ്പിയടിച്ച സഞ്ജു സാംസണിന്റെ തന്ത്രം ഏതാണെന്ന് അറിയാം.

അവസാന ഓവര്‍ സന്ദീപ് ശര്‍മക്ക്

അവസാന ഓവറില്‍ സിഎസ്‌കെയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത് 20 റണ്‍സാണ്. എംഎസ് ധോണിയും രവീന്ദ്ര ജഡേജയും ക്രീസിലുണ്ടായിരുന്നു. അതുകൊണ്ടുതന്നെ സിഎസ്‌കെ വിജയത്തിലേക്കെത്താനുള്ള സാധ്യതകള്‍ അവസാന ഓവര്‍വരെ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ അവസാന ഓവര്‍ ആര് എറിയുമെന്നത് വലിയ ചോദ്യമായിരുന്നു. ഈ സമയത്ത് സന്ദീപ് ശര്‍മയെയാണ് റിയാന്‍ പരാഗ് പരിഗണിച്ചത്. മിന്നും ഫോമില്‍ പന്തെറിയുന്ന ജോഫ്ര ആര്‍ച്ചര്‍ ഉണ്ടായിരുന്നിട്ടും സന്ദീപ് ശര്‍മക്കാണ് പരാഗ് പന്ത് നല്‍കിയത്.

ഇതിന് പിന്നില്‍ ഒരു കാരണമുണ്ടായിരുന്നു. നേരത്തെ സിഎസ്‌കെയ്‌ക്കെതിരേ അവസാന ഓവര്‍ എറിഞ്ഞ് രാജസ്ഥാന് വിജയം നേടിക്കൊടുത്ത ബൗളറാണ് സന്ദീപ്. അന്ന് എംഎസ് ധോണിയെ ക്രീസില്‍ നിര്‍ത്തിയാണ് സന്ദീപ് വിജയം പിടിച്ചെടുത്തത്. അന്ന് സന്ദീപിനെ കൃത്യ സമയത്ത് ഉപയോഗിച്ച് രാജസ്ഥാന് വിജയം നേടിക്കൊടുത്തത് നായകന്‍ സഞ്ജു സാംസണായിരുന്നു. സഞ്ജു ഉപയോഗിച്ച് ഫലിപ്പിച്ച തന്ത്രമാണ് ഇപ്പോള്‍ പരാഗ് വീണ്ടും ഉപയോഗിച്ച് വിജയത്തിലേക്കെത്തിച്ചിരിക്കുന്നത്.

riyan parag

അടുത്ത മത്സരത്തില്‍ സഞ്ജു നായകനാവും

കൈവിരലിന് പൊട്ടലേറ്റതിനെത്തുടര്‍ന്നാണ് സഞ്ജു സാംസണിന് ആദ്യത്തെ മൂന്ന് മത്സരങ്ങളില്‍ നായകനാവാന്‍ സാധിക്കാതെ പോയത്. സഞ്ജുബാറ്റ് ചെയ്യാന്‍ മാത്രമാണ് ഇറങ്ങിയത്. ഫീല്‍ഡിങ്ങിന് സഞ്ജു ഇറങ്ങാത്തതിനാല്‍ റിയാന്‍ പരാഗായിരുന്നു രാജസ്ഥാനെ നയിച്ചത്. എന്നാല്‍ മൂന്ന് മത്സരങ്ങള്‍ക്ക് ശേഷം സഞ്ജു സാംസണ്‍ നായകസ്ഥാനത്തേക്ക് തിരിച്ചെത്തും. കൈവിരലിനേറ്റ പരിക്കില്‍ നിന്ന് സഞ്ജു പൂര്‍ണ്ണമായും ഫിറ്റ്‌നസിലേക്കെത്തിയിട്ടുണ്ടെന്നാണ് വിവരം.

അതുകൊണ്ടുതന്നെ അടുത്ത മത്സരം മുതല്‍ രാജസ്ഥാന്റെ നായകസ്ഥാനത്തേക്ക് സഞ്ജു സാംസണ്‍ തിരിച്ചെത്തും. രാജസ്ഥാനെ ഫൈനലിലേക്കെത്തിക്കാന്‍ സാധിച്ച സഞ്ജുവിന് ഇത്തവണ കപ്പിലേക്കെത്തിക്കാന്‍ സാധിക്കേണ്ടതായുണ്ട്. അല്ലാത്ത പക്ഷം സഞ്ജുവിന്റെ നായകസ്ഥാനത്തിനടക്കം അത് ഭീഷണി ഉയര്‍ത്തുമെന്ന കാര്യം ഉറപ്പാണ്. റിയാന്‍ പരാഗിനെ നായകസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ രാജസ്ഥാന് താല്‍പര്യമുള്ളത് സഞ്ജുവിന് കാര്യങ്ങള്‍ കൂടുതല്‍ പ്രയാസമുണ്ടാക്കും.

രാജസ്ഥാന്‍ വിജയ വഴിയിലേക്ക് തിരിച്ചെത്തി

ആദ്യ രണ്ട് മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സ് തോറ്റെങ്കിലും മൂന്നാം മത്സരത്തില്‍ വിജയത്തിലേക്കെത്തിയിരിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ജയിച്ചതോടെ രാജസ്ഥാന്‍ വീണ്ടും വിജയ വഴിയിലേക്കെത്തിയിരിക്കുകയാണ്. സഞ്ജു സാംസണ്‍ നായകസ്ഥാനത്തേക്ക് തിരിച്ചെത്തുന്നതോടെ തുടര്‍ വിജയങ്ങള്‍ത്തന്നെ രാജസ്ഥാന്‍ പ്രതീക്ഷിക്കുന്നു. ഇത്തവണ ശരാശരി ടീമാണ് രാജസ്ഥാനുള്ളത്. എന്നാല്‍ സഞ്ജുവിന്റെ നായക മികവും രാഹുല്‍ ദ്രാവിഡിന്റെ പിന്തുണയും ചേരുമ്പോള്‍ രാജസ്ഥാന്‍ ഇത്തവണ അത്ഭുതം സൃഷ്ടിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Monday, March 31, 2025, 8:07 [IST]
Other articles published on Mar 31, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+