For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: മുംബൈ ജയിച്ചേനെ! സിഎസ്‌കെ കളി പിടിച്ചെടുത്തത് അവിടെ; ടേണിങ് പോയിന്റ് ഇതാണ്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ചിരവൈരികളുടെ പോരാട്ടത്തില്‍ നാല് വിക്കറ്റിനാണ് സിഎസ്‌കെയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഒമ്പത് വിക്കറ്റിന് 155 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിഎസ്‌കെ അഞ്ച് പന്തുകള്‍ ബാക്കിയാക്കി വിജയലക്ഷ്യം മറികടക്കുകയായിരുന്നു. മുംബൈയുടെ ബാറ്റിങ് നിര പ്രതീക്ഷിച്ച നിലവാരം കാട്ടാത്തതാണ് ടീമിനെ പിന്നോട്ടടിച്ചത്.

ബൗളര്‍മാര്‍ പരമാവധി പൊരുതിയെങ്കിലും പ്രതിരോധിക്കാന്‍ കഴിയാവുന്ന സ്‌കോറായിരുന്നില്ല മുംബൈയുടെ ബാറ്റിങ് നിര നേടിക്കൊടുത്തത്. എങ്കിലും തട്ടകത്തില്‍ സിഎസ്‌കെയെ വിറപ്പിക്കുന്ന പ്രകടനം കാഴ്ചവെക്കാന്‍ മുംബൈക്ക് സാധിച്ചുവെന്ന് പറയാം. നായകന്‍ ഹാര്‍ദിക് പാണ്ഡ്യയും സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും ഇല്ലാതെയാണ് മുംബൈ ഇറങ്ങിയത്. എന്നിട്ടും അനായാസ ജയത്തിലേക്കെത്താന്‍ സിഎസ്‌കെയ്ക്ക് സാധിച്ചില്ല.

മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന്റെ കണക്കുകൂട്ടല്‍ തെറ്റിക്കുന്ന പ്രകടനമാണ് സിഎസ്‌കെ കാഴ്ചവെച്ചത്. എന്നാല്‍ മത്സരം മാറ്റിമറിച്ച പ്രകടനം സിഎസ്‌കെ സ്പിന്നര്‍ നൂര്‍ അഹമ്മദിന്റേതായിരുന്നു. മുംബൈയുടെ കണക്കുകൂട്ടല്‍ തെറ്റിയത് ഈ പ്രകടനത്തിലൂടെയായിരുന്നുവെന്ന് പറയാം.

നാല് വിക്കറ്റുകള്‍ വീഴ്ത്തി നൂര്‍ അഹമ്മദ്

മുംബൈ ഇന്ത്യന്‍സിന്റെ നാല് പ്രധാന വിക്കറ്റുകള്‍ വീഴ്ത്താന്‍ നൂര്‍ അഹമ്മദിന് സാധിച്ചു. മുംബൈയെ വലിയ സ്‌കോറിലേക്കെത്തിക്കുന്നതില്‍ നിന്ന് തടഞ്ഞത് നൂറിന്റെ പ്രകടനമാണെന്ന് പറയാം. കൃത്യമായി അഫ്ഗാന്‍ സ്പിന്നറെ ഉപയോഗിക്കാനും സിഎസ്‌കെയ്ക്കായി. മുംബൈ ഇന്ത്യന്‍സ് നായകന്‍ സൂര്യകുമാര്‍ യാദവിനെ പുറത്താക്കിയ നൂര്‍ അഹമ്മദ് ഇടം കൈയന്‍ സൂപ്പര്‍ താരം തിലക് വര്‍മക്കും മടക്ക ടിക്കറ്റ് നല്‍കി. വെടിക്കെട്ട് ബാറ്റ്‌സ്മാനായ റോബിന്‍ മിന്‍സിനേയും നമാന്‍ ധിറിനേയും മടക്കിയാണ് നൂര്‍ നാല് വിക്കറ്റ് പ്രകടനം നടത്തിയത്.

മുംബൈക്കായി വിഘ്‌നേഷ് പുത്തൂര്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയെങ്കിലും നൂര്‍ സൃഷ്ടിച്ച അത്ര ഇംപാക്ട് സൃഷ്ടിക്കാനായില്ല. ഇതാണ് മത്സരത്തില്‍ വഴിത്തിരിവായത്. പതിയെ തുടങ്ങി പിന്നീട് കടന്നാക്രമിക്കാനായിരുന്നു സൂര്യകുമാര്‍ യാദവിന്റെ പ്ലാന്‍.

noor ahmed

എന്നാല്‍ നൂര്‍ അഹമ്മദിന്റെ പന്തില്‍ എംഎസ് ധോണിയുടെ മിന്നല്‍ സ്റ്റംപിങ് സൂര്യയുടെ പോരാട്ടം അവസാനിപ്പിച്ചു. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള താരനിരയായിട്ടും മുംബൈക്ക് വലിയ സ്‌കോറിലേക്കെത്താന്‍ സാധിക്കാതെ പോയതിന് പിന്നില്‍ നൂര്‍ അഹമ്മദിന്റെ മികവാണ് കൂടുതല്‍ കൈയടി അര്‍ഹിക്കുന്നത്.

റുതുരാജിന്റെ ഇന്നിങ്‌സ് എടുത്തു പറയണം

സിഎസ്‌കെയെ വിജയത്തിലേക്കെത്തിക്കുന്നതില്‍ റുതുരാജ് ഗെയ്ക് വാദിന്റെ പ്രകടനമാണ് എടുത്തു പറയേണ്ടത്. ഓപ്പണറായ സിഎസ്‌കെ നായകന്‍ രാഹുല്‍ ത്രിപാഠിക്ക് വേണ്ടി മൂന്നാം നമ്പറിലേക്ക് ഇറങ്ങി. ഏത് പൊസിഷനിലും താന്‍ തിളങ്ങുമെന്ന് അടിവരയിടുന്ന തരത്തിലുള്ള വെടിക്കെട്ടാണ് പിന്നീട് റുതുരാജ് കാഴ്ചവെച്ചത്. സ്പിന്നിനെ തുണക്കുന്ന പിച്ചില്‍ റണ്‍സുയര്‍ത്തുകയെന്നത് വളരെ ദുഷ്‌കരമാണ്. ഈ സാഹചര്യത്തിലും 26 പന്തില്‍ 53 റണ്‍സുമായി കൈയടി നേടാന്‍ റുതുരാജിനായി. ആറ് ഫോറും മൂന്ന് സിക്‌സുമാണ് റുതുരാജ് നേടിയത്.

ഓപ്പണര്‍ രചിന്‍ രവീന്ദ്ര അവസരത്തിനൊത്ത് ഉയരുന്നതാണ് കണ്ടത്. മത്സരത്തിന്റെ സാഹചര്യം മനസിലാക്കി രചിന്‍ ബാറ്റുവീശി. 45 പന്ത് നേരിട്ട് രണ്ട് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 65 റണ്‍സോടെയാണ് രചിന്‍ മിന്നിച്ചത്. 144 സ്‌ട്രൈക്ക് റേറ്റിലായിരുന്നു രചിന്റെ പ്രകടനം. രചിനും റുതുരാജും അര്‍ധ സെഞ്ച്വറി പ്രകടനം നടത്തിയതുപോലെ ഇന്നിങ്‌സ് കളിക്കാന്‍ മുംബൈ നിരയില്‍ ആരും ഉണ്ടായില്ല. ഇതാണ് മുംബൈയുടെ തോല്‍വിക്ക് പ്രധാന കാരണമായി മാറിയത്.

മുംബൈക്ക് ഈ തോല്‍വി പ്രശ്‌നമല്ല

ഐപിഎല്ലിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ ആദ്യ മത്സരത്തിലെ തോല്‍വി മുംബൈയെ കാര്യമായി ബാധിക്കുന്നതല്ല. 2012ലാണ് മുംബൈ അവസാനമായി ആദ്യ മത്സരം ജയിച്ചത്. പിന്നീട് കളിച്ച ഒറ്റ സീസണിലും ആദ്യ മത്സരത്തില്‍ ജയം നേടിയെടുക്കാന്‍ മുംബൈക്ക് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സിഎസ്‌കെയ്‌ക്കെതിരായ തോല്‍വി മുംബൈയെ കാര്യമായി ബാധിക്കുന്നതല്ലെന്ന് നിസംശയം പറയാം. ഹാര്‍ദിക് പാണ്ഡ്യയും ജസ്പ്രീത് ബുംറയും തിരിച്ചെത്തുന്നതോടെ മുംബൈ കൂടുതല്‍ കരുത്തുറ്റ നിരയായി മാറുമെന്നുറപ്പ്. അതുകൊണ്ടുതന്നെ ഈ തോല്‍വി മുംബൈയെ സമ്മര്‍ദ്ദത്തിലാക്കുന്നതല്ല.

Story first published: Monday, March 24, 2025, 9:25 [IST]
Other articles published on Mar 24, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+