Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: പഞ്ചാബല്ല, പ്രിയാന്‍ഷ് കളിക്കാനാഗ്രഹിച്ച ടീം മറ്റൊന്ന്!! പറഞ്ഞത് ഈ കാരണം

ഐപിഎല്ലിലെ പുതിയ ബാറ്റിങ് സെന്‍സഷനായി മാറിയിരിക്കുകയാണ് പഞ്ചാബ് കിങ്‌സിന്റെ വെടിക്കെട്ട് ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യ. ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള പോരാട്ടത്തിലെ വെടിക്കെട്ട് സെഞ്ച്വറിയാണ് ഇടംകൈയന്‍ ബാറ്ററെ ഹീറോയാക്കി മാറ്റിയിരിക്കുന്നത്. വെറും 39 ബോളില്‍ കന്നി സെഞ്ച്വറി കുറിച്ച അദ്ദേഹം 103 റണ്‍സ് നേടിയാണ് ക്രീസ് വിട്ടത്. 42 ബോളുകള്‍ നേരിട്ട പ്രിയാന്‍ഷിന്റെ ഇന്നിറങ്‌സില്‍ ഏഴു ഫോറും ഒമ്പതു സിക്‌സറുമുള്‍പ്പെട്ടിരുന്നു.

ടൂര്‍ണമെന്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റവേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയാണ് ഈ മല്‍സരത്തില്‍ പ്രിയാന്‍ഷ് കുറിച്ചത്. കഴിഞ്ഞ മെഗാ ലേലത്തില്‍ 3.8 കോടി രൂപയ്ക്കാണ് അദ്ദേഹം പഞ്ചാബിന്റെ തട്ടകത്തിലെത്തിയത്. പക്ഷെ പ്രിയാന്‍ഷ് യഥാര്‍ഥത്തില്‍ കളിക്കാനാഗ്രഹിച്ച ടീം പഞ്ചാബായിരുന്നില്ല. ലേലത്തിനു മുമ്പ് നല്‍കിയ ഒരു അഭിമുഖത്തിലാണ് താരം ഇതേക്കുറിച്ച് വെളിപ്പെടുത്തിയത്.

PRIYANSH ARYA

പ്രിയാന്‍ഷിന്റെ ഫേവറിറ്റ് ടീം

ഐപിഎല്ലില്‍ താന്‍ കളിക്കാനാഗ്രഹിക്കുന്ന ടീം റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവാണെന്നാണ് സ്‌പോര്‍ട്‌സ് യാരിക്കു നല്‍കിയ അഭിമുഖത്തില്‍ പ്രിയാന്‍ഷ് ആര്യ തുറന്നു പറഞ്ഞത്. ഇതിനു പിന്നിലെ കാരണവും താരം വെളിപ്പെടുത്തുകയും ചെയ്തു.

ആര്‍സിബിക്കു വേണ്ടി കളിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. വിരാട് ഭയ്യ (വിരാട് കോലി) എന്റെ ഫേവറിറ്റ് താരമാണെന്നതും ഇതിനു ഒരു കാരണമാണ്. എന്നാല്‍ ആര്‍സിബിക്കായി കളിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നതിനു പിന്നില്‍ മറ്റൊരു കാരണം കൂടിയുണ്ട്.

ഇതുവരെ ഐപിഎല്ലില്‍ കിരീടം നേടിയിട്ടില്ലാത്ത ടീമാണ് ആര്‍സിബി. അതുകൊണ്ടു തന്നെ അവര്‍ക്കൊപ്പം ചേര്‍ന്ന് ട്രോഫി നേടിക്കൊടുക്കണമെന്നു താന്‍ ആഗ്രഹിക്കുകയും ചെയ്യുന്നുവെന്നുമാണ് ഡല്‍ഹിയില്‍ നിന്നുള്ള പ്രിയാന്‍ഷ് വ്യക്തമാക്കിയത്.

ഇഷ്ടതാരം

ഇന്ത്യന്‍ റണ്‍മെഷീന്‍ കൂടിയായ വിരാട് കോലിയാണ് തന്റെ ഫേവറിറ്റ് ക്രിക്കറ്ററെങ്കിലും ഒരുമിച്ച് ബാറ്റ് ചെയ്യാന്‍ ആഗ്രഹിക്കുന്നയാള്‍ മുംബൈ ഇന്ത്യന്‍സ് താരം കൂടിയായ മറ്റൊരു ഇതിഹാസം രോഹിത് ശര്‍മയാണെന്നു ഇതേ അഭിമുറത്തില്‍ പ്രിയാന്‍ഷ് ആര്യ വെളിപ്പെടുത്തി.

ഫേവറിറ്റ് ബാറ്റിങ് പങ്കാളിയായി ഞാന്‍ തിരഞ്ഞെടുക്കുക രോഹിത് ശര്‍മയെ ആയിരിക്കും. കാരണം അദ്ദേഹം ഓപ്പണിങ് ബാറ്ററാണ്, ഞാനും ഓപ്പണറാണ്. അതുകൊണ്ടു തന്നെ രോഹിത്തിനൊപ്പം നല്ലൊരു കൂട്ടുകെട്ടുണ്ടാക്കാന്‍ തനിക്കു സാധിക്കുമെന്നു വിശ്വസിക്കുന്നതായും പ്രിയാന്‍ഷ് കൂട്ടിച്ചേര്‍ത്തു.

PRIYANSH ARYA

ആരാണ് പ്രിയാന്‍ഷ് ആര്യ?

ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിയുടെ താരമാണ് 22 കാരനായ ഇടംകൈയന്‍ ബാറ്റര്‍ പ്രിയാന്‍ഷ് ആര്യ. പ്രഥമ ഡല്‍ഹി പ്രീമിയര്‍ ലീഗിലെ റണ്‍വേട്ടയാണ് അദ്ദേഹത്തെ ഈ ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിലെത്തിച്ചത്. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സ് വാരിക്കൂട്ടിയത് പ്രിയാന്‍ഷാണ്. സൗത്ത് ഡല്‍ഹി സൂപ്പര്‍സ്റ്റാര്‍സ് ടീമിനു വേണ്ടി 10 ഇന്നിങ്‌സുകളിലാണ് താരം ഇത്രയും റണ്ണെടുത്തത്.

ടൂര്‍ണമെന്റില്‍ നോര്‍ത്ത് ഡല്‍ഹി സ്‌ടൈക്കേഴ്‌സുമായുള്ള മല്‍സരത്തില്‍ ഒരോവറില്‍ ആറു സിക്‌സറുകള്‍ വാരിക്കൂട്ടിയും പ്രിയാന്‍ഷ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. കൂടാതെ കഴിഞ്ഞ സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ ഡല്‍ഹിയുടെ ടോപ്‌സ്‌കോററും പ്രിയാന്‍ഷായിരുന്നു. ഏഴിന്നിങ്‌സുകളില്‍ നിന്നും 222 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

Story first published: Tuesday, April 8, 2025, 22:38 [IST]
Other articles published on Apr 8, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+