For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: സഞ്ജുവില്ലെങ്കില്‍ പരാഗ് വേണ്ട!! ക്യാപ്റ്റനായി റാണ മതി, ഈ കാരണം

ഡല്‍ഹി: ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള പോരാട്ടത്തില്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണിനേറ്റ പരിക്ക് രാജസ്ഥാന്‍ റോയല്‍സ് ടീമിനെയും ആരാധകരെയും ഒരുപോലെ ആശങ്കയിലാക്കിയിരിക്കുകയാണ്. റോയല്‍സിന്റെ റണ്‍ചേസിനിടെയാണ് 19 ബോളില്‍ 31 റണ്‍സെടുത്തു നില്‍ക്കെ ബാറ്റിങിനിടെ അദ്ദേഹത്തിനു പരിക്കേറ്റത്.

ആറാം ഓവറില്‍ സ്പിന്നല്‍ വിപ്രാജ് നിഗമിനെ നേരിടവെ ബോള്‍ സഞ്ജുവിന്റെ വാരിയെല്ലില്‍ പതിക്കുകയായിരുന്നു. തുടര്‍ന്നു കടുത്ത വേദനയില്‍ കാണപ്പെട്ട അദ്ദേഹം റിട്ടയേര്‍ഡ് ഹര്‍ട്ടായി മടങ്ങുകയും ചെയ്തിരുന്നു. എന്നാല്‍ പരിക്ക് എത്രത്തോളം ഗൗരവമുള്ളതാണെന്നു വ്യക്തമല്ല. കൂടുതല്‍ പരിശോധനകള്‍ക്കു ശേഷം മാത്രമേ ഇക്കാര്യത്തില്‍ കൂടുകല്‍ വ്യക്തത ലഭിക്കുകയുള്ളൂ.

ശനിയാഴ്ച ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായാണ് റോയല്‍സന്റെ അടുത്ത മല്‍സരം. ഈ മല്‍സരത്തില്‍ സഞ്ജുവിനു കളിക്കാനായില്ലെങ്കില്‍ പകരം നായകസ്ഥാനത്തേക്കു നറുക്കുവീഴുക ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗിനായിരിക്കും. പക്ഷെ ഈ റോള്‍ കൂടുതല്‍ അര്‍ഹിക്കുന്നയാള്‍ മറ്റൊരു ഓള്‍റൗണ്ടര്‍ നിതീഷ് റാണയാണ്. ഇതു എന്തു കൊണ്ടാണെന്നു നോക്കാം.

RIYAN PARAG

പരാഗിനെ ക്യാപ്റ്റനാക്കരുത്

രാജസ്ഥാന്‍ റോയല്‍സ് ടീമിനെ സംബന്ധിച്ച് ഇപ്പോള്‍ സഞ്ജു സാംസണ്‍ കഴിഞ്ഞാല്‍ നായകസ്ഥാനത്തേക്കു പ്രഥമ പരിഗണന റിയാന്‍ പരാഗിനാണ്. ഫിറ്റ്‌നസ് പ്രശ്‌നങ്ങളെ തുടര്‍ന്നു വിക്കറ്റ്കീപ്പിങില്‍ ക്ലിയറന്‍സ് ലഭിക്കാത്തതു കാരണം ഈ സീസണിലെ ആദ്യത്തെ മൂന്നു കളിയില്‍ ക്യാപ്റ്റന്‍സിയില്‍ നിന്നു സഞ്ജു മാറി നിന്നപ്പോള്‍ ടീമിനെ നയിച്ചത് പരാഗാണ്. അദ്ദേഹത്തിനു കീഴില്‍ ആദ്യത്തെ രണ്ടു കളിയും റോയല്‍സ് തോറ്റപ്പോള്‍ ജയിക്കാനായത് അവസാനത്തില്‍ മാത്രം.

പക്ഷെ ഇപ്പോള്‍ വീണ്ടും പരിക്കേറ്റ സഞ്ജുവിനു അടുത്ത ഒന്നോ, രണ്ടോ കളികള്‍ നഷ്ടമായാല്‍ പകരം പരാഗിനു തന്നെ താല്‍ക്കാലിക ചുമതല നല്‍കുന്നത് മണ്ടത്തരമായിരിക്കും. കാരണം ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിനു വേണ്ടത്ര അനുഭവസമ്പത്തില്ല. മാത്രമല്ല, സഞ്ജുവിനെപ്പോലെ ഒരു ടീം മാനായല്ല പരാഗ് കാണപ്പെടാറുള്ളത്. മാത്രമല്ല സമ്മര്‍ദ്ദങ്ങളില്‍ പതറുന്ന നായകനുമാണ് അദ്ദേഹം.

ഈ സീസണിലെ ആദ്യത്തെ മൂന്നു മല്‍സരങ്ങളില്‍ ടീമിനെ നയിച്ചപ്പോള്‍ അത്ര കൂളായ ക്യാപ്റ്റനായല്ല പരാഗ് കാണപ്പെട്ടത്. സമ്മര്‍ദ്ദഘട്ടങ്ങൡ പലപ്പോഴും എന്തു ചെയ്യണമെന്നറിയാതെ അദ്ദേഹം നില്‍ക്കുകയും ചെയ്തിരുന്നു. കൂടാതെ ഒരു നായകനെന്ന നിലയില്‍ ടീമിനെ പ്രചോദിപ്പിക്കാനും പരാഗിനു കഴിയുന്നില്ല. സ്വന്തം ടീമിലെ ബൗളര്‍മാര്‍ തല്ലുവാങ്ങുമ്പോള്‍ ഇടപെടല്‍ നടത്താനോ, തന്ത്രമുപദേശിക്കാനോ തയ്യാറാവാതെ അദ്ദേഹം മാറി നില്‍ക്കുകയും ചെയ്തിരുന്നു.

അതുകൊണ്ടു തന്നെ ഈ തരത്തില്‍ പേരിനു മാത്രം ഒരു ക്യാപ്റ്റനെ കിട്ടിയിട്ടു റോയല്‍സിനു കാര്യമില്ല. പ്ലേഓഫ് പ്രതീക്ഷ കാക്കാന്‍ ശേഷിച്ച ഏഴു മല്‍സരങ്ങളും നിര്‍ണായകമാണെന്നിരിക്കെ കൂടുതല്‍ മികച്ച ഒരു ക്യാപ്റ്റനെയാണ് റോയല്‍സിനു ആവശ്യം. ഈ റോളിലേക്കു ഏറ്റവും അനുയോജ്യനായ താരം നിതീഷ് റാണ തന്നെയാണ്.

എന്തുകൊണ്ട് റാണ?

രാജസ്ഥാന്‍ റോയല്‍സിനൊപ്പം ഐപിഎല്ലില്‍ ഇതു ആദ്യത്തെ സീസണ്‍ ആണെങ്കിലും നായകനെന്ന നിലയില്‍ കൂടുതല്‍ അനുഭവസമ്പത്തുള്ള താരമാണ് നിതീഷ് റാണ. 2023ലെ ടൂര്‍ണമെന്റില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ നയിച്ചത് അദ്ദേഹമാണ്. പരിക്കു കാരണം സ്ഥിരം ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കു സീസണ്‍ മുഴുവന്‍ നഷ്ടമായതോടെയാണ് റാണയ്ക്കു താല്‍ക്കാലിക നായകസ്ഥാനം ലഭിച്ചത്.

NITISH RANA

ഭേദപ്പെട്ട രീതിയില്‍ കെകെആര്‍ ടീമിനെ നയിക്കാന്‍ അദ്ദേഹത്തിവായിരുന്നു. ഏഴാം സ്ഥാനത്താണ് സീസണില്‍ ടീം ഫിനിഷ് ചെയ്തത്. 14 മല്‍സരങ്ങളില്‍ ആറെണ്ണം ജയിച്ച കെകെആര്‍ എട്ടെണ്ണത്തില്‍ തോല്‍ക്കുകയും ചെയ്തിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ വളരെ കൂളായാണ് സീസണിലുടനീളം റാണ കാണപ്പെട്ടത്.

അതിനാല്‍ തന്നെ നിലവിലെ സാഹചര്യത്തില്‍ സഞ്ജു സാംസണ്‍ ഇല്ലെങ്കില്‍ ഈ ചുമതല അദ്ദേഹത്തിനു തന്നെ നല്‍കാവുന്നാണ്. ക്യാപ്റ്റന്‍സി ചുമതല ഓഫര്‍ ചെയ്താല്‍ അതു ഏറ്റെടുക്കാന്‍ താന്‍ തയ്യാറാണെന്നു റാണ തുറന്നു പറയുകയും ചെയ്തിരുന്നു. ബാറ്റിങിലെ മികച്ച ഫോമും ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിന്റെ ആത്മവിശ്വാസമുയര്‍ത്തും. ഏഴു കളിയില്‍ നിന്നും രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളുള്‍പ്പെടെ 182.60 സ്‌ട്രൈക്ക് റേറ്റില്‍ 168 റണ്‍സ് റാണ നേടിയിട്ടുണ്ട്.

Story first published: Thursday, April 17, 2025, 7:36 [IST]
Other articles published on Apr 17, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+