Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: സഞ്ജു മാത്രമല്ല, ജയ്‌സ്വാളും റോയല്‍സ് വിടും? വില്ലന്‍ ആ താരം!! ദ്രാവിഡിന് കുലുക്കമില്ല

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ അടിമുടി മാറ്റങ്ങളുമായി പുതിയൊു രാജസ്ഥാന്‍ റോയല്‍സിനെയാവും ആരാധകര്‍ കണ്ടേക്കുക. നിലവില്‍ ടീമിന്റെ ഭാഗമായിട്ടുള്ള പലരെയും ഇനിയൊരു സീസണ്‍ റോയല്‍സിന്റെ പിങ്ക് കുപ്പായത്തില്‍ കാണാനിടയില്ല. മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡുമായി പിണങ്ങി നില്‍ക്കുന്ന ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഈ സീസണ്‍ കഴിഞ്ഞാല്‍ ടീം വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്താണ്.

എന്നാല്‍ ഇതുകൊണ്ടും കൊഴിഞ്ഞുപോക്ക് നില്‍ക്കില്ലെന്നാണ് സൂചനകള്‍. സഞ്ജു കഴിഞ്ഞാല്‍ ടീമിലെ ഏറ്റവും പ്രധാനപ്പെട്ട താരമായ ഇന്ത്യന്‍ അഗ്രസീവ് ഓപ്പണര്‍ യശസ്വി ജയ്‌സ്വാളും റോയല്‍സ് വിടാന്‍ തയ്യാറെടുക്കുകയാണെന്നു അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. ടീമിലെ മറ്റൊരു താരം തന്നെയാണ് ഇതിനു പിന്നിലെ വില്ലനെന്നും വാര്‍ത്തകള്‍ വരികയാണ്.

yashasvi JAISWAL

ജയ്‌സ്വാളിന്റെ പിണക്കത്തിനു കാരണം

രാജസ്ഥാന്‍ റോയല്‍സിനായി ഇനിയൊരു 5-10 വര്‍ഷമെങ്കിലും കളിക്കാന്‍ ശേഷിയുള്ള താരമായാണ് നേരത്തേ യശസ്വി ജയ്‌സ്വാള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്. സഞ്ജു സാംസണിനു ശേഷം ടീമിന്റെ ഭാവി ക്യാപ്റ്റന്‍ സ്ഥാനത്തേക്കും ഉയര്‍ന്നു വന്നിരുന്നു. എന്നാല്‍ റോയല്‍സിന്റെ നായകസ്ഥാനം ഭാവിയില്‍ ജയ്‌സ്വാളിനു ലഭിക്കില്ലെന്നുറപ്പായിരിക്കുകയാണ്.

അദ്ദേഹത്തെ ഓവര്‍ടേക്ക് ചെയ്ത് മറ്റൊരു യുവതാരവും ഓള്‍റൗണ്ടറുമായ റിയാന്‍ പരാഗാണ് ഇപ്പോള്‍ നായകസ്ഥാനത്തേക്കു ഫേവറിറ്റ്. പരിക്കു കാരണം സഞ്ജുവിനു കുറച്ചു മല്‍സരങ്ങളില്‍ നിന്നും വിട്ടുനില്‍ക്കേണ്ടി വന്നപ്പോള്‍ അദ്ദേഹത്തിനു നറുക്കുവീണത് ഇതു തന്നെയാണ് തെളിയിക്കുന്നത്.

ഈ സീസണില്‍ ഇതിനകം എട്ടു മല്‍സരങ്ങളില്‍ റോയല്‍സിനെ പരാഗ് നയിച്ചുകഴിഞ്ഞു. തികച്ചും അപ്രതീക്ഷിതമായിട്ടാണ് സീസണിലെ ആദ്യത്തെ മൂന്നു മല്‍സരങ്ങളില്‍ ക്യാപ്റ്റന്‍സിയില്‍ നിന്നും സഞ്ജുവിനു വിട്ടുനില്‍ക്കേണ്ടത്. ഫിറ്റ്‌നസ് പ്രശ്‌നങ്ങള്‍ കാരണം വിക്കറ്റ് കീപ്പിങില്‍ ബിസിസിഐയുടെ ക്ലിയറന്‍സ് ലഭിക്കാത്തതു കാരണമായിരുന്നു ഇത്.

സഞ്ജു കഴിഞ്ഞാല്‍ നിലവിലെ ടീമിലെ ഏറ്റവും സീനിയര്‍ ജയ്‌സ്വാളാണ്. അതുകൊണ്ടു തന്നെ സഞ്ജുവില്ലെങ്കില്‍ സ്വാഭാവികമായും നായകസ്ഥാനത്തിനു ഏറ്റവും അര്‍ഹതയും അദ്ദേഹത്തിനാണ്. പക്ഷെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് ജയ്‌സ്വാളിനെ ഓവര്‍ടേക്ക് ചെയ്ത് പരാഗിനു ക്യാപ്റ്റന്‍സി ലഭിച്ചത്.

ടീമിന്റെ തലപ്പത്ത് അദ്ദേത്തിനുള്ള സ്വാധീനം തന്നെയാണ് ഇതിനു പിന്നിലെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കാരണം പരാഗിന്റെ അച്ഛന്റെ സഹോദരനായ രഞ്ജിത് ബര്‍താക്കൂര്‍ നിലവില്‍ റോയല്‍സിന്റെ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ കൂടിയാണ്. അതുകൊണ്ടു തന്നെ ജയ്‌സ്വാളിനു പകരം പരാഗിനു ക്യാപ്റ്റന്‍സി നല്‍കാന്‍ അദ്ദേഹത്തിന്റെ ഇടപെടലുണ്ടായെന്നു ആരോപണങ്ങളുമുയര്‍ന്നിരുന്നു.

തനിക്കു പകരം പരാഗിനു ക്യാപ്റ്റന്‍സി നല്‍കിയതില്‍ ജയ്‌സ്വാളിനു അതൃപ്തിയും രോഷവുമുണ്ടെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. സഞ്ജുവുമായി സഹോദര തുല്യമായ ബന്ധം പുലര്‍ത്തുന്നയാളാണ് ജയ്‌സ്വാള്‍. വലിയ പിന്തുണയാണ് ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹത്തിനു സഞ്ജു ഇതുവരെ നല്‍കിയിട്ടുള്ളത്.

SANJU JAISWAL

രാഹുല്‍ ദ്രാവിഡുമായുള്ള തര്‍ക്കം കാരണം സീസണിനു ശേഷം സഞ്ജു ടീം വിട്ടാല്‍ അതു ജയ്‌സ്വാളിനു വലിയ ക്ഷീണമാവും. ടീമില്‍ താരം കൂടുതല്‍ ഒറ്റപ്പെടാനും ഇതു കാരണമായേക്കും. ടീമിനു മേല്‍ പരാഗ് നിയന്ത്രണമേറ്റെടുത്തതും സഞ്ജു ടീം വിടാനൊരുങ്ങുന്നതുമെല്ലാമാണ് ജയ്‌സ്വാളിനെയും ഇതിനു പ്രേരിപ്പിക്കുന്നത്. സഞ്ജു ടീമില്‍ തുടര്‍ന്നില്ലെങ്കില്‍ സീസണിനു ശേഷം അദ്ദേഹത്തെയും പിങ്ക് കുപ്പായത്തില്‍ കാണാനിടയില്ല.

പുതിയ ജോടി റെഡി

സഞ്ജു സാംസണിനൊപ്പെം യശസ്വി ജയ്‌സ്വാളും ഈ സീസണിനു ശേഷം രാജസ്ഥാന്‍ റോയല്‍സ് വിട്ടാന്‍ പുതിയൊരു ഓപ്പണിങ് ജോടിയെയാണ് അടുത്ത സീസണില്‍ കാണാനാവുക. ഇവ ആരൊക്കയാവണമെന്ന കാര്യത്തില്‍ കോച്ച് രാഹുല്‍ ദ്രാവിഡിനു കൃത്യമായ പ്ലാനുകളുമുണ്ട്. കഴിഞ്ഞ ദിവസസമാണ് സൗത്താഫ്രിക്കയുടെ യുവ അഗ്രസീവ് ബാറ്ററും വിക്കറ്റ് കീപ്പറുമായ ലുവാന്‍ ഡ്രെ പ്രെട്ടോറിയസിനെ റോയല്‍സ് ടീമിലെത്തിച്ചത്.

അടുത്ത സീസണില്‍ സഞ്ജുവില്ലെങ്കില്‍ അദ്ദേഹത്തിന്റെ ബാക്കപ്പായിട്ടാണ് 19 കാരനെ കൊണ്ടു വന്നതെന്നു അഭ്യൂഹമുണ്ട്. അടിത്ത സാസണില്‍ സഞ്ജുവും ജയ്‌സ്വാളുമില്ലെങ്കില്‍ വൈഭവ് സൂര്യവംശിയും ലുവാനുമായിരിക്കും റോയല്‍സിന്റെ പുതിയഓപ്പണിങ് സഖ്യം.

Story first published: Friday, May 9, 2025, 11:31 [IST]
Other articles published on May 9, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+