For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: മുംബൈയോ, സിഎസ്‌കെയോ അല്ല! ഫേവറിറ്റ് എതിരാളി മറ്റൊരു ടീം, വെളിപ്പെടുത്തി കോലി

ഐപിഎല്ലില്‍ തന്റെ ഫേവറിറ്റ് എതിരാളികളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ ഐക്കണ്‍ താരവും ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസവുമായ വിരാട് കോലി. അതു മുംബൈ ഇന്ത്യന്‍സോ, ചെന്നൈ സൂപ്പര്‍ കിങ്‌സോയല്ല എന്നതാണ് കൗതുകകരമായ കാര്യം. പകരം മറ്റൊരു ടീമിനെതിരേ കളിക്കാനാണ് കൂടുതല്‍ ഇഷ്ടമെന്നു അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ സ്‌പോര്‍ട്‌സിന്റെ ചോദ്യോത്തര സെഷനില്‍ സംസാരിക്കുകയായിരുന്നു കോലി.

നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെയാണ് ഐപിഎല്ലിലെ ഫേവറിറ്റ് എതിരാളികളായി കോലി തിരഞ്ഞെടുത്തിട്ടുള്ളത്. 2008ലെ പ്രഥമ ഐപിഎല്‍ സീസണ്‍ മുതല്‍ ആര്‍സിബിയുടെ ഭാഗമാണ് അദ്ദേഹം. യുവതാരമായി തുടങ്ങി പിന്നീട് ക്യാപ്റ്റനും ഇപ്പോള്‍ ഓള്‍ടൈം റണ്‍വേട്ടക്കാരനുമായി കോലി മാറിയിരിക്കുകയാണ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ഇതുവരെയുള്ള എല്ലാ സീസണിലും ഒരേ ഫ്രാഞ്ചൈസിക്കായി കളിച്ചിട്ടുള്ള ഏക താരവും അദ്ദേഹം തന്നെയാണ്.

VIRAT KOHLI - ROHIT SHARMA

2013ലാണ് ആര്‍സിബിയുടെ നായകസ്ഥാനം കോലിയെ തേടിയെത്തിയത്. 2021 വരെ അദ്ദേഹം ഈ റോളില്‍ തുടരുകയും ചെയ്തു. എല്ലാ ടീമുകള്‍ക്കെതിരേയും ആര്‍സിബിയെ കോലി നയിച്ചിട്ടുണ്ടങ്കിലും ഇവയില്‍ മുംബൈയുമായുള്ള പോരാട്ടങ്ങളാണ് പലപ്പോഴും തീപാറിയിട്ടുള്ളത്. എന്നിട്ടും അവര്‍ക്കു പകരം കെകെആറിനെ അദ്ദേഹം ഫേവറിറ്റ് എതിരാളികളായി തിരഞ്ഞെടുത്തുവെന്നതാണ് കൗതുകരകമായ കാര്യം. ഇതിനു പിന്നിലെ കാരണത്തെക്കുറിച്ചൊന്നും കോലി പറഞ്ഞിട്ടില്ല.

2008ലെ കന്നി ഐപിഎല്ലിലെ ഉദ്ഘാടന മല്‍സരം റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും തമ്മിലായിരുന്നു. ഈ മല്‍സരത്തിന്റെ ഭാഗമാവാന്‍ സാധിച്ച അപൂര്‍വ്വ താരങ്ങളിലൊരാളും കൂടിയാണ് കോലി. ഏപ്രില്‍ 18നു കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലായിരുന്നു ഈ പോരാട്ടം.

അന്നു മുന്‍ ഇതിഹാസ നായകന്‍ സൗരവ് ഗാംഗുലി നയിച്ച കെകെആര്‍ ആദ്യം ബാറ്റ് ചെയ്ത ശേഷം വാരിക്കൂട്ടിയത് 222 റണ്‍സാണ്. മറുപടിയില്‍ വെറും 82 റണ്‍സിനു ആര്‍സിബി നാണം കെടുകയും ചെയ്തു. അഞ്ചു ബോളില്‍ ഒരു റണ്‍സാണ് കോലിക്കു നേടാനായത്.

ഇതേ സീസണില്‍ ഏപ്രില്‍ 20നാണ് മുംബൈ ഇന്ത്യന്‍സുമായി കോലി തന്റെ ആദ്യ മല്‍സരം കളിച്ചത്. 166 റണ്‍സിന്റെ ലക്ഷ്യം ആര്‍സിബി വിജയകരമായി ചേസ് ചെയ്ത മല്‍സരത്തില്‍ 14 ബോളില്‍ 23 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തു. മൂന്നു തവണ ഐപിഎല്ലിന്റെ ഫൈനല്‍ കളിക്കാന്‍ ആര്‍സിബിക്കു കഴിഞ്ഞെങ്കിലും ഒരിക്കല്‍പ്പോരും മുംബൈയോ, കെകെആറോ എതിരാളികളായി വന്നിട്ടില്ല.

KKR

കെകെആറിനെതിരേ ഐപിഎല്‍ കരിയറില്‍ 34 മല്‍സരങ്ങളിലാണ് കോലി ഇതുവരെ കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 962 റണ്‍സും സ്‌കോര്‍ ചെയ്യാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. ഒരു സെഞ്ച്വറിയും ആറു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. എന്നാല്‍ മുംബൈ ഇന്ത്യന്‍സിനെതിരേ 33 മല്‍സരങ്ങളില്‍ നിന്നും 855 റണ്‍സാണ് കോലിയുടെ സമ്പാദ്യം. അഞ്ചു ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ ഉള്‍പ്പെടെയാണിത്.

ഐപിഎല്ലിലെ ഓള്‍ടൈം റണ്‍വേട്ടക്കാരനന്ന റെക്കോര്‍ഡ് കോലിക്കു അവകാശപ്പെട്ടതാണ്. 252 മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം വാരിക്കൂട്ടിയത് 8004 റണ്‍സാണ്. എട്ടു സെഞ്ച്വറികളു 55 ഫിഫ്റ്റികളും ഇതിലുള്‍പ്പെടും. മൂന്നു ഫൈനലുകളുടെ ഭാഗമാവാന്‍ കോലിക്കായെങ്കിലും ഒരിക്കല്‍പ്പോലും ടീമിനെ ചാംപ്യന്‍മാരാക്കാന്‍ അദ്ദേഹത്തിനായിട്ടില്ല.

വരാനിരിക്കുന്ന സീസണിനു മുമ്പ് മെഗാതാരലേലം നടക്കാനിരിക്കുകയാണെങ്കിലും കോലിയെ ആര്‍സിബി നിലനിര്‍ത്താന്‍ തന്നെയാണ് സാധ്യത. എല്ലായ്‌പ്പോഴും ഫ്രാഞ്ചൈസിയുടെ ഫസ്റ്റ് ചോയ്‌സ് റിട്ടെന്‍ഷനും അദ്ദേഹം തന്നെയാവാറുണ്ട്. ഇത്തവണയും ഇതില്‍ മാറ്റം വരാന്‍ സാധ്യതയല്ല.

Story first published: Monday, August 19, 2024, 7:27 [IST]
Other articles published on Aug 19, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+