For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: കപ്പ് മുംബൈ നേടില്ല! ഇത്തവണ അവര്‍ ചാമ്പ്യന്മാരാവും; ഗവാസ്‌ക്കര്‍ പറയുന്നു

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണ്‍ പ്ലേ ഓഫിനോടടുക്കുകയാണ്. നിലവിലെ പോയിന്റ് പട്ടികയില്‍ മുംബൈ ഇന്ത്യന്‍സ്, ഗുജറാത്ത് ടൈറ്റന്‍സ്, ആര്‍സിബി, പഞ്ചാബ് കിങ്‌സ് എന്നിവരാണ് ആദ്യ നാലില്‍ നില്‍ക്കുന്നത്. പ്ലേ ഓഫ് ലക്ഷ്യമിട്ട് ഡല്‍ഹിയും ലഖ്‌നൗവും തൊട്ടുപിന്നാലെയുണ്ട്. രാജസ്ഥാന്‍, ഹൈദരാബാദ്, സിഎസ്‌കെ എന്നിവര്‍ക്ക് ഇത്തവണ പ്ലേ ഓഫില്‍ കടക്കാന്‍ സാധിക്കില്ലെന്ന് തന്നെ പറയാം. ഇനിയുള്ള ഓരോ മത്സരങ്ങളും വളരെ നിര്‍ണ്ണായകമാണ്. പിന്നോക്കം നില്‍ക്കുന്ന ടീമുകള്‍ വമ്പന്മാരുടെ പ്ലേ ഓഫ് സാധ്യത അവസാനിപ്പിക്കുന്ന ട്വിസ്റ്റ് അവസാന മത്സരങ്ങളില്‍ ഉണ്ടാവുമോയെന്നതാണ് ഇനി കണ്ടറിയേണ്ടത്.

നിലവിലെ സാധ്യതകള്‍ പ്രകാരം കൂടുതല്‍ പേരും കിരീട സാധ്യത നല്‍കുന്നത് മുംബൈ ഇന്ത്യന്‍സിനാണ്. ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന മുംബൈ ആദ്യ മത്സരങ്ങളില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തുന്നത്. എന്നാല്‍ പതിയെ താളം കണ്ടെത്തിയ മുംബൈ ഇപ്പോള്‍ പോയിന്റ് പട്ടികയില്‍ തലപ്പത്താണ്. അവസാനം കളിച്ച ആറ് മത്സരത്തിലും ജയിക്കാന്‍ മുംബൈക്ക് സാധിച്ചു. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മിന്നിക്കാന്‍ ടീമിന് സാധിക്കുന്നുണ്ട്.

മുംബൈ പൊതുവേ പ്ലേ ഓഫിലേക്കെത്തിയാല്‍ കപ്പുകൊണ്ട് മടങ്ങുന്ന ടീമാണ്. അഞ്ച് കിരീടങ്ങള്‍ മുംബൈ നേടിയത് ടീമിന്റെ കരുത്ത് വ്യക്തമാക്കുന്നതാണ്. ഇത്തവണയും മുംബൈക്ക് വലിയ കിരീട സാധ്യതയാണുള്ളത്. ഇപ്പോഴിതാ മുംബൈയാവില്ല ഇത്തവണ കപ്പ് നേടുക ആര്‍സിബിയാവുമെന്ന് പ്രവചിച്ചിരിക്കുകയാണ് സുനില്‍ ഗവാസ്‌ക്കര്‍. 18 വര്‍ഷമായുള്ള കിരീടത്തിനായുള്ള കാത്തിരിപ്പ് ടീം അവസാനിപ്പിക്കുമെന്നാണ് ഗവാസ്‌ക്കര്‍ പറയുന്നത്.

ഇത്തവണ കപ്പ് ആര്‍സിബി നേടും

വലിയ മാറ്റങ്ങളോടെയാണ് ഇത്തവണ ആര്‍സിബി എത്തിയത്. നായകസ്ഥാനത്തേക്ക് രജത് പാട്ടീധാറെത്തി. സ്പിന്‍ ഓള്‍റൗണ്ടറായി ക്രുണാല്‍ പാണ്ഡ്യയും ഫിനിഷറായി ടിം ഡേവിഡുമെത്തി. ഇതെല്ലാം ആര്‍സിബിക്ക് കരുത്തായി മാറി. പേസ് നിരയിലേക്ക് ഭുവനേശ്വര്‍ കുമാറും വന്നതോടെ ആര്‍സിബി സംതുലിതമായ നിരയായി മാറിയെന്ന് പറയാം. 10ല്‍ 7 മത്സരവും ജയിച്ച ആര്‍സിബി പ്ലേ ഓഫ് സാധ്യത സജീവമാക്കി നിലവില്‍ മൂന്നാം സ്ഥാനത്തുണ്ട്. ഇത്തവണ എവേ മത്സരങ്ങളില്‍ കൂടുതല്‍ ജയം നേടിയെടുക്കാന്‍ ആര്‍സിബിക്ക് സാധിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.

rcb ipl 2025

തട്ടകത്തിലെ ടീമിന്റെ പ്രകടനം നിരാശപ്പെടുത്തിയപ്പോഴും ഹോം ഗ്രൗണ്ടിന് പുറത്ത് ആര്‍സിബി എല്ലാവരേയും വിറപ്പിച്ചു. ഈ മികവ് തുടര്‍ന്നാല്‍ ആര്‍സിബി കപ്പിലേക്കെത്തുമെന്നാണ് ഗവാസ്‌ക്കര്‍ വിലയിരുത്തുന്നത്. 'ഇത്തവണ ആര്‍സിബിയാവും കപ്പ് നേടുക. അവര്‍ നന്നായി ബാറ്റും ബോളും ചെയ്യുന്നുണ്ട്. അവരുടെ ഫീല്‍ഡിങ്ങും മികച്ചതാണ്. മുംബൈ ഇന്ത്യന്‍സ് ഇത്തവണ ശക്തമായ തിരിച്ചുവരവാണ് നടത്തുന്നത്. എന്നാല്‍ ആര്‍സിബി ഇതേ സ്ഥിരത നിലനിര്‍ത്തിയാല്‍ തീര്‍ച്ചയായും ഇത്തവണ കപ്പിലേക്കെത്തും' ഗവാസ്‌ക്കര്‍ പറഞ്ഞു.

വിരാട് കോലിയും രജത് പാട്ടീധാറും ദേവ്ദത്ത് പടിക്കലുമെല്ലാം ടോപ് ഓഡറിന് കരുത്തേകുന്നു. ആര്‍സിബിയുടെ ഓപ്പണിങ് കൂട്ടുകെട്ട് ക്ലിക്കായിട്ടില്ലെന്നതാണ് പ്രശ്‌നം. പ്രധാന മത്സരങ്ങളില്‍ നിര്‍ഭാഗ്യം വേട്ടയാടുന്നവരാണ് ആര്‍സിബി. ഇത് ഇത്തവണയും ടീമിനെ പിന്നോട്ടടിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്തായാലും വലിയ കിരീട സാധ്യത ഇത്തവണ ആര്‍സിബിക്കുണ്ടെന്ന് തന്നെ വിലയിരുത്താം.

ഇത്തവണയും നിര്‍ഭാഗ്യം വേട്ടയാടുമോ?

ഐപിഎല്ലില്‍ വലിയ പ്രതീക്ഷ നല്‍കി പല തവണ പ്ലേ ഓഫിലെത്തിയ ടീമാണ് ആര്‍സിബി. എന്നാല്‍ പ്രധാനപ്പെട്ട മത്സരങ്ങളില്‍ ടീം പതറുന്നതായാണ് ചരിത്രം വ്യക്തമാക്കുന്നത്. വിരാട് കോലിയുടെ ഫോമിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. റണ്‍സ് പിന്തുടരുന്ന മത്സരങ്ങളില്‍ വിജയം നേടാന്‍ ഇപ്പോഴും ആര്‍സിബിക്ക് സാധിക്കുന്നുണ്ട്. ബൗളിങ്ങിനെക്കാള്‍ ബാറ്റിങ് കരുത്തിനെ ടീം വിശ്വസിക്കുന്നു. ഒരു താരത്തെ മാത്രം ആശ്രയിക്കാതെ ഒന്നിലധികം മാച്ച് വിന്നര്‍മാരെ സൃഷ്ടിക്കാന്‍ ആര്‍സിബിക്ക് സാധിക്കുന്നുണ്ട്. ഇത് വരുന്ന മത്സരങ്ങളിലും തുടരാന്‍ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

Story first published: Saturday, May 3, 2025, 10:02 [IST]
Other articles published on May 3, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+