Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ആറാം കിരീടം മുംബൈ മറന്നേക്കൂ!! കപ്പ് ആര്‍സിബിയോ, പഞ്ചാബോ പൊക്കും? ഇതാ കാരണം

ഐപിഎല്ലിന്റെ 18ാം സീസണിലെ ഫൈനല്‍ ലൈനപ്പ് അറിയാന്‍ ഇനി മണിക്കൂറുള്‍ മാത്രം. കലാശപ്പോരിലെ ഒരു റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവാണെന്നു തെളിഞ്ഞു കഴിഞ്ഞു. അവരുടെ എതിരാളികള്‍ ആരാവുമെന്ന ചോദ്യത്തിനാണ് ഇനി ഉത്തരം ലഭിക്കാനുള്ളത്. അഞ്ചു തവണ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സും ഇതുവരെ ജേതാക്കളായിട്ടില്ലാത്ത പഞ്ചാബ് കിങ്‌സും തമ്മിലുള്ള രണ്ടാം ക്വാളിഫയറിലെ വിജയികളായിരിക്കും കലാശക്കളിയിലെ രണ്ടാമത്തെ ടീം.

ശ്രേയസ് അയ്യര്‍ നയിക്കുന്ന പഞ്ചാബിനെ വീഴ്ത്തി ഫൈനലിലേക്കു യോഗ്യത നേടിയാലും മുംബൈയ്ക്കു ഇത്തവണ വീണ്ടുമൊരു ട്രോഫി തങ്ങളുടെ അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞേക്കില്ല. അതിനു വലിയൊരു കാരണം കൂടിയുണ്ട്. അതു എന്താണെന്നറിയാം.

PATIDAR SHREYAS HARDIK

മുംബൈ കപ്പടിക്കില്ല?

ആറാം ഐപിഎല്‍ ട്രോഫിയെന്ന ഓള്‍ടൈം റെക്കോര്‍ഡിനു വെറും രണ്ടു വിജയം മാത്രം അകലെയാണ് ഹാര്‍ദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യന്‍സ്. രണ്ടാം ക്വാളിഫയറില്‍ പഞ്ചാബ് കിങ്‌സിനെ തകര്‍ത്താലും ഫൈനലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനോടു മുംബൈ ജയിച്ചേക്കില്ല. അതിനൊരു കാരണവുമുണ്ട്.

2011 മുതലാണ് ഐപിഎല്ലില്‍ പ്ലേഓഫ് രീതിയില്‍ ടൂര്‍ണമെന്റിന്റെ ഘടനയില്‍ മാറ്റം വരുന്നത്. അതിനു ശേഷം ഇതുവരെയുള്ള സീസണുകളെടുത്താല്‍ ഒരു തവണയൊഴിരെ ബാക്കിയുള്ള സീസണുകളിലെല്ലാം പോയിന്റ് പട്ടികയിലെ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത ടീമുകളാണ് ചാംപ്യന്‍മാരായിട്ടുള്ളത്. മൂന്ന്, നാല് സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്ത ശേഷം പിന്നീട് ഫൈനലിലെത്തിയ ടീമുകളില്‍ ഒന്നിനൊഴികെ മറ്റാര്‍ര്‍ക്കും കിരീട ഭാഗ്യമുണ്ടായിട്ടില്ല.

2016ലെ ഐപിഎല്‍ സീണിലായിരുന്നു ഇത്തരമൊരു അദ്ഭുതം സംഭവിച്ചത്. അന്നു പോയിന്റ് പട്ടികയില്‍ ആദ്യ രണ്ടു സ്ഥാുങ്ങളിലെത്തിയത് ഇപ്പോള്‍ ടൂര്‍ണമെന്റില്‍ ഇല്ലാത്ത ഗുജറാത്ത് ലയണ്‍സും റോയല്‍സ് ചാലഞ്ചേഴ്‌സ് ബെംംഗളൂരുവുമായിരുന്നു.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് എന്നിവര്‍ മൂന്നും നാലും സ്ഥാനക്കാരുമായി. എന്നാല്‍ ആദ്യം എലിമിനേറ്ററും പിന്നാലെ രണ്ടാം ക്വാളിഫയറും ഫൈനലും ജയിച്ച് എസ്ആര്‍എച്ച് കന്നിക്കിരീടത്തില്‍ മുത്തമിട്ടു.

ഈ ചരിത്രം മുംബൈയെ ഇത്തവണ തീര്‍ച്ചയായും ഭയപ്പെടുത്തും. കാരണം പോയിന്റ് പട്ടികയില്‍ നാലാംസ്ഥാനത്തു ഫിനിഷ് ചെയ്താണ് അവര്‍ പ്ലേഓഫിലേക്കു യോഗ്യത നേടിയത്. അതുകൊണ്ടു തന്നെ ഫൈനലിലെത്തിയാലും ഹാര്‍ദിക്കും സംഘവും കപ്പിനരികെ കലമുടയ്ക്കുന്നതു ആരാധകര്‍ക്കു കാണേണ്ടി വന്നേക്കുക ചെയ്യും. 2016ല്‍ എസ്ആര്‍എച്ച് നടത്തിയതു പോലെ ഒരു അദ്ഭുത പ്രകടനം നടത്തിയാല്‍ മാത്രമേ മുംബൈയ്ക്കു കിരീടം കൈക്കലാക്കാന്‍ സാധിക്കുകയുള്ളൂ.

ടൂര്‍ണമെന്റിന്റെ ചരിത്രം നോക്കിയാല്‍ ഇത്തവണ ആര്‍സിബിയോ, പഞ്ചാബോ കന്നിക്കിരീടം നേടാന്‍ തന്നെയാണ് ഏറ്റവുമധികം സാധ്യത. ഇത്തവണ ട്രോഫി ഏറ്റവുമധികം അര്‍ഹിക്കുന്ന രണ്ടു ടീമുകളും അവര്‍ തന്നെയാണ്.

MI

19 പോയിന്റ് വീതം നേടി ലീഗിലെ ഒന്നും രണ്ടും സ്ഥാനക്കാര്‍ അവരായിരുന്നു. ഇതോടെയാണ് ആദ്യ ക്വാളിഫയര്‍ കളിക്കാന്‍ ഇരുടീമുകള്‍ക്കും അവസരവും ലഭിച്ചത്. പഞ്ചാബിനെ എട്ടു വിക്കറ്റിനു നിഷ്പ്രഭരാക്കി ആര്‍സിബി ഫൈനലിലേക്കു കുതിക്കുകയും ചെയ്തു.

ഇതു നാലാം തവണയാണ് ആര്‍സിബി ഐപിഎല്ലിന്റെ ഫൈനലില്‍ കടന്നത്. നേരത്തേ കളിച്ച മൂന്നു ഫൈനലുകളിലും അവര്‍ക്കു തോല്‍വി നേരിട്ടിരുന്നു. 2009, 2011, 2016 സീസണുകളിലായിരുന്നു ഇത്.

അതേസമയം, ഒരിക്കല്‍ മാത്രമേ ഐപിഎല്ലിനു ഫൈനല്‍ ഭാഗ്യമുണ്ടായിട്ടുള്ളൂ. 2014ലെ സീസണിലായിരുന്നു ഇത്. അന്നു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു അവര്‍ മൂന്നു വിക്കറ്റിന്റെ തോല്‍വി സമ്മതിക്കുകയായിരുന്നു.

Story first published: Sunday, June 1, 2025, 11:48 [IST]
Other articles published on Jun 1, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+