For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: മുംബൈ വിട്ടാല്‍ രോഹിത് ലഖ്‌നൗവിലേക്കല്ല! ഈ 2 ടീമിലൊന്നില്‍; ഹര്‍ഭജന്‍ പറയുന്നു

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം വരാനിരിക്കുകയാണ്. ഇതിന് മുന്നോടിയായുള്ള അഴിച്ചുപണികളുടെ തിരക്കുകളിലേക്ക് ടീമുകളെല്ലാം കടന്ന് കഴിഞ്ഞു. പല വമ്പന്‍ കൂടുമാറ്റങ്ങളുടേയും റിപ്പോര്‍ട്ടുകളാണ് പുറത്തുവിടുന്നത്. പല ടീമുകളും നായകന്മാരെയടക്കം മാറ്റിയേക്കുമെന്നാണ് പുറത്തുവരുന്ന സൂചന. ചാമ്പ്യന്‍ നിരയായ മുംബൈ ഇന്ത്യന്‍സിലും വലിയ പൊളിച്ചെഴുത്ത് ഉണ്ടായേക്കും.

അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ് അവസാന സീസണില്‍ രോഹിത് ശര്‍മയെ മാറ്റി പകരം ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയിരുന്നു. ഇതോടെ ടീമില്‍ ഭിന്നത ശക്തമാവുകയും മുംബൈ അവസാന സ്ഥാനത്തേക്ക് കൂപ്പുകുത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വലിയ ശുദ്ധികലശത്തിലേക്കാണ് മുംബൈ ടീം പോകുന്നത്. മുന്‍ നായകനായ രോഹിത് ശര്‍മ പുതിയ സീസണിന് മുമ്പ് മുംബൈ വിട്ടേക്കുമെന്നാണ് പുറത്തുവരുന്ന വിവരം.

രോഹിത് ശര്‍മ കൂടുമാറുന്നത് എങ്ങോട്ടാണെന്നത് ആരാധകര്‍ക്കിടയിലും ക്രിക്കറ്റ് നിരൂപകര്‍ക്കിടയിലും വലിയ ചര്‍ച്ചാ വിഷയമായിട്ടുണ്ട്. പല ടീമുകളുടെ പേരുകളും ഈ സ്ഥാനത്തേക്കായി ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. ഇതില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവയാണ് മുന്നില്‍ നില്‍ക്കുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം രോഹിത്തിനായി വലിയ തുക മുടക്കാന്‍ ലഖ്‌നൗ ഇല്ലെന്ന് ടീം ഉടമ പരോക്ഷമായി പറഞ്ഞിരുന്നു.

ഇപ്പോഴിതാ രോഹിത് ശര്‍മ മുംബൈ വിട്ടാന്‍ പോകാന്‍ കൂടുതല്‍ സാധ്യത ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിലേക്കല്ലെന്നും മറ്റ് രണ്ട് ടീമുകള്‍ക്കാണ് കൂടുതല്‍ സാധ്യതയെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും മുംബൈ ഇന്ത്യന്‍സ് നായകനുമായിരുന്ന ഹര്‍ഭജന്‍ സിങ്. 'ഇത്തവണത്തെ ഐപിഎല്‍ ലേലം വളരെ ആവേശകരമായി മാറുമെന്ന് ഉറപ്പായിരിക്കുകയാണ്. ചില വലിയ താരങ്ങള്‍ എങ്ങോട്ടാണ് മാറുന്നതെന്നാണ് എല്ലാവര്‍ക്കും വലിയ ആകാംക്ഷ നല്‍കുന്നത്.

രോഹിത് ശര്‍മ ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് പോകുമോ അതോ മുംബൈയില്‍ നില്‍ക്കുമോ?. എല്ലാവരും വലിയ താരങ്ങളുടെ മാറ്റത്തിലേക്കാണ് നോക്കുന്നത്' ഹര്‍ഭജന്‍ പറഞ്ഞു. രോഹിത് ശര്‍മ സൂപ്പര്‍ താരമാണ്. ഐപിഎല്ലിലെ ഏറ്റവും അനുഭവസമ്പത്തുള്ള താരങ്ങളിലൊരാളാണ് രോഹിത്. ക്യാപ്റ്റനെന്ന നിലയില്‍ അതി ഗംഭീര റെക്കോഡും രോഹിത് ശര്‍മക്ക് അവകാശപ്പെടാന്‍ സാധിക്കും. എന്നാല്‍ രോഹിത് മുംബൈ വിട്ടാലും അദ്ദേഹത്തിന്റെ നിലവാരത്തിന് ചേര്‍ന്ന ടീമിലേക്കേ കൂടുമാറൂ.

നേരത്തെ മുംബൈ വിട്ടാല്‍ രോഹിത് ശര്‍മ കളിക്കാന്‍ ആഗ്രഹിക്കുന്ന ടീമായി തുറന്ന് പറഞ്ഞത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സാണ്. എന്നാല്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിലേക്ക് രോഹിത്തിന്റെ കൂടുമാറ്റം നടന്നേക്കില്ല. രോഹിത് ശര്‍മ ലഖ്‌നൗവിലേക്ക് പോകാനും സാധ്യത കുറവാണ്. ഐപിഎല്ലിലെ പുതുമുഖ ടീമുകളിലൊന്നായ ലഖ്‌നൗവിലേക്ക് പോകാന്‍ രോഹിത് ആഗ്രഹിക്കില്ലെന്നതാണ് വസ്തുത.

rohit sharma hardik pandya

എന്നാല്‍ രോഹിത് ശര്‍മയെ സ്വന്തമാക്കാന്‍ ഡല്‍ഹി നേരത്തെ തന്നെ താല്‍പര്യം അറിയിച്ചതാണ്. ഇന്ത്യയുടെ നായകന്‍ കൂടിയായ രോഹിത്തിനെ സ്വന്തമാക്കാന്‍ ഡല്‍ഹിക്കും വലിയ താല്‍പര്യം ഉണ്ടാവും. ഈ കൂടുമാറ്റത്തിന് രോഹിത്തിനും താല്‍പര്യം ഉണ്ടാവും. മെഗാ ലേലത്തിലേക്ക് രോഹിത് എത്താന്‍ സാധ്യത കുറവാണ്. അതുകൊണ്ടു തന്നെ രോഹിത്തുമായി ധാരണയിലേക്കെത്താന്‍ ഡല്‍ഹി ശ്രമം നടത്തുന്നുണ്ടെന്നാണ് വിവരം.

രോഹിത് മുംബൈ വിട്ടാല്‍ ടീമിനെയത് കാര്യമായി ബാധിക്കാന്‍ സാധ്യതയുണ്ട്. ആരാധക പിന്തുണയില്‍ വലിയ കുറവ് ഉണ്ടായേക്കും. രോഹിത്തിനെ നായകസ്ഥാനത്ത് നിന്ന് മാറ്റിയപ്പോള്‍ത്തന്നെ ആരാധകര്‍ വളരെയധികം കൊഴിഞ്ഞ് പോയിരുന്നു. എന്നാല്‍ രോഹിത് മുംബൈയില്‍ തുടര്‍ന്നാല്‍ ഹാര്‍ദിക്കിനെ നായകനാക്കി മുന്നോട്ട് പോകാന്‍ സാധിക്കില്ല. കാരണം രോഹിത് തുടര്‍ന്നാല്‍ ഹാര്‍ദിക്കിന് സ്വാതന്ത്ര്യത്തോടെ ടീമിനെ നയിക്കാനാവില്ല. ഇത് അവസാന സീസണിലെ അതേ തകര്‍ച്ചയിലേക്ക് മുംബൈയെ എത്തിച്ചേക്കും.

Story first published: Friday, August 30, 2024, 7:40 [IST]
Other articles published on Aug 30, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+