For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: കോലിയും ഗില്ലുമല്ല, ഓറഞ്ച് ക്യാപ് ആ യുവതാരം നേടും! വസിം ജാഫറിന്റെ പ്രവചനം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ ആരംഭിക്കാന് പോവുകയാണ്. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കരുത്തരായ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെയാണ് നേരിടുന്നത്. മെഗാ ലേലത്തിന് ശേഷം നടക്കുന്ന ഐപിഎല്ലായതിനാല്‍ ഇത്തവണ വലിയ മാറ്റങ്ങള്‍ ടീമുകളില്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ ആരൊക്കെയാവും മികവ് കാട്ടുക ആരൊക്കെയാവും കൈയടി നേടുകയെന്ന് ഇപ്പോള്‍ പറയാനാവില്ല.

ഇന്ത്യയുടെ ഒട്ടുമിക്ക താരങ്ങളും ഇത്തവണ ഉജ്ജ്വല ഫോമിലാണ്. അതുകൊണ്ടുതന്നെ വലിയ പ്രകടനങ്ങള്‍ തന്നെ എല്ലാവരും പ്രതീക്ഷിക്കുന്നു. ഇത്തവണ ആരാവും കപ്പ് നേടുക, റണ്‍വേട്ടക്കാരില്‍ ആര് ഒന്നാമനാവും തുടങ്ങിയ പ്രധാന കാര്യങ്ങളിലെല്ലാം ഇതിനോടകം പല പ്രമുഖരും പ്രവചനങ്ങള്‍ നടത്തിയിട്ടുണ്ട്. വിരാട് കോലി, ശുബ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക് വാദ്, ട്രാവിസ് ഹെഡ് തുടങ്ങി പല പേരുകളും ഇത്തവണത്തെ റണ്‍വേട്ടക്കാരുടെ പ്രവചന പട്ടികയില്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.

ഇവരെല്ലാം ഐപിഎല്ലില്‍ സ്ഥിരതയോടെ മികവ് കാട്ടുന്ന താരങ്ങളുമാണ്. എന്നാല്‍ ഇത്തവണത്തെ ഐപിഎല്ലിലെ ഓറഞ്ച് ക്യാപ്പ് കാരനേയും പര്‍പ്പിള്‍ ക്യാപ്പ് കാരനേയും പ്രവചിച്ച് ഞെട്ടിച്ചിരിക്കുകയാണ് വസിം ജാഫര്‍. അധികമാരും തിരഞ്ഞെടുക്കാത്ത താരങ്ങളെയാണ് ജാഫര്‍ തിരഞ്ഞെടുത്തത് എന്നതാണ് ശ്രദ്ധേയമായ കാര്യം.

സായ് സുദര്‍ശന്‍ ഓറഞ്ച് ക്യാപ്പ് നേടും

ഇതിനോടകം എല്ലാവരുടേയും ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് സായ് സുദര്‍ശന്‍. ഇടം കൈയന്‍ ബാറ്റ്‌സ്മാനായ സായ് സുദര്‍ശന്‍ ഐപിഎല്ലില്‍ ഗംഭീര റെക്കോഡുള്ള താരമാണ്. ഗുജറാത്ത് ടൈറ്റന്‍സിലൂടെ മികവ് കാട്ടിയ സായ് സുദര്‍ശന്‍ ഇത്തവണയും ഗുജറാത്തിനൊപ്പമാണുള്ളത്. ഇടം കൈയന്‍ ക്ലാസിക് താരമാണെങ്കിലും അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ തനിക്കാവുമെന്ന് പ്രകടനത്തിലൂടെ അദ്ദേഹം തെളിയിച്ചിട്ടുള്ളതാണ്. സ്പിന്നിനെ നന്നായി നേരിടുന്നുവെന്നതാണ് സായ് സുദര്‍ശന്റെ മറ്റൊരു സവിശേഷത.

ഇത്തവണ റണ്‍വേട്ടയില്‍ മുന്നിലെത്തുമെന്ന് അധികമാരും പറയാത്ത പേരാണ് സായ് സുദര്‍ശന്റേത്. എന്നാല്‍ ഇത്തവണത്തെ ഗുജറാത്തിന്റെ കുതിപ്പില്‍ സായ് സുദര്‍ശന്റെ പ്രകടനം വളരെ നിര്‍ണ്ണായകമാവുമെന്ന കാര്യം ഉറപ്പാണ്. ഇന്ത്യന്‍ ടീമിലേക്ക് വിളി കാത്തിരിക്കുന്ന താരമാണ് സായ് സുദര്‍ശന്‍. വൈകാതെ ടീമില്‍ സ്ഥിര സാന്നിധ്യമായി മാറാന്‍ സാധ്യതയുണ്ട്. ഐപിഎല്ലിലെ പ്രകടനം വിലയിരുത്തി ഇംഗ്ലണ്ട് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇടം ലഭിക്കാന്‍ സാധ്യതയുണ്ട്.

sai sudharsan

പര്‍പ്പിള്‍ ക്യാപ്പ് അര്‍ഷ്ദീപ് സിങ് നേടും

ഇടം കൈയന്‍ പേസറായ അര്‍ഷ്ദീപ് സമീപകാലത്തായി ഇന്ത്യക്കായി കൂടുതല്‍ മിന്നിക്കുന്ന താരമാണ്. ടി20 പവര്‍പ്ലേയില്‍ പന്തെറിഞ്ഞ് വിക്കറ്റ് നേടിയെടുക്കാന്‍ അര്‍ഷ്ദീപിന് അസാധ്യ കഴിവുണ്ട്. അതാണ് അര്‍ഷ്ദീപിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. ഡെത്തോവറില്‍ വലിയ മികവ് അവകാശപ്പെടാനാവില്ലെങ്കിലും യോര്‍ക്കറുകളിലൂടെ കളി പിടിക്കാന്‍ കഴിവുള്ളവനാണ് അര്‍ഷ്ദീപ്. പഞ്ചാബ് കിങ്‌സ് പേസര്‍ ഇത്തവണ വിക്കറ്റ് വേട്ടയില്‍ ഒന്നാമനാവുമെന്നാണ് ജാഫറിന്റെ വിലയിരുത്തല്‍.

അര്‍ഷ്ദീപ് വിക്കറ്റ് വേട്ടയില്‍ ഒന്നാമനായില്ലെങ്കിലും സ്ഥിരതയോടെയുള്ള പ്രകടനം പ്രതീക്ഷിക്കാം. സ്വിങ് ലഭിക്കുന്ന പിച്ചുകളില്‍ അര്‍ഷ്ദീപിനെ നേരിടുക മറ്റ് ബൗളര്‍മാര്‍ക്ക് വലിയ വെല്ലുവിളി തന്നെയാണെന്ന് പറയാം. അര്‍ഷ്ദീപിനെ സംബന്ധിച്ച് ഇത്തവണത്തെ ഐപിഎല്‍ സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്. ടി20യില്‍ ഒതുങ്ങാതെ മറ്റ് ഫോര്‍മാറ്റുകളിലും ശോഭിക്കാന്‍ അര്‍ഷ്ദീപിന് ആഗ്രഹമുണ്ട്. ഇതിനായി ഇത്തവണത്തെ ഐപിഎല്‍ മുതലാക്കേണ്ടത് അത്യാവശ്യമാണ്.

ആദ്യ മത്സരം മഴകൊണ്ടുപോയേക്കും

ഐപിഎല്‍ 2025 സീസണിലെ ഉദ്ഘാടന മത്സരം മഴ കൊണ്ടുപോകാനാണ് സാധ്യത. മഴ വില്ലനായേക്കുമെന്നാണ് റിപ്പോര്‍ട്ടുള്ളത്. കൊല്‍ക്കത്തയില്‍ കനത്ത മഴയാണുള്ളത്. ഇന്നലെയും വൈകീട്ട് ശക്തമായ മഴയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും ആര്‍സിബിയും തമ്മിലുള്ള മത്സരം ഉപേക്ഷിക്കാനുള്ള സാധ്യതയും ഏറെയാണ്. അതുകൊണ്ടുതന്നെ തുടക്കം പാളുമോയെന്ന ആശങ്കയിലാണ് ആരാധകര്‍.

Story first published: Saturday, March 22, 2025, 14:49 [IST]
Other articles published on Mar 22, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+