For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: രാഹുലിനായി രാജസ്ഥാന്‍ രംഗത്ത്, ദ്രാവിഡ് ഇടപെട്ടു! സഞ്ജുപ്പടയുടെ വൈസ് ക്യാപ്റ്റന്‍?

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ ആരംഭിക്കാനിരിക്കെ വമ്പന്‍ നീക്കങ്ങള്‍ക്കാണ് കളമൊരുങ്ങുന്നത്. ഇത്തവണ എല്ലാവരും ഏറ്റവും കൂടുതല്‍ ഉറ്റുനോക്കുന്നത് കെ എല്‍ രാഹുലിലേക്കാണ്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് നായകനായ രാഹുല്‍ അവസാന സീസണില്‍ ടീം മാനേജ്‌മെന്റുമായി ഉടക്കിയിരുന്നു. ഇത്തവണ ലഖ്‌നൗ ആവശ്യപ്പെട്ടിട്ടും ടീമില്‍ തുടരാന്‍ താല്‍പര്യമില്ലെന്നാണ് രാഹുല്‍ അറിയിച്ചത്. ഇതോടെ രാഹുല്‍ ലേലത്തിലേക്കെത്തുമെന്ന് ഉറപ്പായിരിക്കുകയാണ്.

ഇത്തവണ ഏറ്റവും കൂടുതല്‍ വാശിയേറിയ ലേലം നടക്കുക രാഹുലിനാവാനും സാധ്യതയുണ്ട്. രാഹുലിനെ നോട്ടമിട്ട് പല ടീമുകളും രംഗത്തെത്തുന്നുണ്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു രാഹുലിനെ സ്വന്തമാക്കാന്‍ നീക്കം നടത്തുന്നുണ്ടെന്നാണ് വിവരം. നായകനായി രാഹുലിനെ കൊണ്ടുവരാന്‍ ആര്‍സിബിക്ക് ആഗ്രഹമുണ്ടെന്നാണ് സൂചന. എന്നാല്‍ ഇപ്പോഴിതാ ആര്‍സിബിക്ക് വെല്ലുവിളി ഉയര്‍ത്തി രണ്ട് ടീമുകള്‍ക്കൂടി രാഹുലിനെ നോട്ടമിടുന്നുണ്ടെന്നാണ് സൂചന.

രാഹുലിനെ രാജസ്ഥാന് ആവശ്യമുണ്ട്?

കെ എല്‍ രാഹുലിനെ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് നോട്ടമിടുന്നുണ്ടെന്നാണ് വിവരം. ജോസ് ബട്‌ലര്‍ രാജസ്ഥാന്‍ വിടുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. അതുകൊണ്ടുതന്നെ രാജസ്ഥാന് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സീനിയര്‍ താരത്തെ ആവശ്യമാണ്. ദ്രുവ് ജുറേലാണ് നിലവില്‍ രാജസ്ഥാനിലെ മറ്റൊരു വിക്കറ്റ് കീപ്പര്‍. എന്നാല്‍ ജുറേലിനെ നിലനിര്‍ത്താന്‍ രാജസ്ഥാന് താല്‍പര്യമില്ലെന്നാണ് ലഭിക്കുന്ന സൂചന.

അതുകൊണ്ടുതന്നെ ഈ റോളിലേക്ക് രാഹുലിനെയാണ് ഇപ്പോള്‍ രാജസ്ഥാന്‍ കാണുന്നത്. പുതിയ പരിശീലകനായ രാഹുല്‍ ദ്രാവിഡ് രാഹുലില്‍ താല്‍പര്യം കാട്ടുന്നുണ്ട്. വെടിക്കെട്ട് ബാറ്റിങ് നടത്തുന്നത് മാത്രമല്ല ടി20 എന്ന് അഭിപ്രായമുള്ള പരിശീലകനാണ് ദ്രാവിഡ്. അതുകൊണ്ടുതന്നെ രാഹുലിനെ രാജസ്ഥാന്‍ ടീമിലേക്കെത്തിച്ചാലും അത്ഭുതപ്പെടാനാവില്ല.

ഓപ്പണര്‍ റോളില്‍ കടന്നാക്രമിച്ച് കളിക്കാന്‍ ജയ്‌സ്വാളുള്ളപ്പോള്‍ ആംഗര്‍ റോളിലേക്ക് കെ എല്‍ രാഹുലിനെ എത്തിക്കാനാണ് നീക്കം. വമ്പന്‍ പ്രതിഫലം രാഹുലിന് നല്‍കാനും രാജസ്ഥാന്‍ തയ്യാറാണെന്നാണ് സൂചന. അത് 30 കോടിയിലേക്ക് എത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

sanju samson cricket

സിഎസ്‌കെയും രാഹുലിനെ നോട്ടമിടുന്നു

കെ എല്‍ രാഹുലിനെ ചെന്നൈ സൂപ്പര്‍ കിങ്‌സും നോട്ടമിടുന്നുണ്ടെന്നാണ് വിവരം. രാഹുലിന്റെ സമീപകാല പ്രകടനങ്ങള്‍ നിരാശപ്പെടുത്തുന്നതാണ്. മോശം ഫോമിലൂടെ കടന്ന് പോകുന്ന രാഹുലിന്റെ സമീപകാലത്തെ സ്‌ട്രൈക്ക് റേറ്റുകളെല്ലാം വളരെ മോശമാണ്. ഈ സാഹചര്യത്തില്‍ രാഹുലിനെ ടി20 ടീമിലേക്കെടുക്കാന്‍ പല ടീമുകളും മടി കാട്ടിയേക്കും. പക്ഷെ രാഹുലിനെ സിഎസ്‌കെയ്ക്ക് ആവശ്യമുണ്ട്. മോശം ഫോമിലുള്ള താരങ്ങളെ വെച്ച് അത്ഭുതം കാട്ടാന്‍ സിഎസ്‌കെയ്ക്ക് കഴിവുണ്ട്.

അജിന്‍ക്യ രഹാനെ മോശം ഫോമിലായിരുന്ന സമയത്ത് സിഎസ്‌കെയിലേക്കെത്തുകയും തുടര്‍ന്ന് നടത്തിയ പ്രകടനങ്ങളും അതി ഗംഭീരമായിരുന്നു. രാഹുല്‍ സീനിയര്‍ താരമാണ്. എംഎസ് ധോണിയെ ആരാധനയോടെ കാണുന്ന താരങ്ങളിലൊരാളാണ് രാഹുല്‍. അതുകൊണ്ടുതന്നെ രാഹുലിനെ ടീമിലേക്കെത്തിക്കാന്‍ സിഎസ്‌കെ ശ്രമിച്ചേക്കും. സിഎസ്‌കെയുടെ പദ്ധതികളോട് ചേര്‍ന്ന് നില്‍ക്കുന്ന കളിക്കാരനാണ് രാഹുല്‍. അതുകൊണ്ടുതന്നെ സിഎസ്‌കെയിലേക്ക് പോകാന്‍ രാഹുലിനും താല്‍പര്യമുണ്ടാവുമെന്നുറപ്പ്.

ആര്‍സിബി രാഹുലിന്റെ ഹോം ടീം

കര്‍ണാടകക്കാരനായ രാഹുല്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനായി കളിക്കണമെന്ന് ആഗ്രഹിക്കുന്ന ആരാധകര്‍ ഏറെയാണ്. പ്രഥമ സീസണ്‍ മുതല്‍ കളിച്ചിട്ടും കപ്പിലേക്കെത്താന്‍ ആര്‍സിബിക്ക് സാധിച്ചിട്ടില്ല. എന്നാല്‍ ഇപ്പോഴും വലിയ ആരാധക പിന്തുണയുള്ള ടീമുകളിലൊന്നാണ് ആര്‍സിബി. നേരത്തെ ആര്‍സിബിക്കായി കളിച്ചിട്ടുള്ള താരമാണ് രാഹുല്‍.

ഇടവേളക്ക് ശേഷം ആര്‍സിബിയിലേക്ക് രാഹുല്‍ തിരിച്ചെത്തുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. എന്തായാലും രാഹുലിനായി വാശിയേറിയ ലേലം വിളി നടക്കുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്. രാഹുല്‍ ഏത് ടീമിലേക്കാവും പോവുകയെന്നത് കാത്തിരുന്ന് തന്നെ കണ്ടറിയാം.

Story first published: Thursday, October 31, 2024, 14:57 [IST]
Other articles published on Oct 31, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+