ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ വരാനിരിക്കെ കൂടുമാറ്റ ചര്‍ച്ചകള്‍ സജീവമാണ്. പല വമ്പന്‍ താരങ്ങളുടേയും കൂടുമാറ്റ വിവരങ്ങള്‍ ഇതിനോടകം പുറത്തുവരുന്നുണ്ട്. മെഗാ ലേലം വരാനിരിക്കെ വലിയ പൊളിച്ചെഴുത്ത് തന്നെ ടീമുകളിലുണ്ടാവുമെന്നാണ് വിവരം. ആരാധകര്‍ പ്രതീക്ഷിക്കാത്ത താരങ്ങള്‍ പോലും കൂടുമാറ്റത്തിന് തയ്യാറെടുക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകളുള്ളത്. ഇത്തരത്തിലൊന്ന് സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടുമെന്ന റിപ്പോര്‍ട്ട്.
രാജസ്ഥാന്‍ റോയല്‍സിന്റെ നായകനാണ് സഞ്ജു സാംസണ്‍. ടീമിനൊപ്പം മികച്ച പ്രകടനവും സഞ്ജു നടത്തുന്നുണ്ട്. ഒരു തവണ ടീമിനെ ഫൈനലിലേക്കെത്തിക്കാനും സഞ്ജുവിന് സാധിച്ചു. എന്നാല്‍ അടുത്ത സീസണിന് മുമ്പ് സഞ്ജു രാജസ്ഥാന്‍ ടീം വിട്ടേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സഞ്ജു കൂടുമാറിയാല്‍ പകരമാരാവും രാജസ്ഥാന്റെ നായകനെന്ന ചോദ്യമാണ് ഇപ്പോള്‍ സജീവമാകുന്നത്. പല വമ്പന്‍മാരും കൂടുമാറുന്നതിനാല്‍ രാജസ്ഥാന്‍ ആരെയാവും പരിഗണിക്കുക?.
ജോസ് ബട്‌ലര്‍ രാജസ്ഥാന്‍ ടീമിലുണ്ട്. ഇത്തവണയും അദ്ദേഹത്തെ നിലനിര്‍ത്തുമെന്നാണ് വിവരമെങ്കിലും നായകസ്ഥാനം ബട്‌ലര്‍ക്ക് നല്‍കിയേക്കില്ലെന്നാണ് വിവരം. അങ്ങനെ വന്നാല്‍ രാജസ്ഥാന്‍ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്ന മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ശ്രേയസ് അയ്യരാണ് ഒന്നാമത്തെ താരം. അവസാന സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കപ്പിലേക്കെത്തിച്ച നായകനാണ് ശ്രേയസ് അയ്യര്‍.
എന്നാല്‍ അടുത്ത സീസണില്‍ ശ്രേയസ് അയ്യരെ മാറ്റി സൂര്യകുമാര്‍ യാദവിനെ നായകനാക്കാനാണ് കെകെആറിന്റെ പദ്ധതി. ഇതിന്റെ നീക്കങ്ങള്‍ ടീം നടത്തുന്നുണ്ടെന്നാണ് വിവരം. മുംബൈ ഇന്ത്യന്‍സ് താരമാണ് സൂര്യകുമാര്‍ യാദവ്. എന്നാല്‍ വരുന്ന സീസണില്‍ സൂര്യകുമാര്‍ മുംബൈ ടീമിലുണ്ടാകില്ല. കെകെആറിന്റെ നായകസ്ഥാനത്തേക്കാവും സൂര്യകുമാര്‍ എത്തുക. നിലവില്‍ ഇന്ത്യയുടെ ടി20 ടീം നായകനാണ് സൂര്യകുമാര്‍ യാദവ്.

അതുകൊണ്ടുതന്നെ സൂര്യകുമാര്‍ വരുമ്പോള്‍ ശ്രേയസ് അയ്യര്‍ക്ക് വഴിമാറിക്കൊടുക്കേണ്ടി വരും. ശ്രേയസിനെ രാജസ്ഥാന്‍ ഒപ്പം കൂട്ടിയേക്കുമെന്നാണ് വിവരം. നേരത്തെ ഡല്‍ഹി ക്യാപിറ്റല്‍സിനെ ഫൈനലിലെത്തിച്ച നായകനാണ് ശ്രേയസ്. അതുകൊണ്ടുതന്നെ ശ്രേയസ് അയ്യരെ ഒപ്പം കൂട്ടാന്‍ രാജസ്ഥാന്‍ തയ്യാറായേക്കും. ടി20യില്‍ ശ്രേയസിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മോശമാണ്. അതുകൊണ്ടുതന്നെ രാജസ്ഥാന്‍ ശ്രേയസിനെ ഒപ്പം കൂട്ടിയാല്‍ അത് വലിയ സാഹസമായിരിക്കുമെന്നുറപ്പ്.
രണ്ടാമത്തെ താരം രോഹിത് ശര്‍മയാണ്. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടം ചൂടിച്ച ക്യാപ്റ്റനാണ് രോഹിത് ശര്‍മ. എന്നാല്‍ അവസാന സീസണില്‍ രോഹിത് ശര്‍മയെ മാറ്റി ഹാര്‍ദിക് പാണ്ഡ്യയെ നായകസ്ഥാനത്തേക്കെത്തിച്ച മുംബൈ ടീം മാനേജ്‌മെന്റിന്റെ നീക്കത്തിനെതിരേ രോഹിത് ശര്‍മക്ക് അതൃപ്തിയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മുംബൈ ടീം വിടാന്‍ രോഹിത് ശര്‍മ തയ്യാറെടുക്കുകയാണെന്നാണ് വിവരം. രോഹിത്തിനെ ഒപ്പം കൂട്ടാന്‍ രാജസ്ഥാന്‍ ശ്രമിച്ചേക്കും.
അനുഭവസമ്പന്നനായ നായകനാണ് രോഹിത്. അതുകൊണ്ടുതന്നെ നായകസ്ഥാനത്തേക്ക് രോഹിത് ശര്‍മയെ കൊണ്ടുവരാനുള്ള ശ്രമം രാജസ്ഥാന്‍ നടത്തിയേക്കും. രാജസ്ഥാന് പരിഗണിക്കാന്‍ സാധിക്കുന്ന മറ്റൊരു താരം റിയാന്‍ പരാഗാണ്. മധ്യനിര ബാറ്റ്‌സ്മാനും സ്പിന്നറുമായ പരാഗ് ഇതിനോടകം രാജസ്ഥാനൊപ്പമുണ്ട്. അടുത്ത സീസണില്‍ രാജസ്ഥാന്‍ പരാഗിനെ നിലനിര്‍ത്തുമെന്നുറപ്പാണ്. ഇതിനോടകം ഇന്ത്യക്കായും അരങ്ങേറ്റം കുറിക്കാന്‍ പരാഗിന് സാധിച്ചിട്ടുണ്ട്.
രാജസ്ഥാന്‍ ടീം മാനേജ്‌മെന്റ് വലിയ പിന്തുണ നല്‍കുന്ന താരമാണ് പരാഗ്. ആഭ്യന്തര ക്രിക്കറ്റില്‍ നായകനായി അനുഭവസമ്പത്ത് പരാഗിനുണ്ട്. അതുകൊണ്ടുതന്നെ നായകനായി പരാഗിനെ വളര്‍ത്താന്‍ രാജസ്ഥാന്‍ റോയല്‍സ് ശ്രമിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. നായകസ്ഥാനം ലഭിച്ചാല്‍ പരാഗ് അത് ഏറ്റെടുക്കുമെന്നുറപ്പാണ്. അവസാന സീസണുകളിലെല്ലാം മികച്ച പ്രകടനവും താരം നടത്തിയിരുന്നു. എന്തായാലും രാജസ്ഥാന്‍ ടീം മാനേജ്‌മെന്റിന്റെ നീക്കം എന്താവുമെന്നതാണ് കണ്ടറിയേണ്ടത്.