Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഇന്ത്യന്‍ ടീമിന്റെ കോച്ചാവില്ല, ലക്ഷ്യം ഐപിഎല്‍! കാരണം വെളിപ്പെടുത്തി സെവാഗ്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തേയും മികച്ച ഓപ്പണര്‍മാരിലൊരാളാണ് വീരേന്ദര്‍ സെവാഗ്. തുടക്കം മുതല്‍ കടന്നാക്രമിച്ച് കളിക്കുന്ന സെവാഗ് ബാറ്റിങ് ലോകത്തെ വിനാശകാരിയെന്ന് പേരെടുത്ത താരമാണ്. ഇന്ത്യക്കായി ടെസ്റ്റില്‍ രണ്ട് ട്രിപ്പിള്‍ സെഞ്ച്വറിയും ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയും നേടിയിട്ടുള്ള താരമാണ് സെവാഗ്. ഇന്ത്യന്‍ ടീമില്‍ നിന്ന് വിരമിച്ച ശേഷവും ആരാധക മനസില്‍ പ്രത്യേക സ്ഥാനം നേടിയെടുക്കാന്‍ സെവാഗിന് സാധിച്ചിട്ടുണ്ട്.

വിരമിച്ച ശേഷം ഐപിഎല്ലില്‍ പഞ്ചാബിനൊപ്പം പരിശീലക റോളിലേക്ക് സെവാഗെത്തിയിരുന്നു. എന്നാല്‍ ഇൗ റോളില്‍ കാര്യമായിട്ട് ശോഭിക്കാന്‍ സാധിക്കാതെ വന്നതോടെ സെവാഗ് നിലവില്‍ കമന്റേറ്റെന്ന നിലയിലാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ പരിശീലകനാവാന്‍ സെവാഗ് ശ്രമം നടത്തുന്നുണ്ടെന്ന റിപ്പോര്‍ട്ടും സമീപകാലത്തായി പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ഇന്ത്യയുടെ പരിശീലകനാവാനില്ലെന്നും എന്നാല്‍ ഐപിഎല്ലില്‍ പരിശീലക റോളിലേക്കെത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും സെവാഗ് പറഞ്ഞിരിക്കുകയാണ്.

2017ല്‍ ഇന്ത്യയുടെ പരിശീലകസ്ഥാനത്തേക്ക് സെവാഗ് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ അന്ന് സെവാഗിനെ മറികടന്ന് രവി ശാസ്ത്രിയെ ഇന്ത്യ പരിശീലകനാക്കി. ഇതിന് ശേഷം രാഹുല്‍ ദ്രാവിഡും ഇപ്പോള്‍ ഗൗതം ഗംഭീറും ഇന്ത്യയുടെ മുഖ്യ പരിശീലകനായെങ്കിലും സെവാഗ് പിന്നീട് ഇന്ത്യയുടെ പരിശീലകനാവാന്‍ ശ്രമിച്ചില്ല. ഇപ്പോഴിതാ പരിശീലകനായുള്ള തന്റെ മോഹത്തെക്കുറിച്ച് സെവാഗ് തുറന്ന് പറഞ്ഞിരിക്കുകയാണ്. 'ഇന്ത്യന്‍ ടീമിന്റെ പരിശീലകനാവാന്‍ ഇപ്പോള്‍ ആലോചിക്കുന്നില്ല.

എന്നാല്‍ ഐപിഎല്‍ ടീമുകളില്‍ നിന്ന് ഇത്തരമൊരു അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും അത് പരിഗണിക്കും. കാരണം ഇന്ത്യന്‍ ടീമിന്റെ പരിശീലകനായാല്‍ കഴിഞ്ഞ 15 വര്‍ഷത്തോളമായി ചെയ്തുകൊണ്ടിരുന്ന കാര്യം തുടര്‍ന്നും ചെയ്യേണ്ടതായുണ്ട്. ഇന്ത്യന്‍ ടീമിനൊപ്പം 15 വര്‍ഷം ഞാന്‍ കളിച്ചു. എട്ട് മാസത്തോളം വീട്ടില്‍ നിന്ന് മാറി നില്‍ക്കേണ്ടതായി വരും. ഇപ്പോള്‍ എന്റെ കുട്ടികള്‍ക്ക് 14, 16 വയസാണ്. അവര്‍ക്ക് ഇപ്പോള്‍ എന്റെ സാന്നിധ്യം ആവശ്യമുണ്ട്. രണ്ട് പേരും ക്രിക്കറ്റ് കളിക്കുന്നവരാണ്.

virender sehwag

ഒരാള്‍ക്ക് ബാറ്റിങ്ങാണ് ഇഷ്ടമെങ്കില്‍ മറ്റൊരാള്‍ക്ക് ഓഫ് സ്പിന്നാണ്. അവരെ ഞാന്‍ പഠിപ്പിക്കേണ്ടതായുണ്ട്. അതുകൊണ്ടുതന്നെ ഇപ്പോള്‍ അവരോടൊപ്പം നില്‍ക്കേണ്ടതായുണ്ട്' സെവാഗ് പറഞ്ഞു. സെവാഗ് വെടിക്കെട്ട് ഓപ്പണറും ഐപിഎല്ലില്‍ മികച്ച റെക്കോഡുള്ള ബാറ്റ്‌സ്മാനുമാണെങ്കിലും പരിശീല റോളില്‍ പ്രതീക്ഷിച്ച ഇംപാക്ട് സൃഷ്ടിക്കാനായില്ല. പഞ്ചാബ് കിങ്‌സിന്റെ പരിശീലകനായപ്പോള്‍ ടീം നിരാശപ്പെടുത്തുന്ന പ്രകടനമാണ് നടത്തിയത്.

ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പരിശീലക റോളിലേക്ക് സെവാഗ് എത്തിയേക്കുമെന്ന റിപ്പോര്‍ട്ടുണ്ട്. റിക്കി പോണ്ടിങ് ഡല്‍ഹിയുടെ മുഖ്യ പരിശീലകസ്ഥാനം ഒഴിഞ്ഞിരുന്നു. ഈ സ്ഥാനത്തേക്ക് സഹ പരിശീലകനായിരുന്ന സൗരവ് ഗാംഗുലി എത്തുമെന്നാണ് റിപ്പോര്‍ട്ട് ഉള്ളത്. പരിശീലക സംഘത്തില്‍ സെവാഗിനും ഇടം ലഭിച്ചേക്കുമെന്നാണ് സൂചന. സെവാഗും ഗാംഗുലിയും അടുത്ത സുഹൃത്തുക്കളാണ്. മുന്‍ ഡല്‍ഹി നായകന്‍ കൂടിയാണ് സെവാഗ്.

അതുകൊണ്ടുതന്നെ സെവാഗ് ഡല്‍ഹിയുടെ പരിശീലക സംഘത്തിലേക്കെത്താന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ ഇന്ത്യയുടെ പരിശീലക റോളിലേക്കെത്താന്‍ സെവാഗിന് സാധിച്ചേക്കില്ല. അതിന് സെവാഗിന് മുന്നില്‍ വലിയ കടമ്പകള്‍ ഇനിയുമുണ്ട്. ആക്രമണോത്സകതയെ മാത്രം മുറുകെ പിടിച്ച് മുന്നോട്ട് പോകുന്ന താരമാണ് സെവാഗ്. ഈ ശൈലികൊണ്ട് പരിശീലകനെന്ന നിലയില്‍ വലിയ നേട്ടമുണ്ടാക്കാന്‍ സെവാഗിന് സാധിച്ചേക്കില്ല.

എന്തായാലും ഐപിഎല്‍ ടീമിന്റെ പരിശീലക സ്ഥാനത്തേക്ക് സെവാഗിന് എത്താന്‍ സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. എന്തായാലും സെവാഗ് ക്രിക്കറ്റില്‍ സജീവമായി നില്‍ക്കണമെന്ന് ആഗ്രഹിക്കുന്ന വലിയൊരു ആരാധക വിഭാഗമുണ്ട്. അതുകൊണ്ടുതന്നെ ഈ സീസണില്‍ത്തന്നെ പരിശീലക റോളിലേക്കെത്താന്‍ സെവാഗിന് സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

Story first published: Tuesday, September 3, 2024, 14:27 [IST]
Other articles published on Sep 3, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+