Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ധോണിയും സഞ്ജുവുമല്ല, ഏറ്റവും മികച്ച കീപ്പര്‍ മറ്റൊരാള്‍!! തിരഞ്ഞെടുത്ത് ബൗച്ചര്‍

ഐപിഎല്ലിന്റെ ഈ സീസണിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെ തിരഞ്ഞെടുത്തിരിക്കുകയാണ് സൗത്താഫ്രിയുടെ മുന്‍ സൂപ്പര്‍ വിക്കറ്റ് കീപ്പര്‍ മാര്‍ക്ക് ബൗച്ചര്‍. ഇതിഹാസതാരം എംഎസ് ധോണി മുതല്‍ മലയാളി താരം സഞ്ജു സാംസണ്‍ വരെ ഈ ടൂര്‍ണമെന്റില്‍ വിവിധ ടീമുകള്‍ക്കായി വിക്കറ്റ് കാക്കുന്നുണ്ട്. പക്ഷെ ആരും പ്രതീക്ഷിക്കാത്ത ഒരു സര്‍പ്രൈസ് താരത്തെയാണ് ഈ ടൂര്‍ണമെന്റിലെ ബെസ്റ്റായി ബൗച്ചര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.

റിഷഭ് പന്ത്, ക്വിന്റണ്‍ ഡികോക്ക്, ജോസ് ബട്‌ലര്‍ തുടങ്ങിയ കിടിലന്‍ വിക്കറ്റ് കീപ്പര്‍മാരെ പോലും തഴഞ്ഞ അദ്ദേഹം ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഇന്ത്യന്‍ താരം കെഎല്‍ രാഹുലിനെയാണ് ഏറ്റവും കേമനായി തിരഞ്ഞെടുത്തത്. ഇതിന്റെ കാരണത്തെക്കുറിച്ച് മുന്‍ മുംബൈ ഇന്ത്യന്‍സ് കോച്ച് കൂടിയായ ബൗച്ചര്‍ തുറന്നു പറയുകയും ചെയ്തു.

MARK BOUCHER

എന്തുകൊണ്ട് രാഹുല്‍?

ഐപിഎല്ലില്‍ ഇത്തവണത്തെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പര്‍ ആരെന്നു ചോദിച്ചാല്‍ കെഎല്‍ രാഹുലിന്റെ പേരായിരിക്കും താന്‍ പറയുകയെന്നു മാര്‍ക്ക് ബൗച്ചര്‍ വ്യക്തമാക്കി. വിക്കറ്റ് കീപ്പിങിലും ബാറ്റിങിലും അദ്ദേഹത്തിന്റെ മികവിനെയും സ്ഥിരതയെയും ബൗച്ചര്‍ പ്രശംസിക്കുകയും ചെയ്തു.

നിങ്ങള്‍ ഐപിഎല്ലിലേക്കു നോക്കുകയാണെങ്കില്‍ ഞാന്‍ എംഎസ് ധോണിയെക്കുറിച്ച് ഇവിടെ സംസാരിക്കുന്നില്ല. മറിച്ച് ഭാവിയെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. കീപ്പിങില്‍ വളരെയധികം മികച്ചു നില്‍ക്കുകയും വളര നന്നായി ബാറ്റ് ചെയ്യുകയും ചെയ്തിട്ടുള്ളയാള്‍ കെഎല്‍ രാഹുലാണെന്നു ബൗച്ചര്‍ വ്യക്തമാക്കി.

ഇത്തവണ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി ചില ഗംഭീര ഇന്നിങ്‌സുകള്‍ കെഎല്‍ രാഹുല്‍ കളിച്ചിട്ടുണ്ട്. അദ്ദേഹം അടുത്തിടെ പറഞ്ഞ ഒരു കമന്റുമായി എനിക്കു വളരെയധികം യോജിക്കാനും സാധിക്കും.

വിക്കറ്റ് കീപ്പിങ് ചെയ്യുമ്പോള്‍ ഒരുപാട് വിവരങ്ങള്‍ താന്‍ ശേഖരിക്കാറുണ്ടെന്നും ഇവ ബാറ്റിങില്‍ ഉപയോഗിക്കാറുണ്ടെന്നുമായിരുന്നു രാഹുലിന്റെ വാക്കുകള്‍. ഈ ഐപിഎല്ലില്‍ മറ്റുള്ള വിക്കറ്റ് കീപ്പര്‍മാരില്‍ നിന്നുമെല്ലാം വേറിട്ടു നില്‍ക്കുന്നയാള്‍ അദ്ദേഹമാണെന്നും ബൗച്ചര്‍ കൂട്ടിച്ചേര്‍ത്തു.

KL RAHUL

ഡല്‍ഹിക്കൊപ്പം കസറുന്നു

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീം വിട്ട് ഈ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിലേക്കു വന്നതോടെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ് കെഎല്‍ രാഹുല്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ടീമിന്റെ നായകസ്ഥാനം വേണ്ടെന്നു വച്ചതോടെ ബാറ്റിങിലും വിക്കറ്റ് കീപ്പിങിലും പൂര്‍ണമായി ശ്രദ്ധിക്കാനും അദ്ദേഹത്തിനു സാധിച്ചു. ഇതാണ് വിക്കറ്റ് കീപ്പിങിനൊപ്പം ബാറ്റിങിലും ഇത്രയും മികച്ച പ്രകടനം നടത്താന്‍ രാഹുലിനെ സഹായിക്കുന്നത്.

പുതിയ ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേലിനു കീഴില്‍ ഈ ഐപിഎല്ലില്‍ ഡിസി സര്‍പ്രൈസ് കുതിപ്പ് നടത്തുമ്പോള്‍ അതിനു പ്രധാന കാരണക്കാരില്‍ ഒരാളാണ് രാഹുല്‍. വിക്കറ്റിനു പിന്നില്‍ അദ്ദേഹത്തിന്റെ കണിശതയും തീരുമാനങ്ങളെടുക്കാനുള്ള കഴിവും എടുത്തു പറയേണ്ടതാണ്. കളിക്കളത്തില്‍ റിവ്യു എടുക്കുമ്പോള്‍ അതിനു അക്ഷറിനെ ഏറ്റവുമധികം സഹായിക്കുന്നത് രാഹുലാണ്.

രാഹുല്‍ പറഞ്ഞാല്‍ അതു തെറ്റില്ലെന്നാണ് ഇതുവരെയുള്ള ഭൂരിഭാഗം തീരുമാനങ്ങളും തെളിയിക്കുന്നത്. ഇതു കാരണം വിലപ്പെട്ട റിവ്യു നഷ്ടപ്പെടുത്താതിരിക്കാന്‍ ഡിസിക്കു സാധിക്കുകയും ചെയ്യുന്നു. ഈ സീസണില്‍ ഡിസിക്കു വേണ്ടി ബാറ്റിങില്‍ മിന്നിക്കുന്നതും രാഹുല്‍ തന്നെ. നിലവില്‍ ടീമിന്റെ ടോപ്‌സ്‌കോററും കൂടിയാണ് അദ്ദേഹം.

നാലു മല്‍സരങ്ങളില്‍ നിന്നും 66.66 എന്ന തകര്‍പ്പന്‍ ശരാശരിയില്‍ 163.93 സ്‌ട്രൈക്ക് റേറ്റില്‍ 200 റണ്‍സ് രാഹുല്‍ അടിച്ചെടുത്തു കഴിഞ്ഞു. രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടുന്നു. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 93 റണ്‍സുമാണ്. തന്റെ മുന്‍ ഫ്രാഞ്ചൈസിയും ഹോം ടീമുമായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരേയാണ് രാഹുലിന്റെ ഈ പ്രകടനം കണ്ടത്,

Story first published: Wednesday, April 16, 2025, 13:02 [IST]
Other articles published on Apr 16, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+