For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: കെകെആര്‍ വിട്ടാല്‍ എങ്ങോട്ട്? മുംബൈയും സിഎസ്‌കെയുമല്ല; ഇഷ്ട ടീം വെളിപ്പെടുത്തി റിങ്കു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ യുവതാരങ്ങളില്‍ വലിയ പ്രതീക്ഷ നല്‍കുന്നവരിലൊരാളാണ് റിങ്കു സിങ്. അതിവേഗത്തില്‍ കടന്നാക്രമിച്ച് കളിക്കാന്‍ കഴിവുള്ള ഇടം കൈയന്‍ താരം ഫിനിഷര്‍ റോളിലാണ് കൂടുതല്‍ കസറുന്നത്. ഇന്ത്യയുടെ നിലവിലെ ഏറ്റവും മികച്ച ഫിനിഷര്‍മാരിലൊരാളാണ് റിങ്കു. എംഎസ് ധോണിക്ക് ശേഷം ഇത്രയും ശാന്തതയോടെ കളിക്കുന്ന മറ്റൊരു ഫിനിഷര്‍ ഇന്ത്യക്കില്ലെന്ന് പറയാം. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമാണ് റിങ്കു.

ഒരോവറിലെ അഞ്ച് പന്തുകളും സിക്‌സര്‍ പറത്തി കെകെആറിനെ അത്ഭുത വിജയത്തിലേക്കെത്തിച്ചതടക്കം നിരവധി റെക്കോഡ് പ്രകടനങ്ങള്‍ റിങ്കുവിന് അവകാശപ്പെടാനാവും. എന്നാല്‍ സമീപകാലത്തായി അല്‍പ്പം മോശം ഫോമിലാണ് റിങ്കു. നിലവിലെ ചാമ്പ്യന്മാരായ കെകെആറിനൊപ്പം അടുത്ത സീസണില്‍ റിങ്കു ഉണ്ടാവുമോയെന്നത് കണ്ടറിയേണ്ട കാര്യമാണ്. ഇപ്പോഴിതാ കെകെആര്‍ വിടേണ്ടി വന്നാല്‍ പോകാന്‍ ആഗ്രഹിക്കുന്ന മറ്റൊരു ടീം ഏതാണെന്ന് റിങ്കു വെളിപ്പെടുത്തിയിരിക്കുകയാണ്.

അത് ചെന്നൈ സൂപ്പര്‍ കിങ്‌സോ മുംബൈ ഇന്ത്യന്‍സോ അല്ലെന്നും റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവാണെന്നുമാണ് റിങ്കു തുറന്ന് പറഞ്ഞത്. അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ, സിഎസ്‌കെ ടീമുകളെക്കാളും ഇഷ്ടം ഇതുവരെ കപ്പ് നേടാത്ത ആര്‍സിബിയോടാണെന്നാണ് റിങ്കു പറയുന്നത്. കെകെആര്‍ മാനേജ്‌മെന്റ് ടീമില്‍ നിലനിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് ഒന്നും ഇതുവരെ പറഞ്ഞിട്ടില്ല. ലേലത്തിലേക്ക് പോയാല്‍ എന്താവും സംഭവിക്കുകയെന്ന് കണ്ടറിയാമെന്നും റിങ്കു പറഞ്ഞു.

കെകെആറിലൂടെ വളര്‍ന്ന താരമാണ് റിങ്കു. 2018ല്‍ കെകെആറിലെത്തിയെങ്കിലും താരം ടീമിന്റെ നിര്‍ണ്ണായക ഘടകമാവുന്നത് 2022ലാണ്. ഇന്ന് ടീമിന്റെ വിശ്വസ്തനായ ഫിനിഷറാണ് റിങ്കു. എന്നാല്‍ അടുത്ത സീസണില്‍ നിലനിര്‍ത്തുമോയെന്നത് കണ്ടുതന്നെ അറിയാം. കെകെആറിനൊപ്പം മികച്ച റെക്കോഡാണ് റിങ്കുവിനുള്ളക്. സമ്മര്‍ദ്ദമില്ലാതെ കളിക്കാന്‍ സാധിക്കുന്ന റിങ്കുവിനെ കൈവിട്ടാല്‍ പണ്ട് സൂര്യകുമാര്‍ യാദവിനെ കൈവിട്ടതുപോലെയുള്ള ലോക മണ്ടത്തരമായി അത് മാറാന്‍ സാധ്യതയുണ്ട്.

rinku singh

റിങ്കു സിങ് ലേലത്തിലേക്കെത്തിയാല്‍ ഒട്ടുമിക്ക ടീമുകളും റിങ്കുവിനെ നോട്ടമിട്ടേക്കും. ഫിനിഷര്‍ റോളില്‍ കസറാന്‍ ശേഷിയുള്ള റിങ്കു ആര്‍സിബിയിലേക്കെത്താനുള്ള സാധ്യതയും കൂടുതലാണ്. അടുത്ത സീസണില്‍ വലിയ പൊളിച്ചെഴുത്തിനാണ് ആര്‍സിബി ഒരുങ്ങുന്നത്. വിരാട് കോലി, രജത് പാട്ടീധാര്‍ എന്നിവരെ മാത്രം നിലനിര്‍ത്തി വലിയ മാറ്റത്തിനാണ് ആര്‍സിബി തയ്യാറെടുക്കുന്നതെന്നാണ് വിവരം. അതുകൊണ്ടുതന്നെ റിങ്കുവിനെ ഒപ്പം കൂട്ടാന്‍ അവര്‍ തയ്യാറായേക്കും.

ലേലത്തിലേക്കെത്തുന്നത് റിങ്കുവിനും ഗുണം ചെയ്യും. സാമ്പത്തികമായി വലിയ നേട്ടം റിങ്കുവിന് പ്രതീക്ഷിക്കാം. 10 കോടിക്ക് മുകളിലേക്ക് റിങ്കുവിന്റെ പ്രതിഫലം ഉയര്‍ന്നേക്കും. ഇപ്പോള്‍ ബൗളിങ്ങിലും തിളങ്ങാന്‍ റിങ്കുവിന് സാധിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ താരത്തിനെ കൂടുതല്‍ പ്രതിഫലം നല്‍കി ഒപ്പം കൂട്ടാന്‍ ടീമുകള്‍ തമ്മില്‍ മത്സരിക്കും. ആര്‍സിബിയിലേക്ക് പോകാന്‍ റിങ്കു ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ലേലത്തിന് മുമ്പ് തന്നെ ധാരണയിലേക്കെത്തിയേക്കും.

എന്നാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ നിലപാടാണ് നിര്‍ണ്ണായകം. കെകെആര്‍ ആരെയൊക്കെ നിലനിര്‍ത്തുമെന്നതാണ് വലിയ ചോദ്യം. ശ്രേയസ് അയ്യര്‍ ക്യാപ്റ്റനെന്ന നിലയില്‍ നിലനിര്‍ത്തപ്പെടും. സുനില്‍ നരെയ്ന്‍, ആന്‍ഡ്രേ റസല്‍ എന്നിവരേയും നിലനിര്‍ത്താനാണ് സാധ്യത. വര്‍ഷങ്ങളായി ടീമിന്റെ വിശ്വസ്തരായി ഇരുവരുമുണ്ട്. അതുകൊണ്ടുതന്നെ ഇവരെ കെകെആര്‍ കൈവിട്ടേക്കില്ല. വെങ്കടേഷ് അയ്യര്‍, റിങ്കു സിങ് എന്നിവരില്‍ ആരെന്നതാണ് പ്രധാന ചോദ്യം.

അങ്ങനെ വരുമ്പോള്‍ റിങ്കു സിങ്ങിനെ തഴഞ്ഞ് വെങ്കടേഷ് അയ്യരെ കെകെആര്‍ നിലനിര്‍ത്താനാണ് സാധ്യത കൂടുതല്‍. എന്തായാലും മെഗാ ലേലത്തില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. റിങ്കു സിങ് കെകെആര്‍ വിട്ട് ആര്‍സിബിയിലേക്കെത്തുമോയെന്നത് മെഗാ ലേലത്തിന് ശേഷം അറിയാം. എന്തായാലും ലേലത്തിലേക്കെത്തിയാല്‍ റെക്കോഡ് പ്രതിഫലം റിങ്കുവിന് പ്രതീക്ഷിക്കാം.

Story first published: Monday, August 19, 2024, 12:57 [IST]
Other articles published on Aug 19, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+