For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: സിഎസ്‌കെ അല്ല, 2014ല്‍ സഞ്ജുവിനെ മുംബൈ നോട്ടമിട്ടു! പക്ഷെ അന്ന് സംഭവിച്ചത്?

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ ആരംഭിക്കുന്നതിന് മുന്നോടിയായുള്ള കൂടുമാറ്റ ചര്‍ച്ചകള്‍ സജീവമാണ്. പല സൂപ്പര്‍ താരങ്ങളുടേയും കൂടുമാറ്റ റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. മുംബൈ ഇന്ത്യന്‍സില്‍ നിന്ന് രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും പടിയിറങ്ങാനൊരുങ്ങുകയാണെന്നും ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സിന്റെ നായകസ്ഥാനമൊഴിഞ്ഞ് കെ എല്‍ രാഹുല്‍ ആര്‍സിബിയിലേക്ക് പോകുമെന്നുമെല്ലാം റിപ്പോര്‍ട്ടുകളുണ്ട്.

രാജസ്ഥാന്‍ റോയല്‍സ് സഞ്ജു സാംസണെ ഒഴിവാക്കിയേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. എന്നാല്‍ ഇക്കാര്യത്തിലൊന്നും സ്ഥിരീകരണമായിട്ടില്ല. രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായ സഞ്ജു സിഎസ്‌കെയിലേക്ക് പോകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. സിഎസ്‌കെയില്‍ ധോണിക്ക് പകരക്കാരനായി സഞ്ജുവിനെ എത്തിക്കാനാണ് ടീം മാനേജ്മെന്റ് ആലോചിക്കുന്നതെന്നാണ് വിവരം.

നേരത്തെ തനിക്ക് വമ്പന്‍ ഓഫര്‍ ലഭിച്ചിരുന്നുവെന്നും എന്നാല്‍ അന്ന് രാജസ്ഥാനില്‍ തുടരാനാണ് ആഗ്രഹിച്ചതെന്നും സഞ്ജു നേരത്തെ തന്നെ തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഏതായിരുന്നു ആ വമ്പന്‍ ടീമെന്ന കാര്യം സഞ്ജു വെളിപ്പെടുത്തിയിരുന്നില്ല. പലരും സിഎസ്‌കെയാണ് നേരത്തെ സഞ്ജുവിന് ഓഫര്‍ നല്‍കിയതെന്നാണ് കരുതുന്നത്. എന്നാല്‍ അത് സിഎസ്‌കെ അല്ല മുംബൈ ഇന്ത്യന്‍സാണെന്നതാണ് വസ്തുത. 2014ലായിരുന്നു സഞ്ജുവിന് ഈ ഓഫര്‍ ലഭിച്ചത്.

2013ലെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെ പ്രകടനമാണ് സഞ്ജുവിനെ നോട്ടമിടാന്‍ മുംബൈയെ പ്രേരിപ്പിച്ചത്. അന്ന് രാജസ്ഥാനെ തോല്‍പ്പിച്ചായിരുന്നു മുംബൈ കപ്പടിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 6 വിക്കറ്റിന് 202 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ രാജസ്ഥാന്‍ 18.5 ഓവറില്‍ 169 റണ്‍സിന് കൂടാരം കയറി. രാജസ്ഥാന്‍ 33 റണ്‍സിന് തോറ്റെങ്കിലും സഞ്ജുവിന്റെ പ്രകടനം കൈയടി അര്‍ഹിക്കുന്നതായിരുന്നു. മൂന്നാമനായി ഇറങ്ങിയ സഞ്ജു മുംബൈയെ ഞെട്ടിക്കുന്ന ബാറ്റിങ് പ്രകടനമാണ് നടത്തിയത്.

sanju samson ipl 2025

അന്ന് യുവതാരമായിരുന്ന സഞ്ജു ഫൈനലിന്റെ സമ്മര്‍ദ്ദമില്ലാതെ മുംബൈയുടെ പേരുകേട്ട ബൗളര്‍മാരെയെല്ലാം തലങ്ങും വിലങ്ങും പറത്തി. 33 പന്തില്‍ 60 റണ്‍സാണ് സഞ്ജു നേടിയത്. നാല് സിക്സും ഫോറും ഉള്‍പ്പെടെയാണ് സഞ്ജുവിന്റെ പ്രകടനം. മുംബൈക്കെതിരേ കളിച്ചപ്പോഴെല്ലാം മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സഞ്ജുവിനായിട്ടുണ്ട്. ജസ്പ്രീത് ബുംറ, ലസിത് മലിംഗ എന്നിവരെയടക്കം സഞ്ജു തല്ലിപ്പറത്തിയിട്ടുണ്ട്.

ഇതെല്ലാം മുംബൈ മാനേജ്മെന്റിന്റെ ശ്രദ്ധ നേടിയ പ്രകടനങ്ങളാണ്. 2014ല്‍ സഞ്ജുവിനെ ടീമിലേക്കെത്തിക്കാന്‍ മുംബൈ ശ്രമിച്ചെങ്കിലും നീക്കം നടക്കാതെ പോയി. അതിന്റെ കാരണം സഞ്ജു സാംസണ്‍ തന്നെയാണ്. തനിക്ക് അവസരം തന്ന രാജസ്ഥാന്‍ റോയല്‍സ് വിട്ട് പെട്ടെന്നില്ലെന്നായിരുന്നു അന്ന് സഞ്ജു നിലപാടെടുത്തത്. ഇതോടെയാണ് ഈ കൂടുമാറ്റ നീക്കം നടക്കാതെ പോയത്. അന്ന് മുംബൈയിലെത്തിയിരുന്നെങ്കില്‍ സഞ്ജുവിന്റെ കരിയര്‍ മാറിമറിയുമായിരുന്നു.

സഞ്ജു സാംസണിന്റെ മുംബൈക്കെതിരായ ബാറ്റിങ് പ്രകടനത്തിലേക്ക് വരുമ്പോള്‍ മികച്ച കണക്കുകള്‍ കാണാനാവും. 22 ഇന്നിങ്സില്‍ നിന്ന് 563 റണ്‍സാണ് സഞ്ജു നേടിയത്. 76 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 52 ഫോറും 21 സിക്സും പറത്തിയ സഞ്ജു അഞ്ച് അര്‍ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ രാജസ്ഥാന്‍ സഞ്ജുവിനെ ഒഴിവാക്കിയാലും മുംബൈ താരത്തില്‍ വലിയ താല്‍പര്യം കാട്ടിയേക്കില്ല. സഞ്ജു സിഎസ്‌കെയിലേക്കോ ഡല്‍ഹി ക്യാപിറ്റല്‍സിലേക്ക് പോകാനോ ആണ് കൂടുതല്‍ സാധ്യത.

എന്നാല്‍ രാജസ്ഥാന്‍ നായകനെന്ന നിലയില്‍ മികച്ച പ്രകടനം നടത്തിയ സഞ്ജുവിനെ ഒഴിവാക്കാന്‍ രാജസ്ഥാന്‍ ടീം തയ്യാറാവുമോയെന്നതാണ് പ്രസക്തമായ ചോദ്യം. രാജസ്ഥാനെ ഫൈനല്‍ കളിപ്പിച്ച ക്യാപ്റ്റനാണ് സഞ്ജു. അവസാന സീസണില്‍ 500ലധികം റണ്‍സും നേടി ബാറ്റിങ്ങിലും തിളങ്ങി. അതുകൊണ്ടുതന്നെ സഞ്ജു രാജസ്ഥാനില്‍ തുടരാനാണ് സാധ്യത കൂടുതല്‍. സഞ്ജുവിന് വലിയ ആരാധക പിന്തുണയാണുള്ളത്. അതുകൊണ്ടുതന്നെ ഒഴിവാക്കിയാല്‍ രാജസ്ഥാനാണ് നഷ്ടം.

Story first published: Saturday, August 31, 2024, 17:30 [IST]
Other articles published on Aug 31, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+