For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: മുംബൈയുടെ തോല്‍വിക്ക് കാരണമെന്ത്? അത് ബാറ്റിങ്ങല്ല! ഹാര്‍ദിക് പറയുന്നത് ഇതാണ്

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ സൂപ്പര്‍ പോരാട്ടത്തില്‍ മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. 36 റണ്‍സിനാണ് ഗുജറാത്തിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് എട്ട് വിക്കറ്റിന് 196 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈക്ക് ആറ് വിക്കറ്റ് നഷ്ടത്തില്‍ 160 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. സായ് സുദര്‍ശന്റെ 63 റണ്‍സ് പ്രകടനവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് സിറാജിന്റേയും പ്രസിദ്ധ് കൃഷ്ണയുടേയും ബൗളിങ്ങുമാണ് ഗുജറാത്തിന് ജയം എളുപ്പമാക്കിയത്.

അഹമ്മദാബാദില്‍ ഇത് നാലാം തവണയാണ് ഗുജറാത്തിനോട് മുംബൈ തോല്‍ക്കുന്നത്. ഇത്തവണ മുംബൈയുടെ തോല്‍വിക്ക് പ്രധാന കാരണം ബാറ്റിങ് നിരയുടെ മോശം പ്രകടനമാണെന്ന് പറയാം. പ്രതീക്ഷിച്ച താരങ്ങളൊന്നും അവസരത്തിനൊത്ത് ഉയരാത്തതാണ് തുടര്‍ച്ചയായ രണ്ടാം തോല്‍വിയിലേക്ക് മുംബൈയെ തള്ളിവിട്ടത്. മുംബൈയുടെ ബാറ്റിങ് നിരക്കെതിരേയാണ് ആരാധകരും വിമര്‍ശനം ഉയര്‍ത്തുന്നത്. എന്നാല്‍ മുംബൈയുടെ തോല്‍വിക്ക് കാരണം മറ്റൊന്നാണെന്നാണ് നായകന്‍ ഹാര്‍ദിക് പാണ്ഡ്യ പറയുന്നത്.

ബൗളര്‍മാരും ഫീല്‍ഡര്‍മാരും കാരണക്കാര്‍

മത്സര ശേഷം തോല്‍വിയുടെ കാരണത്തെക്കുറിച്ച് പ്രതികരിക്കവെയാണ് ഹാര്‍ദിക് ബൗളര്‍മാരെയും ഫീല്‍ഡര്‍മാരേയും പഴിച്ചത്. പവര്‍പ്ലേയില്‍ ഫീല്‍ഡര്‍മാരും ബൗളര്‍മാരും പ്രതീക്ഷിച്ച നിലവാരം കാട്ടിയില്ലെന്നും ടീം കരുതിയതിലും 25 റണ്‍സിലധികം ഗുജറാത്ത് നേടിയെന്നുമാണ് ഹാര്‍ദിക് പറഞ്ഞത്. എന്നാല്‍ മുംബൈയുടെ തോല്‍വിക്ക് കാരണം ബാറ്റിങ് നിരയാണെന്നാണ് ആരാധകര്‍ പറയുന്നത്. മുന്‍ നായകനും സൂപ്പര്‍ താരവുമായ രോഹിത് ശര്‍മയേയും നായകന്‍ ഹാര്‍ദിക് പാണ്ഡ്യയേയുമാണ് കൂടുതല്‍ വിമര്‍ശിക്കുന്നത്.

ആദ്യ മത്സരത്തില്‍ ഡെക്കായ രോഹിത് ശര്‍മ ഗുജറാത്തിനെതിരേ എട്ട് റണ്‍സെടുത്താണ് പുറത്തായത്. ആദ്യ ഓവറില്‍ത്തന്നെ രോഹിത് ശര്‍മ മടങ്ങിയത് മുംബൈയെ കാര്യമായി ബാധിച്ചു. നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ പ്രകടനവും നിരാശപ്പെടുത്തി. 17 പന്തില്‍ 11 റണ്‍സാണ് ഹാര്‍ദിക്കിന് നേടാനായത്. ഒരു ബൗണ്ടറിയും ഇതില്‍ ഉള്‍പ്പെടും. നിര്‍ണ്ണായക സമയത്ത് ഹാര്‍ദിക് നടത്തിയ മെല്ലപ്പോക്ക് ബാറ്റിങ് മുംബൈയുടെ തോല്‍വിക്ക് കാരണമായി.

hardik pandya

അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ഒരു ശ്രമം പോലും ഹാര്‍ദിക് നടത്തിയില്ല. ഹാര്‍ദിക് പാഴാക്കിയ പന്തുകളുണ്ടായിരുന്നെങ്കില്‍ വിജയത്തിന് തൊട്ടടുത്തേക്ക് എത്താനെങ്കിലും മുംബൈക്ക് സാധിക്കുമായിരുന്നു. ഹാര്‍ദിക്കാണ് മുംബൈയെ തോല്‍പ്പിച്ചതെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ഹാര്‍ദിക്കാണ് ശരിയായ വില്ലനെന്നാണ് ആരാധക പക്ഷം.

ബൗളര്‍മാര്‍ക്ക് മികച്ച തുടക്കം നല്‍കാനാവുന്നില്ല

മുംബൈയുടെ ശക്തി ബൗളര്‍മാരാണ്. ഇത്തവണ ട്രന്റ് ബോള്‍ട്ട്, ദീപക് ചഹാര്‍ എന്നീ രണ്ട് പേസര്‍മാരാണ് മുംബൈയുടെ പേസ് നിരയെ നയിക്കുന്നത്. പരിക്കേറ്റ് പുറത്തുള്ള ജസ്പ്രീത് ബുംറ തിരിച്ചെത്താന്‍ സമയമെടുത്തേക്കും. അതുകൊണ്ടുതന്നെ ബോള്‍ട്ടിനേയും ദീപക്കിനേയും വിശ്വസിച്ചാണ് മുംബൈ മുന്നോട്ട് പോകുന്നത്. എന്നാല്‍ ഇവര്‍ക്ക് പവര്‍പ്ലേയില്‍ വിക്കറ്റ് നേടിയെടുക്കാന്‍ സാധിക്കുന്നില്ല. രണ്ട് പേരും പവര്‍പ്ലേയില്‍ മികവ് കാട്ടാത്തത് മുംബൈയെ ബാധിക്കുന്നുണ്ട്.

ഗുജറാത്തിനെതിരേ ഹാര്‍ദിക് പാണ്ഡ്യ ബൗളിങ്ങില്‍ തിളങ്ങിയിരുന്നു. രണ്ട് വിക്കറ്റുകളാണ് ഹാര്‍ദിക് നേടിയെടുത്തത്. ഗുജറാത്തിനെതിരേ മുംബൈ നടത്തിയ ചില പരീക്ഷണങ്ങളും പാളിയിരുന്നു. വിഘ്‌നേഷ് പുത്തൂരിനെ പുറത്തിരുത്തി മുജീബുര്‍ റഹ്‌മാനെയാണ് മുംബൈ കളിപ്പിച്ചത്. ഇത് തെറ്റായ തീരുമാനമായി. മുംബൈ സത്യനാരായണ രാജുവിനെ കളിപ്പിച്ചിരുന്നു. യുവതാരത്തിന് കാര്യമായ ഇംപാക്ട് സൃഷ്ടിക്കാന്‍ സാധിച്ചുമില്ല.

മുംബൈയുടെ നായകനെന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യയെടുത്ത പല തീരുമാനങ്ങളും നിരാശപ്പെടുത്തുന്നതായിരുന്നു. അദ്ദേഹം വരുത്തിയ ബൗളിങ് ചെയ്ഞ്ചുകളൊന്നും ഫലപ്രദമായിരുന്നില്ല. എന്തായാലും വീണ്ടും ഗുജറാത്തില്‍ നാണംകെടാനായിരുന്നു മുംബൈയുടെ വിധി. രണ്ട് മത്സരം തോറ്റ് ഒമ്പതാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയിരിക്കുകയാണ് മുംബൈ. ശക്തമായൊരു തിരിച്ചുവരവ് നടത്താത്ത പക്ഷം മുംബൈക്ക് പ്ലേ ഓഫ് സ്വപ്‌നമായി മാറിയേക്കും.

Story first published: Sunday, March 30, 2025, 6:33 [IST]
Other articles published on Mar 30, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+